1 GBP = 90.70 INR                       

BREAKING NEWS

സുരക്ഷാ പരിശോധന കഴിഞ്ഞ് ഭര്‍ത്താവിനെയും കാത്തിരുന്ന യുവതിയുടെ ബാഗ് മോഷ്ടിച്ചത് ബിഎസ്എഫ് ജവാന്‍; 15 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത് അറിയിച്ചതോടെ പൊലീസും സിഐഎസ്എഫും പരിശോധിച്ചത് സിസിടിവി ദൃശ്യങ്ങള്‍; ഹരിയാന സ്വദേശി നരേഷ് കുമാര്‍ ബാഗ് മോഷ്ടിച്ചത് മദ്യലഹരിയിലെന്ന് പൊലീസ്

Britishmalayali
kz´wteJI³

ഡല്‍ഹി: വിമാനത്താവളത്തില്‍ യാത്രക്കാരിയുെട ബാഗ് മോഷ്ടിച്ചത് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ എഎസ്ഐ. ഹരിയാന സ്വദേശിയായ നരേഷ്‌കുമാറാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ബാഗ് മോഷ്ടിച്ചതിന് പിടിയിലായത്. ശ്രീനഗറിലേക്ക് പോകുന്നതിനായി ഭര്‍ത്താവിനെ കാത്തിരിക്കുന്നതിനിടെയാണ് യുവതിയുടെ ബാഗ് മോഷ്ടിക്കപ്പെട്ടത്. 15 ലക്ഷം രൂപ വിലവരുന്ന ആഭരങ്ങള്‍ അടക്കം ബാഗിലുണ്ടായിരുന്നു.

സുരക്ഷാ പരിശോധനയ്ക്ക് ശേഷം ഭര്‍ത്താവിനെ പ്രതീക്ഷിച്ച് കസേരയില്‍ ഇരിക്കുകയായിരുന്നു യുവതി. ആഭരണങ്ങളടങ്ങിയ ബാഗ് ഇവര്‍ കസേരയുടെ താഴെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അഞ്ചുമിനിറ്റുകള്‍ കഴിഞ്ഞ് നോക്കുമ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ഐജിഐ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് ഭാട്ടിയ അറിയിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും സിഐഎസ്എഫും ചേര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബിഎസ്എഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ നരേഷ് കുമാര്‍ ബാഗ് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ബഗ്ഡോറയിലേക്കുള്ള വിമാനത്തില്‍ പോകുവാന്‍ കാത്തുനിന്ന നരേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category