
തിരുവനന്തപുരം: ട്രാക്കില്‍ ഹര്‍ഡില്‍സുകള്‍ ചാടിക്കടന്ന് മെഡലുകള്‍ കൊയ്ത യുവകായിക പ്രതിഭ അപൂര്‍വ്വ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡലുകള്‍ വാരികൂട്ടിയ അതുല്യ പി സജിയെന്ന പെണ്‍കുട്ടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്നത്. കായിക പ്രേമികള്‍ക്കു സുപരിചിതമായ കായികതാരം ജീവിതട്രാക്കിലേക്കു തിരിച്ചുവരാനായി പോരാടുകയാണിപ്പോള്.
കഴിഞ്ഞ സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡല്‍ ജേതാവ്, ദേശീയ മീറ്റിലെ വെള്ളിമെഡല്‍ ജേതാവ്, ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിനി... കൂട്ടിനായി കുറെ റെക്കോഡുകള്‍... അതുല്യയുടെ നേട്ടങ്ങള്‍ അനവധിയാണ്. െമെതാനത്തിലേതു പോലെ പഠനത്തിലും മികവു കാട്ടിയ അവള്‍ക്കു പ്ലസ്ടുവില്‍ എണ്പതു ശതമാനത്തിലേറെ മാര്‍ക്കുണ്ടായിരുന്നു. സ്പോര്‍ട്സ് കോളജുകള്‍ അഡ്മിഷന് നല്‍കാമെന്ന വാഗ്ദാനവുമായി പുറകെ വന്നു.
അതിനിടെയാണ് തലച്ചോറില്‍ അണുബാധയുണ്ടായത്. അതുല്യ തോറ്റുകൊടുത്തില്ല, ചികിത്സയില്‍ സുഖംപ്രാപിച്ച് വീണ്ടും ട്രാക്കിലേക്ക്. എന്നാല്‍, പതിനഞ്ചു ദിവസം മുമ്പു വീണ്ടും വിധി മത്സരവുമായെത്തി. ശ്വാസംമുട്ടലിന്റെ രൂപത്തിലായിരുന്നു തുടക്കം. വിദഗ്ധ പരിശോധനയില്‍ ശ്വാസകോശം ചുരുങ്ങുന്ന അസുഖമാണന്നു കണ്ടെത്തി. അടിയന്തര ശസ്ത്രക്രിയ വേണമെന്നു വിദഗ്ധ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. വളരെയേറെ ചെലവുള്ള ലേസര്‍ ശസ്ത്രക്രിയയാണു പ്രതിവിധി. ഇതിനു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗകര്യമില്ല.
പുട്ടപര്‍ത്തിയിലോ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലോ മാത്രമാണ് ഇതിനായി ശസ്ത്രക്രിയ നടത്തുക. പുട്ടപര്‍ത്തി വരെ കൊണ്ടുപോകാന്‍ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ കഴിയില്ല. തിരുവനന്തപുരത്തു ശസ്ത്രക്രിയ നടത്തണമെങ്കില്‍ 25 ലക്ഷത്തോളം രൂപ ചെലവു വരുമെന്നാണ് പ്രാഥമിക നിഗമനം. ഉടന്‍ ആശുപത്രിയിലെത്തിക്കാനായിരുന്നു അവിടെനിന്നുള്ള നിര്‍ദ്ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും ഇതുതന്നെ നിര്‍ദ്ദേശിച്ചു.
ഹോട്ടല്‍ തൊഴിലാളിയായ സജിക്കു മകളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലെത്തിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഇന്നലെ െവെകുന്നേരംവരെ പണമുണ്ടാക്കാന്‍ ഓടിനടന്നു. ഒടുവില്‍ ഇന്നത്തേക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കി. ചികിത്സയ്ക്കായി ഇനി ലക്ഷങ്ങള്‍ കണ്ടെത്തണം. ഉള്ളതെല്ലാം വിറ്റാലും കടം മേടിച്ചാലും പണം തികയാത്ത് അവസ്ഥയാണ്.. ഈ നിസ്സഹായവസ്ഥയെ കുറിച്ചു വാര്‍ത്ത വന്നതോടെ കായിക മന്ത്രി ഇ പി ജയരാജനും വിഷയത്തില്‍ ഇടപെട്ടു. അതുല്യയുടെ ചികിത്സയ്ക്കായി ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം രൂപ അനുവദിച്ചു.
ശസ്ത്രക്രിയയ്ക്കായി മകളെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് കൂലിക്കുള്ള 10,000 രൂപ പോലും ഹോട്ടല്‍ തൊഴിലാളിയായ പിതാവ് സജിയുടെ പക്കലുണ്ടായിരുന്നില്ല. അതുല്യയുടെയും കുടുംബത്തിന്റെയും നിസ്സഹായാവസ്ഥ ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഇ.പി. ജയരാജന് ഇന്നലെ വൈകിട്ടു വകുപ്പുതലയോഗം വിളിച്ചുചേര്‍ത്താണ് അടിയന്തരസഹായമായി മൂന്നുലക്ഷം രൂപ നല്കാന് ഉത്തരവിട്ടത്.
ഇന്നലെ ഉച്ചയ്ക്കു തിരുവനന്തപുരത്തെത്തിച്ച അതുല്യയെ കിംസ് ആശുപത്രി ഐ.സിയുവില്‍ പ്രവേശിപ്പിച്ചു. മന്ത്രി നേരിട്ട് ആശുപത്രി അധികൃതരെ വിളിച്ച് ലഭ്യമായ എല്ലാ ചികിത്സയും നല്കാന് നിര്‍ദ്ദേശിച്ചു. തുടര്‍സഹായവും വിദഗ്ധചികിത്സയും സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കും. അതുല്യയുടെ ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ട് മന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സിക്കുട്ടന് ആശുപത്രിയിലെത്തി അതുല്യയെ സന്ദര്‍ശിച്ചു. നാടിന് അഭിമാനമായി മാറിയ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനും നാടും ഒരുമിച്ചിട്ടുണ്ട്. അതുല്യയെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അക്കൗണ്ട വഴി പണം നല്‍കാം. അതുല്യയ്ക്ക് സഹായമെത്തിക്കാന്‍ ചുവടെ കൊടുത്ത അക്കൗണ്ട് വഴി പണം നല്‍കുക. അക്കൗണ്ട് വിവരങ്ങള്‍ ചുവടെ:
അക്കൗണ്ട് നമ്പര്‍-25010100013030
(സിന്ധു സജി)
ബാങ്ക് ഓഫ് ബറോഡ കാഞ്ഞിരപ്പള്ളി
ഫോണ്‍-9605804802
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam