1 GBP = 97.40 INR                       

BREAKING NEWS

ലോകസഞ്ചാരം ലിസയുടെ ഹോബി; യാത്രകളില്‍ തനിക്കൊപ്പമുള്ളവരെ കുറിച്ച് അമ്മയോടും സഹോദരിയോടും പറയാറുണ്ടെങ്കിലും തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയെ കുറിച്ച് ഒന്നും പറയാത്തത് ദുരൂഹത വളര്‍ത്തുന്നു; ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലിയെ തേടി ഇന്റര്‍പോളും; തീവ്രവാദ ബന്ധം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നതോടെ ജര്‍മന്‍ യുവതിയുടെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി കേരളാ പൊലീസും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തില്‍ എത്തിയ ശേഷം കാണാതായ ജര്‍മ്മന്‍ യുവതി ലിസാ വെയ്‌സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലി (29) യെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ ശ്രമം തുടങ്ങി. ഇയാള്‍ക്കും ലിസയുടെ മുന്‍ഭര്‍ത്താവിനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണം കൂടി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്‍ര്‍പോള്‍ വിഷയത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലിസയ്‌ക്കൊപ്പം എത്തിയ മുഹമ്മദ് അലിയെക്കുറിച്ച് തങ്ങള്‍ക്കു യാതൊന്നുമറിയില്ലെന്നു ലിസയുടെ സഹോദരി കരോളിന്‍ ഹീലിങ് ഇന്റര്‍പോളിനെ അറിയിച്ചു. ലിസയോടൊപ്പം ബ്രിട്ടീഷ് പൗരന്‍ മുഹമ്മദ് അലി ഉണ്ടായിരുന്നതായി കേരള പൊലീസ് നല്‍കിയ വിവരമേയുള്ളൂ. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ മാത്രമേ തുടര്‍ അന്വേഷണം മുന്നോട്ടു പോകൂ എന്ന നിലയാണുള്ളത്.

ലോക സഞ്ചാരം ലിസയുടെ ഹോബിയാണെങ്കിലും യാത്ര സംബന്ധിച്ച് തന്നെയോ അമ്മയോ വിളിച്ചറിയിക്കാന്‍ മറക്കാറില്ല. തനിക്കൊപ്പമുള്ളവരെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ കൈമാറും. എന്നാല്‍, മുഹമ്മദ് അലിയെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. ഇത് ദൂരുഹതകള്‍ ഉയര്‍ത്തുന്നുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. 2009, 2011 ലുമായി ലിസ രണ്ടുതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. രണ്ടുതവണയും കേരളത്തിലുമെത്തി. 2011 ലെ പര്യടനത്തിനിടെ രണ്ടു മാസം കൊല്ലം അമൃതപുരി ആശ്രമത്തില്‍ തങ്ങി. തുര്‍ക്കിയും സിറിയയും സന്ദര്‍ശിച്ചിട്ടുള്ള ലിസ ഈജിപ്തടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലും പോയിട്ടുണ്ട്.

കെയ്‌റോ സന്ദര്‍ശനത്തിനിടെ പരിചയപ്പെട്ട അബാദിനെ വിവാഹം ചെയ്യാനായി ഇസ്ലാം മതം സ്വീകരിക്കുന്ന വിവരം തന്നെയും അമ്മയെയും അറിയിച്ചിരുന്നതായി കരോളിന്‍ പറഞ്ഞു. മൂത്ത കുട്ടിയെ ഗര്‍ഭംധരിച്ച ശേഷമായിരുന്നു വിവാഹം. അബാദിന് ഈജിപ്തിലെ ചില മതഭീകര സംഘടനകളുമായി ബന്ധമുള്ള കാര്യവും തങ്ങളെ അറിയിച്ചിരുന്നു. ഭീകര ഗ്രൂപ്പുകളുടെ സ്റ്റഡി ക്ലാസുകളില്‍ തന്നെയും പങ്കെടുപ്പിച്ചിട്ടുണ്ടെന്നും ലിസ അറിയിച്ചിരുന്നു. എന്നാല്‍, അബാദിന്റെ തീവ്രമത നിലപാടുകളെ ലിസ ചോദ്യം ചെയ്തിരുന്നുവെന്നും ഇതു വിവാഹമോചനത്തിനു കാരണമായെന്നും കരോളിന്‍ പറഞ്ഞു.

ആറും നാലും വയസുള്ള ലിസയുടെ രണ്ടു മക്കളും ബ്രിട്ടനിലെ ബോര്‍ഡിങ് സ്‌കൂളിലാണു പഠിക്കുന്നത്. വിവാഹമോചനത്തിനു ശേഷമാണു യുവതി മക്കള്‍ക്കൊപ്പം ബ്രിട്ടനിലേക്കു ചേക്കേറിയത്. മുഹമ്മദ് അലിയാണോ ബ്രിട്ടനില്‍ താമസിക്കാന്‍ പ്രേരണ ചെലുത്തിയത് എന്നറിയില്ല. സാധാരണ വിദേശ യാത്രകള്‍ക്കു മുന്നോടിയായി ജര്‍മനിയിലെത്തി തന്നെയും അമ്മയെയും കാണാറുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്‌ഹോമില്‍നിന്ന് മാര്‍ച്ച് അഞ്ചിനാണ് യാത്ര പുറപ്പെട്ടത്. ഇന്ത്യയിലേക്ക് നേരിട്ട് വരുന്നതിനു പകരം ഒരുദിവസം ദുബായില്‍ തങ്ങിയിരുന്നു. ഇതില്‍ മുഹമ്മദ് അലിയുടെ സ്വാധീനമുണ്ടോ എന്നുമറിയില്ല.

കേരള പൊലീസ് നല്‍കിയ വിവരമനുസരിച്ച് മാര്‍ച്ച് 15 നു നെടുമ്പാശേരിയില്‍നിന്നു മുഹമ്മദ് അലി മടങ്ങിയതും ദുബായിലേക്കാണ്. കേരളത്തിലെത്തി നാലുമാസമായിട്ടും ഇതുവരെ തങ്ങളെ ബന്ധപ്പെടാത്തത് ദുരൂഹമാണ്. മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ലിസ, ആഴ്ചയില്‍ രണ്ടുതവണയെങ്കിലും അവരെ ബന്ധപ്പെടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, കുട്ടികളുമായി ബന്ധപ്പെടാത്തതും സംശയം വര്‍ധിപ്പിക്കുന്നു. മുഹമ്മദ് അലിയെക്കുറിച്ചും സ്വീഡനില്‍നിന്ന് ദുബായ് വഴിയുള്ള അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും പിന്നില്‍ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കരോളിന്‍ ഇന്റര്‍പോളിനെ അറിയിച്ചു.

സംഭവത്തില്‍ തീവ്രവാദ ആരോപണം കൂടി ശക്തമായതോടെ സംസ്ഥാന പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ലിസ മാര്‍ച്ച് ഒന്‍പതിന് വര്‍ക്കല ക്ലിഫിലെത്തിയതായി മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് അമൃതപുരിയിലേക്കു പോകാനായി ബൈക്ക് വാടകയ്ക്കെടുക്കാന്‍ ശ്രമം നടത്തിയതായും വിവരം ലഭിച്ചു. 80 കി.മീ. ദൂരമുണ്ടെന്നും ബൈക്ക് യാത്ര എളുപ്പമല്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. പിന്നീട് മറ്റൊരു ഇരുചക്ര വാഹനം പണം കൊടുത്തു വാങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം വര്‍ക്കലയില്‍ പര്‍ദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ജര്‍മനിയില്‍നിന്നെത്തിയ ലിസ വെയ്സ് ആയിരുന്നെന്നു സംശയവും ഉടലെടുത്തിട്ടുണ്ട്. ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു വിവരം ലഭിച്ചതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാന പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സജീവ അന്വേഷണത്തില്‍. കഴിഞ്ഞ മാര്‍ച്ച് പത്തിനു ശേഷം ലിസയുടെ മൊബൈല്‍ ഫോണും ജി മെയില്‍ അക്കൗണ്ടും ഡീ ആക്ടിവേറ്റായിരുന്നു. ഇതിനിടയില്‍ ഇവര്‍ റോഡ് മാര്‍ഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയില്‍ കൊണ്ടുവരുമെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ലിസയുടെ മാതാവ് ഉള്‍പ്പെടെയുള്ളവരുമായി ജര്‍മന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്. ലിസയ്ക്ക് ഒപ്പം വിമാനമിറങ്ങിയ ബ്രിട്ടിഷ് പൗരന്‍ മുഹമ്മദ് അലി ഇപ്പോള്‍ ഇവിടെയാണെന്നതു സംബന്ധിച്ച് പൊലീസിനു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ സാന്നിധ്യം തീര്‍ത്തും ദുരൂഹമാണ്. ഇയാള്‍ മാര്‍ച്ച് 15നു കൊച്ചിയില്‍ നിന്നും തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം .ഇയാള്‍ ഇപ്പോള്‍ എവിടെയാണെന്നു കണ്ടെത്താനും പൊലീസിനു സാധിച്ചിട്ടില്ല. ഇവര്‍ക്കായി മതപാഠശാലകളിലും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ യെലോ നോട്ടിസ് പുറത്തിറക്കിയത്.

ഇവര്‍ക്കായി സമൂഹ മാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തും. നിലവില്‍ അന്വേഷണ സംഘത്തിനു ലിസയെ കണ്ടതായി നിരവധി ഫോണ്‍ കോളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ പരിശോധനകള്‍ നടത്തുമ്പോള്‍ തെറ്റായ വിവരമാണെന്നു വ്യക്തമാക്കും. ഇത്തരത്തില്‍ ദിനംപ്രതി നൂറിലധികം കോളുകള്‍ എത്തുന്നുണ്ട്. മറ്റു രീതിയിലുള്ള അന്വേഷണങ്ങള്‍ക്ക് ഒപ്പം ഈ ഫോണ്‍ കോളുകള്‍ക്കു പിന്നാലെയും പായേണ്ട അവസ്ഥയിലാണ് അന്വേഷണ സംഘം. ഇന്റര്‍ പോളിന്റെ യെലോ നോട്ടിസ് എത്തുന്നതോടെ കേസില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു കേരള പൊലീസ്. തീവ്രവാദ സംശയം ഉന്നയിച്ചുള്ള വാര്‍ത്തകള്‍ കൂടി വന്നതോടെ കേസിലെ അന്വേഷണം കേരളാ പൊലീസിന് കൂടുതല്‍ തലവേദനയാകും. ഇതോടെ അന്വേഷണം എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ ഏറ്റെടുക്കാനുള്ള സാധ്യതയമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category