1 GBP = 85.80 INR                       

BREAKING NEWS

യോര്‍ക്ഷെയറിലെ ഈ യുവതിക്ക് ആണ്‍കുട്ടികളെ കണ്ടാല്‍ കണ്‍ട്രോള്‍ പോകും; 12ഉം 13ഉം വയസ്സുള്ള കുട്ടികളെ ദുരുപയോഗിച്ചു; കുറ്റസമ്മതം നടത്തിയ കുട്ടിപീഡകയെ ഇനി ജീവിതകാലം മുഴുവന്‍ ജയിലില്‍ അടച്ചേക്കും

Britishmalayali
kz´wteJI³

യോര്‍ക് ഷെയര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച യുവതി പിടിയില്‍. 23കാരിയായ എമ്മ ജെയ്ന്‍ സ്റ്റീവന്‍സാണ് നിരവധി ആണ്‍കുട്ടികളെ തന്റെ കാപപൂരണത്തിനായി ഉപയോഗിച്ചത്. 12 വയസ്സുകാരനായ ബാലനുമൊത്ത് ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങള്‍ യുവതി തന്നെ പ്രചരിപ്പിച്ചതോടെയാണ് എമ്മ സ്റ്റീവന്‍സ് പിടിയിലാകുന്നത്.

നിരവധി ആണ്‍കുട്ടികളെ ഇത്തരത്തില്‍ താന്‍ ഉപയോഗിച്ചിട്ടുണ്ട് എന്ന് യുവതി മൊഴി നല്‍കിയിട്ടുണ്ട്. നിരവധി കുട്ടികളുടെ ചിത്രങ്ങള്‍ രണ്ട് ഫോണിലും ഒരു ലാപ്ടോപ്പിലുമായി സേവ് ചെയ്തിട്ടുണ്ടായിരുന്നു. 13 വയസ്സില്‍ താഴെയുള്ള കുട്ടിയെ താന്‍ ലൈംഗിക ആസക്തി ശമിപ്പിക്കാനായി വിവിധ രീതികളില്‍ ഉപയോഗിച്ചു എന്നാണ് യുവതി കോടതിയില്‍ മൊഴി നല്‍കിയത്. ഒരു ആണ്‍കുട്ടിയുടെ 17 നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി എന്നും അതില്‍ ഒന്ന പ്രചരിപ്പിച്ചു എന്നും യുവതി സമ്മതിച്ചു.

ആണ്‍കുട്ടികളെ കണ്ടാല്‍ അവരോട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അടുത്തിടപഴകുകയുമാണ് യുവതിയുടെ രീതി. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ച് തന്റെ ശരീര ഭാഗങ്ങള്‍ കുട്ടികളുടെ മേല്‍ സ്പര്‍ശിക്കും. കൗമാരക്കാരായ കുട്ടികള്‍ ആകാംക്ഷയോടെ സഹകരിക്കുന്നതോടെ കൂടുതല്‍ അടുത്തിടപഴകുന്നതുമാണ് യുവതിയുടെ രീതി. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ബാലന്മാരുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് അവ കണ്ട് ആനന്ദിക്കും.

യുവതിയുടെ പ്രത്യേക തരം ലൈംഗികാസക്തിയെ കുറിച്ചറിഞ്ഞ അധികൃതര്‍ ഒരു മാനസിക രോഗ വിദഗ്ധന്റെ റിപ്പോര്‍ട്ട് കൂടി തേടിയിട്ടുണ്ട്. വിധി പ്രസ്താവനക്ക് ഇത് സഹായകരമാകും എന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യുവതിയുടെ മാനസിക നിലയുടെ പ്രശ്നമാണെന്നും ചെറിയ ശിക്ഷാ കാലയളവിന് ശേഷം പുറത്തിറങ്ങിയാലും യുവതി ഇതുതന്നെ ആവര്‍ത്തിക്കും എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ ജീവിതകാലം മുഴുവന്‍ ഇവരെ ജയിലില്‍ അടയ്ക്കണം എന്നാണ് ആവശ്യം.

29കാരനായ യുവാവുമൊത്താണ് യുവതി കോടതിയില്‍ ഹാജരായത്. പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ എല്ലാം ശരിയാണെന്നും രണ്ട് ഫോണുകളിലും ഒരു ലാപ്ടോപ്പിലുമായി 67 ചിത്രങ്ങള്‍ ഉണ്ടെന്നും യുവാവ് കോടതിയില്‍ ബോധിപ്പിച്ചു. വിധി പ്രഖ്യാപിക്കുന്നത് വരെ കരുതല്‍ തടങ്കലില്‍ യുവതിയെ നിരീക്ഷിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റ് ആറിനാണ് കേസില്‍ വിധി പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category