1 GBP = 85.80 INR                       

BREAKING NEWS

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെടുത്തിരിക്കെ ഹാര്‍ദിക് പാണ്ഡ്യയെയും ദിനേഷ് കാര്‍ത്തിക്കിനെയും അയച്ചത് എന്തിന്? ധോണിയെ ബാറ്റിങ് ഓഡറില്‍ ഏഴാം സ്ഥാനത്തേക്ക് മാറ്റിയത് ടാക്റ്റിക്കല്‍ ബ്ലണ്ടര്‍: വിമര്‍ശനവുമായി ഗാംഗുലിയും വി.വി എസ്.ലക്ഷ്മണും; 45 മിനിറ്റിലെ മോശം കളിക്കാണ് വലിയ വില കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി; ലോകകപ്പ് സെമിയില്‍ നിന്ന് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വാദ-പ്രതിവാദങ്ങള്‍

Britishmalayali
kz´wteJI³

മാഞ്ചസ്റ്റര്‍: കളിയില്‍ തോറ്റതോടെ വിമര്‍ശകരും രംഗത്തെത്തി. ലോകകപ്പ് സെമി പോലെ ഒരുസുപ്രധാന മത്സരത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ -രോഹിത്തിന്റെയും, കോഹ്ലിയുടെയും, രാഹുലിന്റെയും- 5 റണ്‍സെന്ന തുച്ഛമായ സ്‌കോര്‍ എടുത്തുബാറ്റിങ് തകര്‍ച്ചയെ നേരിടുമ്പോള്‍ എന്തിനാണ് ഹാര്‍ദിക് പാണ്ഡ്യയെയും, ദിനേശ് കാര്‍ത്തിക്കിനെയും അയച്ചത്? തീരുമാനം അത്ഭുതപ്പെടുത്തുന്നതാണെന്ന് വി.വി എസ്.ലക്ഷമണും, ഗാംഗുലിയും പറഞ്ഞു. എം.എസ്.ധോണിയെ ഏഴാം നമ്പറില്‍ ഇറക്കിയത് തന്ത്രപരമായ വിഡ്ഢിത്തം എന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.

ആ സമയത്ത് ധോണിയായിരുന്നു വരേണ്ടിയിരുന്നത്. 2011 ലെ ഫൈനലില്‍ ധോണി യുവരാജ് സിങ്ങിന് മുമ്പ് നാലാം നമ്പറില്‍ ഇറങ്ങിയിരുന്നു. ലോകകപ്പ് നേടുകയും ചെയ്തു, ലക്ഷ്മണ്‍ പറഞ്ഞു. അതേസമയം, ധോണിയുടെ ബാറ്റിങ് മാത്രമല്ല, അദ്ദേഹത്തിന്റെ സാന്നിധ്യം മറുവശത്തെ യുവബാറ്റ്സമാന്മാരില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസവും ചെറുതല്ല, ഗാംഗുലി അഭിപ്രായപ്പെട്ടു. റിഷഭ് പന്തിനെ അയച്ചെങ്കിലും, മിച്ചല്‍ സാന്റ്നറനുടെ സ്പിന്നിനെ ആക്രമിച്ച് വിക്കറ്റ് കളഞ്ഞു. പന്ത് പുറത്തുപോയതിനെ തുടര്‍ന്ന് കോഹ്ലി, രവി ശാസ്ത്രിയുമായി ചൂടേറിയ സംവാദത്തില്‍ ഏര്‍പ്പെടുന്നത് കണ്ടു.

മൂന്നുവിക്കറ്റ് വീണിരിക്കെ ഇന്ത്യക്ക് ആവശ്യം പരിചയസമ്പന്നനായ കളിക്കാരനെയായിരുന്നു. പന്ത് കളിക്കുന്ന സമയത്ത് ധോണി ഉണ്ടായിരുന്നെങ്കില്‍, അത്തരമൊരു ഷോട്ട് കളിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കഴിയുമായിരുന്നു. സ്പിന്നില്‍ കാറ്റിനെതിരെ അത്തരം ഷോട്ട് അപകടകരമാണെന്ന് ധോണി ഉപദേശിക്കുമായിരുന്നു. ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കില്‍ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതും ഒഴിവാക്കാമായിരുന്നു, ഗാംഗുലി പറഞ്ഞു. ധോണിയെ നേരത്തെ ഇറക്കാതിരുന്നതില്‍ കോഹ്ലിക്ക് വീഴ്ച വന്നുവെന്ന് സച്ചിന്‍ തെണ്ടുല്‍ക്കറും അഭിപ്രായപ്പെട്ടു. ശക്തമായ മധ്യനിര കെട്ടിപ്പടുക്കുന്നതില്‍ സെലക്ടര്‍മാര്‍ വലിയ തെറ്റാണ് വരുത്തിയതെന്ന് ഗാംഗുലി വിമര്‍ശിക്കുന്നു.

അതേസമയം, 45 മിനിറ്റിലെ മോശം കളിക്ക് ഇന്ത്യ വലിയ വിലയാണ് കൊടുക്കേണ്ടി വന്നതെന്ന് കോഹ്ലി പറഞ്ഞു. ന്യൂസിലന്‍ഡ് ജയം അര്‍ഹിക്കുന്നു. അവര്‍ ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കി. പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ മുന്നേറുകയും ചെയ്തു. ഷോട്ട് സെലക്ഷനിലും ഞങ്ങള്‍ക്ക് പാളിച്ച പറ്റി അതല്ലെങ്കില്‍ നമ്മള്‍ നല്ല ക്രിക്കറ്റാണ് കളിച്ചത്. അതില്‍ അഭിമാനമുണ്ട്. നോക്ക് ഔട്ടില്‍ ന്യൂസിലന്‍ഡ് കൂടുതല്‍ ധീരത കാട്ടി. അവര്‍ ഫൈനല്‍ അര്‍ഹിക്കുന്നു.

ഏതായാലും മധ്യനിരയാണ് വിമര്‍ശനത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നത്. എല്ലായ്പ്പോഴും രോഹിത്തിനെയും, കോഹ്ലിയെയും ആശ്രയിക്കാന്‍ കഴിയുമോയെന്ന് ചോദിക്കുന്നു, വി.വി എസ്.ലക്ഷ്മണ്‍. ഭാവിയില്‍ ശിഖര്‍ ധവാന്‍ തിരികെ വരുമ്പോള്‍, കോഹ്ലി നാലാം സ്ഥാനത്തും പന്ത് അഞ്ചാം സ്ഥാനത്തും കളിക്കണം, ഗാംഗുലി അഭിപ്രായപ്പെടുന്നു. മധ്യനിര ബാറ്റ്സമാന്മാരെ കൃത്യമായി കണ്ടെത്തി അവരില്‍ ഉറച്ചുനില്‍ക്കണം, ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category