1 GBP = 85.80 INR                       

BREAKING NEWS

ബന്ധവൈരികളായ തൃണമൂലിനെ രാജ്യസഭയില്‍ പിന്തുണച്ച് ബിജെപി; ഇഎസ്ഐ ഭരണസമിതി അംഗം തെരഞ്ഞെടുപ്പില്‍ 76 അംഗങ്ങളുള്ള ബിജെപി പിന്തുണയോടെ മത്സരിച്ച് വിജയിച്ചത് 13 അംഗങ്ങള്‍ മാത്രമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദോല സെന്‍; സിപിഎം നേതാവ് എളമരം കരീമിന് കിട്ടിയത് എട്ട് വോട്ട്; 48 അംഗങ്ങളുള്ള കോണ്‍ഗ്രസിന് കിട്ടിയത് 46 വോട്ടുകളും

Britishmalayali
kz´wteJI³

ഡല്‍ഹി: ഇഎസ്ഐ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബന്ധവൈരികളായ തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി ബിജെപി. വെറും 13 അംഗങ്ങളുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി ദോല സെന്‍ തെരഞ്ഞെടുക്കപ്പെട്ടത് 90 വോട്ടുകള്‍ നേടിയാണ്. രാജ്യസഭയില്‍ 78 അംഗങ്ങളുള്ള ബിജെപി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചില്ല. പകരം തൃണമൂല്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി. സിപിഎം നേതാവ് എളമരം കരീം എട്ട് വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേബബ്രത ബന്ദ്യോപാദ്ധ്യായ വിരമിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ആകെ 156 വോട്ടാണ് പോള്‍ ചെയ്തത്. തൃണമൂല്‍ എംപി ദോല സെന്‍ 90 വോട്ട് നേടി ഒന്നാമതെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രദീപ് ഭട്ടാചാര്യയാണ് രണ്ടാമത്. 48 രാജ്യസഭാംഗങ്ങളുള്ള കോണ്‍ഗ്രസിന് 46 വോട്ടാണ് ആകെ ലഭിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി എളമരം കരീം എട്ട് വോട്ട് നേടി.

ഇഎസ്ഐസിയുടെ ഭരണ സമിതിയിലേക്ക് പതിവായി ഒരു രാജ്യസഭാംഗത്തെ തെരഞ്ഞെടുക്കാറുണ്ട്. സംസ്ഥാനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍ക്ക് പുറമെയാണിത്. ബിജെപിക്ക് പുറമെ അണ്ണാ ഡിഎംകെ, ബിജു ജനതാദള്‍ എന്നീ പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെയാണ് പിന്തുണച്ചത്. ഈ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ഒരിക്കലും തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആകെയുള്ളത് 13 അംഗങ്ങള്‍ മാത്രമാണ്. പശ്ചിമ ബംഗാളില്‍ തൃണമൂല്‍- ബിജെപി നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നതിനിടെയാണ് ഏവരേയും ഞെട്ടിക്കുന്ന പിന്തുണയുമായി തൃണമൂലിനൊപ്പം ബിജെപി എത്തിയത്. തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഇതുവരെ 71 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് ബിജെപി പറയുന്നത്.

അതിനിടെ രാജ്യസഭയിലെ ബിജെപിയുടെ നീക്കത്തെ ഏറെ കരുതലോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കാണുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷം നേടുന്നതിനായി ബിജെപി പരിശ്രമിക്കുന്നതിനിടെയാണ് ബന്ധവൈരികളായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയെ ബിജെപി പിന്തുണച്ചിരിക്കുന്നത്. അടുത്തിടെയാണ് ടിഡിപിയുടെ നാല് രാജ്യസഭാ അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നത്. ഗോവയിലും കര്‍ണാടകത്തിലും നടക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ തുടര്‍ച്ചയാണോ രാജ്യസഭയില്‍ ടിഎംസി അംഗത്തിന് നല്‍കിയ പിന്തുണ എന്നറിയാന്‍ രാജ്യം ഇനിയും കാത്തിരിക്കണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category