1 GBP = 92.20 INR                       

BREAKING NEWS

ദിലീപിന് കത്രികപൂട്ടിട്ട് സര്‍ക്കാര്‍; നെടുമ്പാശ്ശേരിയില്‍ അനുവദിക്കുന്ന വനിതാ ജഡ്ജിയുള്ള പ്രത്യേക പോക്‌സോ കോടതി ആദ്യം വിചാരണ ചെയ്യുന്നത് നടിയെ ആക്രമിച്ച കേസ്; പ്രത്യേക കോടതിക്കെതിരെ ദിലീപ് നടത്തിയ പോരാട്ടങ്ങള്‍ എല്ലാം വെറുതേയാകുമ്പോള്‍ വിചാരണാ കോടിതിയിലെ രക്ഷപെടാനുള്ള അവസാന പ്രതീക്ഷയും വെറുതേയാകും; ജനപ്രിയ നടന്റെ മുമ്പില്‍ ഇനിയുള്ള ഏകതന്ത്രം പുതിയ തീരുമാനത്തിനെതിരെ സുപ്രീംകോടതി വരെ വീണ്ട പുതിയ നിയമപോരാട്ടം തുടങ്ങി വെക്കുക മാത്രം

Britishmalayali
kz´wteJI³

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപിടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. പോക്സോ കേസുകള്‍ക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയില്‍ സ്ഥാപിക്കുന്ന പ്രത്യേക കോടതിയില്‍ പരിഗണിക്കുന്ന ആദ്യ കേസായിരിക്കും നടിയെ ആക്രമിച്ച കേസ്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഈ കോടതിയില്‍ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിക്കുകയായിരുന്നു.

പോക്സോ കോടതിക്കായി ഒരു ജില്ലാ ജഡ്ജി, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക് എന്നിവരുടേത് ഉള്‍പ്പെടെ 13 തസ്തിക സൃഷ്ടിച്ചു. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രിബ്യൂണലില്‍ നിന്നു പുനര്‍വിന്യാസത്തിലൂടെയാണു 10 തസ്തിക കണ്ടെത്തുക. ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതിനു തുല്യമാക്കുന്നതിനുള്ള കരടു ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി.

അതേസമയം, കേസില്‍ പ്രതിയായ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായി. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 21 മാസം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. 2017 ഫെബ്രുവരി 17ന് പള്‍സര്‍ സുനി എന്ന എന്‍ എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉപദ്രവിച്ചെന്നാണ് കേസ്. നടന്‍ ദിലീപും എന്‍എസ് സുനില്‍, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വിപി വിജേഷ്, വടിവാള്‍ സലിം എന്ന സലിം, പ്രദീപ്, ചാര്‍ലി തോമസ്, മേസ്തിരി സുനില്‍ എന്ന സുനില്‍ കുമാര്‍, വിഷ്ണു എന്നിവരുമാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ദിലീപ് ഉള്‍പ്പെടെ അഞ്ചു പേര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹെക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഹര്‍ജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐയ്ക്കോ മറ്റേതെങ്കിലും ഏജന്‍സിക്കോ അന്വേഷണം കൈമാറാന്‍ തക്ക കാരണങ്ങള്‍ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.

സംഭവത്തില്‍ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റായി പ്രതി ചേര്‍ത്തെന്നാണ് ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആരോപണം. സത്യം കണ്ടെത്താന്‍ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര ഏന്‍സി അന്വേഷിക്കണം. കുറ്റപത്രം നല്‍കിയെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തില്ലെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

ദിലീപ് സിബിഐ അന്വേഷണ ഹര്‍ജി നല്‍കിയിട്ടുള്ളതു വിചാരണ വൈകിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആരോപിച്ചിരുന്നു. സത്യസന്ധവും നിയമപരവുമായ അന്വേഷണമാണു നടത്തിയതെന്നും അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയ കേസാണിതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാട്.

കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു. അതേസമയം കേസിലെ വിചാരണാ നടപടികള്‍ നീട്ടിവെക്കാനായി സുപ്രീംകോടതിയില്‍ താരം ഹര്‍ജി നല്‍കിയിട്ടുണ്ട്. വീണ്ടും വിചാരണ തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ദിലീപ് ശ്രമിക്കുക സുപ്രീംകോടതിയെ സമീപിച്ച് കേസ് വൈകിപ്പിക്കുക എന്ന തന്ത്രം തന്നെയാകും. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോള്‍ പ്രത്യേക പോക്സോ കോടതിയിലേക്ക് കേസ് മാറ്റുന്നത്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേര്‍ സാക്ഷികളായ കുറ്റപത്രത്തില്‍ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈല്‍ ഫോണ്‍ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടുത്തിയ കുറ്റപത്രത്തില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ എന്നിവരുള്‍പ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category