1 GBP = 90.70 INR                       

BREAKING NEWS

ലോകത്തിന്റെ യോഗാ തലസ്ഥാനമായി ലണ്ടന്‍ മാറുന്നുവോ? ഓരോ വര്‍ഷവും സംഘടിപ്പിക്കുന്നത് ആയിരക്കണക്കിന് ഇവന്റുകള്‍; കഴിഞ്ഞ യോഗാ ദിനത്തില്‍ ഹാംപ്‌ഷെയറില്‍ എത്തിയത് നിരവധി സായിപ്പന്മാരും ഇന്ത്യക്കാരും

Britishmalayali
kz´wteJI³

യോഗയുടെ പ്രാധാന്യവും ഗുണങ്ങളും ലോകമെമ്പാടും പ്രസിദ്ധമായിക്കൊണ്ടിരിക്കുകയാണ്. തിരക്കേറിയ ജീവിതത്തില്‍ നിന്നും ടെന്‍ഷന്‍ മാറ്റുവാനും മനസിനെ ശാന്തമാക്കുവാനും നിരവധി പേരാണ് ഇന്ന് യോഗയില്‍ അഭയം പ്രാപിക്കുന്നത്. മുന്‍പ് ഏറ്റവും അധികം യോഗാ ക്ലാസുകള്‍ നടക്കുന്നത് ഇന്ത്യയിലെ ഋഷികേശിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഖ്യാതി ലണ്ടന് ലഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് യോഗാ ക്ലാസുകളാണ് ഓരോ വര്‍ഷവും ലണ്ടനില്‍ നടക്കുന്നത്.

ഇവന്റ്ബ്രിട്ട് എന്ന ഇവന്റ് മാനേജുമെന്റ് കമ്പനിയുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യോഗ ഇവന്റുകളുടെ അടിസ്ഥാനത്തില്‍, 2018ല്‍ രണ്ടായിരത്തിലധികം ഇവന്റുകളാണ് ലണ്ടനില്‍ നടന്നത്. കഴിഞ്ഞ അന്താരാഷ്ട്ര അനുബന്ധിച്ച് ഹാംപ്ഷെയര്‍ ആന്റ് വെസ്റ്റ് സസെക്സ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിച്ച പ്രഥമ ഇന്റര്‍നാഷണല്‍ യോഗാ ഡേ ആഘോഷം ജനപങ്കാളിത്തം ഇതിന് ഉദാഹരണമാണ്. പ്രദേശവാസികളും ഹാവന്ത് പോര്‍ട്സ്മൗത്തിലും ചിചെസ്റ്ററിലും സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുമടക്കം നിരവധി ആളുകളാണ് പരിപാടിയില്‍ പങ്കുചേര്‍ന്നു.

ഇഷാ യോഗാ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് സമാജം പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ ഇഷാ യോഗാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ യോഗ പരിശീലനം നടത്തി. ബ്രിട്ടീഷ് യംഗ് യോഗാ മാസ്റ്റര്‍ ഈശ്വര്‍ ശര്‍മ്മ ചെയ്ത യോഗ കോറിയോഗ്രാഫി മുഖ്യാകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. വിവേക പൂര്‍ണ്ണമായ വാക്കുകള്‍ കൊണ്ടും യോഗാ പ്രകടനങ്ങള്‍ കൊണ്ടു യുകെയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ വംശജനാണ് ഒന്‍പതു വയസുകാരനായ ഈശ്വര്‍ ശര്‍മ്മ. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് ഇന്ത്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഈ ബാലന് ലഭിച്ചു. ജൂണ്‍ 20ന് ഹൗസ് ഓഫ് കോമണ്‍സിലേക്ക് ക്ഷണിക്കുകയും അടുത്ത ദിവസം ലണ്ടനിലെ പാര്‍ലമെന്റിന് മുന്നില്‍ യോഗ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഭാരതീയ സംസ്‌കാരത്തെയും മൂല്യങ്ങളെയും ഉയര്‍ത്തിപിടിച്ചു കൊണ്ട് ഇന്ത്യക്കാരുടെ ഇടയില്‍ കഴിഞ്ഞ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഹാംപ്ഷെയര്‍ ആന്റ് വെസ്റ്റ് സസെക്സ് ഹിന്ദു കള്‍ച്ചറല്‍ സൊസൈറ്റി. ഇതിനോടകം തന്നെ ജനശ്രദ്ധ ആകര്‍ഷിച്ച ജീവകാരുണ്യ പ്രവര്‍ത്തനമടക്കമുള്ള പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
യോഗ ഭാരതത്തിലെ പൂര്‍വ്വികരായ ആചാര്യന്‍മാര്‍ വികസിപ്പിച്ചെടുത്ത ചെറുപ്രായം മുതല്‍ ജീവിതത്തിന്റെ ഭാഗമാക്കാവുന്ന യജ്ഞമാണ്. എന്തുകൊണ്ടോ നമ്മളില്‍ നിന്ന് അകന്നു പോയത് യുകെ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ പ്രായഭേദമന്യ അവര്‍ അവരുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് ഈ പരിപാടിയിലൂടെ കാണാന്‍ കഴിഞ്ഞു.
വാര്‍ബ്ലിംഗ്ടണ്‍ സ്‌കൂള്‍ ഹാവന്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മേയര്‍ ഓഫ് ഹാവന്ത് കൗണ്‍സിലര്‍ ഡയാനാ പാട്രിക്, ഹാംപ്ഷെയര്‍ കൗണ്ടി കൗണ്‍സില്‍ ഹാവന്ത് ബോറോ കൗണ്‍സിലര്‍ ഹാഷ്മുക് പട്ടേല്‍ എന്നിവര്‍ പങ്കുചേര്‍ന്നു തിരിതെളിച്ചാണ് പ്രോഗ്രാമിന് തുടക്കമായത്. സമാജത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ യോഗ ക്ലാസുകള്‍ തുടര്‍ന്നും സംഘടിപ്പിക്കും എന്ന് സമാജത്തിന് യോഗ ഇവന്റ് കോര്‍ഡിനേറ്റര്‍ രജീഷ് നായര്‍ അറിയിച്ചു.
കണക്കുകള്‍ അനുസരിച്ച് ഋഷികേശില്‍ ഒരു ദിവസം ഒരു യോഗാ ഇവന്റ് എങ്കിലും നടക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ആ ഒരു രീതിയിലേക്കാണ് ബ്രിട്ടനും പോകുന്നത്. കഴിഞ്ഞ വര്‍ഷം 6,000 യോഗാ ഇവന്റുകള്‍ ഇവന്റ് ബ്രിട്ടില്‍ രജിസ്റ്റര്‍ ചെയ്തു, 2016നെ അപേക്ഷിച്ച് 200 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ 1,100 ഉം ലോസ് ഏഞ്ചല്‍സിലെ 700 ഉം യോഗാ ഇവന്റുകള്‍ നടന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category