1 GBP = 92.40 INR                       

BREAKING NEWS

നടിയെ ആക്രമിച്ച കേസില്‍ പിണറായി ആഗ്രഹിച്ചത് അതിവേഗ വിചാരണ; പോക്സോ കോടതിയിലേക്ക് കേസ് മാറ്റിയത് വനിതാ ജഡ്ജിയെ ഉറപ്പിക്കാന്‍; സാങ്കേതിക പിഴവില്‍ വിമര്‍ശന സാധ്യത ചൂണ്ടിക്കാട്ടി ഹരീഷ് വാസുദേവന്‍ പോസ്റ്റിട്ടത് ഇന്ന് രാവിലെ; നടിയുടെ കേസ് അട്ടിമറിക്കാന്‍ മന്ത്രിസഭാ നീക്കം എന്ന വാര്‍ത്ത വരുമെന്ന അഡ്വക്കേറ്റിന്റെ പ്രവചനം സത്യവുമായി; ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വാര്‍ത്ത നല്‍കിയത് മോഹന്‍ലാലിന്റെ വിശ്വസ്തനും; പ്രതിഫലിച്ചത് അമ്മയിലെ ഭിന്നതയോ?

Britishmalayali
kz´wteJI³

കൊച്ചി: നടിയെ പീഡപ്പിച്ച കേസ് പോക്സോ പ്രത്യേക കോടതിക്ക് വിടുമെന്ന മന്ത്രിസഭാ തീരുമാനം വിവാദത്തില്‍. കേസ് നീട്ടിക്കൊണ്ടു പോകാനാണ് ശ്രമമെന്നാണ് ആരോപണം. ന്യൂസ് 24 ഈ വിവാദം ചര്‍ച്ചയാക്കുന്നത്. മോഹന്‍ലാലുമായി ഏറെ അടുത്ത ബന്ധമുള്ള ദീപക് ധര്‍മ്മടയാണ് ഈ വാര്‍ത്ത 24 ന്യൂസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിനിമയിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ടും വിവാദങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. താരസംഘടനയായ അമ്മയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. സാങ്കേതിക ന്യായങ്ങള്‍ പറഞ്ഞാണ് ഭരണഘടനാ ഭേദഗതി അംഗീകരിക്കാതെ പോയത്. ഇതിന് പിന്നില്‍ ദിലീപ് അനുകൂലികളാണെന്ന വാദം ഉണ്ടായിരുന്നു. ഇത് മോഹന്‍ലാലിനും മമ്മൂട്ടിക്കും തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് പോക്സോ കോടിതിക്ക് കേസ് വിടുന്നതുമായി ബന്ധപ്പെട്ട വിവാദം ഉണ്ടാകുന്നത്.

ഈ വിഷയത്തില്‍ സാമൂഹിക പ്രവര്‍ത്തകനായ ഹരീഷ് വാസുദേവ് രാവിലെ പോസ്റ്റിട്ടിരുന്നു. ഇന്നലത്തെ ക്യാബിനറ്റ് തീരുമാനം ഒരു തെറ്റാണ്. കേസ് പ്രത്യേക കോടതിക്ക് വിചാരണയ്ക്ക് വിട്ട ഹൈക്കോടതിവിധി ശ്രദ്ധിക്കാതെ പഴയ ഫയലില്‍ മന്ത്രിസഭ എടുത്ത തീരുമാനമാണ്. രണ്ടു ഫയലുകളിലെ വിഷയം രണ്ടു ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതിന്റെ, അവര്‍ പരസ്പരം മിണ്ടാത്തതിന്റെ പ്രശ്നമാണ്. തീരുമാനം റദ്ദാക്കണം. തെറ്റു തിരുത്തണം. മന്ത്രിസഭയിലേക്ക് പോകുന്ന ഫയലുകളില്‍ എത്ര അനാസ്ഥയാണ് ഉദ്യോഗസ്ഥര്‍ വരുത്തുന്നത് എന്നതിന് ഉദാഹരണമാണ് ഇത്. നടിയുടെ കേസ് അട്ടിമറിക്കാന്‍ മന്ത്രിസഭാ നീക്കം എന്നായിരിക്കും ഫ്‌ളാഷ്ന്യൂസ് വരിക. അതിനു മുന്‍പ് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുന്നത് നന്നായിരിക്കും-എന്നായിരുന്നു പോസ്റ്റ്. ഇതില്‍ വസ്തുതയും ഉണ്ട്. സര്‍ക്കാരിന് പറ്റിയ ചെറിയ പിഴവ് മാത്രമാണ് ഇത്. ഇതിന് പിന്നാലെയാണ് മോഹന്‍ലാലിന്റെ വിശ്വസ്തനായ ദീപക് വാര്‍ത്തയുമായി എത്തിയത്. ഈ വിവാദം ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ സിനിമയിലെ വിഭാഗിയതാണെന്നാണ് സൂചന.

നേരത്തെ ഈ വിഷയത്തില്‍ നടിമാകുടെ കൂട്ടായ്മയായ ഡബ്ല്യുസിസി കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. അന്ന് വിവാദത്തിലായ വ്യക്തിയാണ് ദീപക്. അന്ന് മോഹന്‍ലാലിന് വേണ്ടിയാണ് ഈ ഇടപെടല്‍ ദീപക് നടത്തിയതെന്ന് വാദമുണ്ടായിരുന്നു. ഇപ്പോള്‍ മോഹന്‍ലാല്‍ സ്ത്രീകളുടെ പക്ഷത്ത് ന്യായമുണ്ടെന്ന് തിരിച്ചറിഞ്ഞു. അമ്മയില്‍ നിന്ന് രാജിവച്ച് പോയ നടിമാരെ തിരിച്ചെടുക്കാനും തയ്യാറായി. എന്നാല്‍ രാജിവച്ച നടിമാരെ തിരിച്ചെടുത്താല്‍ ദിലീപിനേയും തിരിച്ചെടുക്കണമെന്നാണ് അമ്മയിലെ മറുവിഭാഗത്തിന്റെ നിലപാട്. ഇതോടെ മോഹന്‍ലാലും മമ്മൂട്ടിയും നടത്തിയ നീക്കങ്ങള്‍ പൊളിഞ്ഞു. ഇതിനിടെയാണ് മന്ത്രിസഭ മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റിയത്. ഇതും വിവാദത്തിലാവുകയാണ്. ഈ തീരുമാനത്തിലെ സാങ്കേതിക പിശക് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ തിരുത്തും. ഇതിനിടെയാണ് വാര്‍ത്ത വിവാദമായി മാറിയത്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപിടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങിയ സര്‍ക്കാരിനെതിരെയാണ് പുതിയ വിവാദം. പോക്‌സോ കേസുകള്‍ക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയില്‍ സ്ഥാപിക്കുന്ന പ്രത്യേക കോടതിയില്‍ പരിഗണിക്കുന്ന ആദ്യ കേസായിരിക്കും നടിയെ ആക്രമിച്ച കേസ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഈ കോടതിയില്‍ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിക്കുകയായിരുന്നു. പോക്‌സോ കോടതിക്കായി ഒരു ജില്ലാ ജഡ്ജി, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക് എന്നിവരുടേത് ഉള്‍പ്പെടെ 13 തസ്തിക സൃഷ്ടിച്ചു. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രിബ്യൂണലില്‍ നിന്നു പുനര്‍വിന്യാസത്തിലൂടെയാണു 10 തസ്തിക കണ്ടെത്തുക. കേസില്‍ പ്രതിയായ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായിയിരുന്നു.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 21 മാസം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. 2017 ഫെബ്രുവരി 17ന് പള്‍സര്‍ സുനി എന്ന എന്‍ എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉപദ്രവിച്ചെന്നാണ് കേസ്. നടന്‍ ദിലീപും എന്‍എസ് സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജേഷ്, വടിവാള്‍ സലിം എന്ന സലിം, പ്രദീപ്, ചാര്‍ലി തോമസ്, മേസ്തിരി സുനില്‍ എന്ന സുനില്‍ കുമാര്‍, വിഷ്ണു എന്നിവരുമാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ചു പേര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐയ്‌ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ അന്വേഷണം കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.

സംഭവത്തില്‍ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റായി പ്രതി ചേര്‍ത്തെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആരോപണം. സത്യം കണ്ടെത്താന്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര ഏന്‍സി അന്വേഷിക്കണം. കുറ്റപത്രം നല്‍കിയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപ് സിബിഐ അന്വേഷണ ഹര്‍ജി നല്‍കിയിട്ടുള്ളതു വിചാരണ വൈകിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. സത്യസന്ധവും നിയമപരവുമായ അന്വേഷണമാണു നടത്തിയതെന്നും അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയ കേസാണിതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.

കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു. അതേസമയം കേസിലെ വിചാരണാ നടപടികള്‍ നീട്ടിവെക്കാനായി സുപ്രീംകോടതിയില്‍ താരം ഹര്‍ജി നല്‍കിയിട്ടുണ്ട്. വീണ്ടും വിചാരണ തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ദിലീപ് ശ്രമിക്കുക സുപ്രീംകോടതിയെ സമീപിച്ച് കേസ് വൈകിപ്പിക്കുക എന്ന തന്ത്രം തന്നെയാകും. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ പ്രത്യേക പോക്‌സോ കോടതിയിലേക്ക് കേസ് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category