1 GBP = 89.40 INR                       

BREAKING NEWS

ഹാരിയും വില്യവും ഒരുമിച്ച് ചാരിറ്റിക്ക് വേണ്ടി പോളോ കളിക്കാന്‍ എത്തി; രണ്ടുമാസം പ്രായമായ കുഞ്ഞുമായി മേഗനും മൂന്ന് മക്കളുമായി കേയ്റ്റും ഒപ്പം കൂടി; ആര്‍ച്ചിക്ക് ഫ്ലൈയിംഗ് കിസ് കൊടുത്ത് താരമായി പ്രിന്‍സ് ജോര്‍ജും; അടിച്ചു പിരിഞ്ഞ രാജകൊട്ടാരത്തിലെ മരുമക്കള്‍ തമ്മില്‍ കണ്ടപ്പോള്‍

Britishmalayali
kz´wteJI³

രസ്പരം അകന്ന വില്യമിന്റെയും ഹാരിയുടെയും കുടുംബങ്ങള്‍ ഇന്നലെ ഒരു പോളോ മത്സരവേദിയില്‍ ഒരുമിച്ചത് വന്‍ വാര്‍ത്തയായി. ഒരു ചാരിറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിനായി സഹോദരന്‍മാരായ ഹാരിയും വില്യവും പോളോ കളിക്കാനെത്തിയത് ഏവരും കൗതുകത്തോടെയാണ് കണ്ടത്. ഇരുവരുടെയും കുടുംബങ്ങളും ഒപ്പമെത്തിയതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഹാരിക്കൊപ്പം പത്നി മേഗനും രണ്ട് മാസം മാത്രം പ്രായമുള്ള ആര്‍ച്ചി രാജകുമാരനുമെത്തിയിരുന്നു. വില്യമിനൊപ്പം ഭാര്യ കേയ്റ്റും ജോര്‍ജ്, ചാര്‍ലറ്റ്, ലൂയീസ് എന്നിവരുമെത്തിയിരുന്നു. ആര്‍ച്ചി ഇതാദ്യമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടുവെന്ന പ്രത്യേകതയും ഇന്നലത്തെ പരിപാടിക്കുണ്ട്.

മത്സരം കാണുന്നതിനിടെ തന്റെ കസിന്‍ ബ്രദറായ ആര്‍ച്ചിക്ക് ജോര്‍ജ് രാജകുമാരന്‍ ഫ്ലൈയിംഗ് കിസ് കൊടുത്തത് ഏവരിലും കൗതുകമുണര്‍ത്തിയിരുന്നു. ഇതിലുപരി അടിച്ച് പിരിഞ്ഞ കൊട്ടാരത്തിലെ മരുമക്കളായ കേയ്റ്റിന്റെയും മേഗന്റെയും സമാഗമത്തെ ഏവരും ജിജ്ഞാസയോടെ വീക്ഷിച്ചിരുന്നു. സറെയിലെ വോക്കിംഗ്ഹാമിലുള്ള ബില്ലിന്‍ഗ്ബിയര്‍ പോളോ ക്ലബിലായിരുന്നു കളി നടന്നിരുന്നത്. ജോര്‍ജ്, ആര്‍ച്ചിക്ക് ഫ്ലൈയിംഗ് കിസ് കൊടുത്തപ്പോള്‍ ജോര്‍ജിന്റെ അനിയനായ ലൂയീസ് തന്റെ അമ്മയുടെ കൈകളിലിരുന്ന് കൊണ്ട് കുനിഞ്ഞ് നേരിട്ട് ആര്‍ച്ചിക്ക് ഉമ്മ കൊടുത്തിരുന്നു. 

യശശരീരനായ ലെയ്സെസ്റ്റര്‍ സിറ്റി ഉടമയായ വിചാരി ശ്രീ വന്ദനപ്രഭയുടെ സ്മരണാര്‍ത്ഥം കിംഗ് പവര്‍ റോയല്‍ ചാരിറ്റി പോളോ ഡേയ്ക്ക് വേണ്ടി കളിക്കാനായിരുന്നു ഹാരിയും വില്യവുമെത്തിയിരുന്നത്. 37കാരിയായ കേയ്റ്റ് പിങ്ക് നിറത്തിലുള്ള എല്‍.കെ. ബെന്നെറ്റ് വസ്ത്ത്രതില്‍ കൂടുതല്‍ കുലീനയായി കാണപ്പെട്ടിരുന്നു. ഇതിനൊപ്പം ട്രസ്റ്റി കാസ്റ്റ്നര്‍ വെഡ്ജസും  റെഡ് മള്‍ബറി ബാഗും കേയ്റ്റിനെ കൂടുതല്‍ സുന്ദരിയാക്കി. മത്സരം കാണുന്നതിനിടയിലും തന്റെ മക്കളുടെ മേല്‍ കേയ്റ്റിന്റെ ഒരു കണ്ണ് എപ്പോഴുമുണ്ടായിരുന്നു. ലിസ മേരി ഫെര്‍ണാണ്ടസില്‍ നിന്നുള്ള കാക്കി ഗ്രീന്‍ മാക്സി ഡ്രസായിരുന്നു മേഗന്‍ ഇന്നലെ ധരിച്ചത്. ഇതിനൊപ്പം ഗോള്‍ഡ് ഏവിയേറ്റര്‍ സണ്‍ഗ്ലാസും മേഗന്‍ ധരിച്ചിരുന്നു.

ആര്‍ച്ചി പിറന്നതിന് ശേഷം ഹാരിയുടെയും വില്യമിന്റെയും കുടുംബങ്ങള്‍ പൊതുവേദിയില്‍ ഇതാദ്യമായിട്ടാണ് കണ്ട് മുട്ടുന്നതെന്ന പ്രത്യേകത ഇന്നലത്തെ പ്രോഗ്രാമിനുണ്ടായിരുന്നു. കുടുംബ കലഹത്തിന് ശേഷം വെവ്വേറെ താമസം തുടങ്ങിയ ഇരു കുടുംബങ്ങളും നിലവില്‍ മൊത്തം രാജകുടുംബക്കാര്‍ പങ്കെടുക്കുന്ന ട്രൂപ്പിംഗ് ദി കളര്‍ പോലുള്ള ഔദ്യോഗിക പരിപാടികള്‍ക്ക് മാത്രമേ പരസ്പരം കാണാറുള്ളൂ. വില്യവും ഹാരിയും ഈ പരിപാടിക്കെത്തുമെന്ന് രാജഭക്തര്‍ പ്രതീക്ഷിച്ച കാര്യമായിരുന്നുവെങ്കിലും അവരുടെ കുടുംബങ്ങളുമെത്തിയത് കടുത്ത വിസ്മയമാണ് ഇവരിലുണ്ടാക്കിയത്.  

മേയ് മാസത്തില്‍ ആര്‍ച്ചി പിറന്നതിന് ശേഷം മേഗന്‍ നിലവില്‍ മെറ്റേര്‍ണിറ്റി ലീവിലാണ്. ഇവന്റിനിടെ മേഗന്‍ മിക്ക സമയവും കേയ്റ്റിന് സമീപത്താണ് നിലകൊണ്ടിരുന്നത്. എന്നാല്‍ തന്റെ മൂന്ന് മക്കളെയും നിയന്ത്രിക്കുന്നതിലായിരുന്നു കേയ്റ്റിന്റെ ശ്രദ്ധ മുഴുവന്‍. ഇരു കുടുംബങ്ങളും തമ്മില്‍ തെറ്റിപ്പിരിഞ്ഞതിന് ശേഷം കേയ്റ്റും മേഗനും തമ്മില്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഒരുമിച്ചു പുറത്തു പോകാറുള്ളൂ. എന്നാല്‍ തങ്ങളുടെ കുട്ടികളുടെ കുസൃതികള്‍ ഇരുവരും ഇന്നലെ ഒരുമിച്ച് ആസ്വദിക്കുന്നത് കാണാമായിരുന്നു. അതിനിടെയാണ് ജോര്‍ജ് ആര്‍ച്ചിക്ക് ഫ്ലൈയിംഗ് കിസ് കൊടുത്ത് ഏവരുടെയും കൈയടി നേടിയത്. അതിനിടെ ലൂയീസ് ആര്‍ച്ചിക്ക് നേരിട്ട് ഒരു ഉമ്മ കൊടുക്കുന്നുമുണ്ടായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category