1 GBP = 88.00 INR                       

BREAKING NEWS

നിയുക്ത പ്രധാനമന്ത്രിയും ട്രംപിന്റെ വലംകയ്യുമായ ബോറിസ് ജോണ്‍സണ് പണി തരുമെന്ന പേടി; ട്രംപിനെ മാനസിക രോഗിയെന്നു വിളിച്ച യുകെയുടെ അമേരിക്കന്‍ അംബാസിഡര്‍ രാജി വച്ചൊഴിഞ്ഞു

Britishmalayali
kz´wteJI³

മേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ സര്‍ കിം ഡാരിക് രാജിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദിവസങ്ങളായി നടത്തുന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് രാജി. ട്രംപ് കഴിവുകെട്ടവനും നയമില്ലാത്തവനും ആണെന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡാരികിന്റെ ഇ-മെയില്‍ രഹസ്യ സന്ദേശങ്ങള്‍ പുറത്താവുകയും തുടര്‍ന്നുണ്ടായ വിവാദവുമാണ് രാജിയില്‍ കലാശിച്ചത്. 

ഈ സന്ദേശങ്ങള്‍ ബ്രിട്ടനിലെ മെയില്‍ ഓണ്‍ സണ്‍ഡേ പത്രം പ്രസിദ്ധീകരിച്ചതോടെയാണ് പുറം ലോകം അറിഞ്ഞത്. ഇത് യുഎസും ബ്രിട്ടനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യമുണ്ടാക്കി. ഡാരിക് ഒരു പടുവിഡ്ഢിയാണെന്നും ഡാരിക്കുമായി ഇനി ഒരു ഇടപാടിമില്ലെന്നും ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നു കരുതുന്ന ബോറിസ് ജോണ്‍സണും ഡാരിക്കിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണു ഡാരിക് രാജിവച്ചത്.

സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയും ഫോറിന്‍ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ജെറമി ഹണ്ടും ഡാരികിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. താന്‍ പ്രധാനമന്ത്രിയായാല്‍ ഡാരികിനെ യുഎസ് അംബാസിഡര്‍ പദവിയില്‍ തന്നെ നിലനിര്‍ത്തുമെന്നും ഹണ്ട് വാഗ്ദാനം ചെയ്തിരുന്നു.രാജിവയ്ക്കാനുള്ള ഡാരിക്കിന്റെ തീരുമാനം ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. തന്റെ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്ന സാഹചര്യത്തില്‍ ഇനി പദവിയില്‍ തുടരുക ബുദ്ധിമുട്ടായിരിക്കുമെന്നാണ് അദ്ദേഹം രാജിക്കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

ട്രംപ് ഭരണകൂടം ഉള്‍പ്പോരുകളുടെ പിടിയിലാണെന്നും ഭരണം മെച്ചപ്പെടാന്‍ സാധ്യത കുറവാണെന്നും മെയില്‍ ഓണ്‍ സണ്‍ഡേ പത്രം ചോര്‍ത്തി പ്രസിദ്ധീകരിച്ച സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. യുഎസിന്റെ ഇറാഖ് നയം സ്ഥിരതയില്ലാത്തതും കുഴപ്പം സൃഷ്ടിക്കുന്നതുമാണെന്നും ലണ്ടനിലെ വിദേശകാര്യ ഓഫിസിലേക്ക് അയച്ച സന്ദേശങ്ങളില്‍ ഡാരിക് വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണു ട്രംപ് ഡാരികിനെയും അദ്ദേഹത്തെ പിന്തുണച്ച പ്രധാനമന്ത്രി തെരേസ മേയെയും ട്വിറ്റര്‍ സന്ദേശങ്ങളില്‍ തുടര്‍ച്ചയായി ആക്ഷേപിച്ചത്.

'യുഎസിലെ യുകെ എംബസിയില്‍ നിന്നുള്ള രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അംബാസഡര്‍ എന്ന നിലയിലുള്ള എന്റെ നിലനില്‍പ്പിനെക്കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നുവന്ന സ്ഥിതിക്ക് അവയ്‌ക്കെല്ലാം വിരാമമിടാന്‍ ഞാന്‍ തന്നെ തീരുമാനിച്ചു' രാജിക്കത്തില്‍ കിം ഡാറോച്ച് ചൂണ്ടിക്കാട്ടി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category