1 GBP =93.80 INR                       

BREAKING NEWS

ഡികെ മാജിക്ക് വീണ്ടും ആവര്‍ത്തിക്കുമോ? സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല, എംഎല്‍എമാര്‍ രാജി പിന്‍വലിക്കുമെന്ന് പ്രതീക്ഷയെന്ന് ശിവകുമാര്‍; ക്രൈസിസ് മാനേജറുടെ ഉറപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്ന് കുമാരസ്വാമിയും; കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി; വൈകീട്ട് ആറു മണിക്കകം തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സമയം നല്‍കി; കര്‍ണാടകത്തില്‍ ഭരണപ്രതിസന്ധിക്കിടെയും ഹോട്ടലില്‍ യോഗ ചെയ്ത് 'ഹാപ്പി'യായി എംഎല്‍എമാര്‍

Britishmalayali
kz´wteJI³

ബംഗളുരു: കര്‍ണ്ണാടകത്തില്‍ അധികാരത്തിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകം വീണ്ടും പുരോഗമിക്കുന്നു. ഇന്ന് രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷം മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കുമെന്ന വിവരമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍, രാജി തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാനാണ് സഖ്യസര്‍ക്കാറിലെ മുഖ്യമന്ത്രിയുടെ നീക്കം. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡി കെ ശിവകുമാറിന്റെ രാഷ്ട്രീയ കരുനീക്കങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് നേതാക്കള്‍ രാജി തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകുന്നത്.

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ലെന്ന് എച്ച്.ഡി കുമാരസ്വാമിയോട് കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ പറഞ്ഞു. കുമാരസ്വാമിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ശിവകുമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ചര്‍ച്ചയില്‍ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഉപമുഖ്യ ജി പരമേശ്വര, കെപിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് കുമാരസ്വാമിയും വ്യക്തമാക്കി.

സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല എന്ന് ഡികെ ശിവകുമാറും പ്രതികരിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കറെ കാണാനും തീരുമാനിച്ചു. അതേസമയം ഭരണപക്ഷ എം എല്‍ എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് രൂപപ്പെട്ട രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ്- ജെ ഡി എസ് ക്യാമ്പില്‍ തിരക്കിട്ട ശ്രമങ്ങള്‍ നടക്കുകയാണ്. അതിനിടെ കര്‍ണാടകയില്‍ കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ ഇന്ന് തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദ്ദേശം നല്‍കി. വൈകീട്ട് ആറു മണിക്കകം തീരുമാനമെടുക്കാന്‍ കോടതി സ്പീക്കര്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂറുമാറിയ എംഎല്‍എമാര്‍ക്ക് സ്പീക്കറെ കാണാം. എംഎല്‍എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ കര്‍ണാടക ഡി.ജി.പിക്കും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

അതേസമയം, ഹരജിയില്‍ ഉത്തരവല്ല സുപ്രീംകോടതി പുറപ്പെടുവിച്ചത്. അഭ്യര്‍ത്ഥന രീതിയിലാണ് കോടതി നിര്‍ദ്ദേശം വെച്ചത്. നാളെ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സ്പീക്കര്‍ രാജി സ്വീകരിക്കാത്ത 10 കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഹരജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ തള്ളിയാണ് മുംബൈയിലേക്ക് കടന്ന കര്‍ണാടക എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

തങ്ങളുടെ രാജി സ്വീകരിക്കാതെ കര്‍ണാടക സ്പീക്കര്‍ ഭരണഘടനപരമായ ബാധ്യത പരിത്യജിച്ചുവെന്ന് വിമതര്‍ ഹരജിയില്‍ ബോധിപ്പിച്ചു. തങ്ങളോട് നേരില്‍വന്ന് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് 12നാണെന്നും അന്നേദിവസം നിയമസഭ സമ്മേളനം തുടങ്ങുകയാണെന്നും വിമതര്‍ ചൂണ്ടിക്കാട്ടി. മുന്‍കൂട്ടി ഇവരെ അയോഗ്യരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സ്പീക്കറുടെ നടപടിയെന്ന് അവര്‍ ആരോപിച്ചു. രാജിവെച്ചവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത് നിയമവിരുദ്ധമാണെന്നും ഹരജിക്കാര്‍ ആരോപിക്കുന്നു.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കര്‍ണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് നേരിട്ട് കാണണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വേണുഗോപാല്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഒമ്പതേകാലോടെ കുമാരസ്വാമി ചര്‍ച്ചകള്‍ക്കായി എത്തി. ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. ഇതിനു പിന്നാലെയാണ് 2008ലെ രാഷ്ട്രീയസാഹചര്യം ചൂണ്ടിക്കാണിച്ച് രാജിവെക്കില്ലെന്ന് കുമാരസ്വാമി മാധ്യമങ്ങളോടു പ്രതികരിച്ചത്.

അതേസമയം മുംബൈയില്‍ തങ്ങുന്ന എംഎല്‍എമാര്‍ ഉച്ചയോടെ ബംഗളുരുവിലേക്ക് പുറപ്പെടുമെന്നാണ് അറിയുന്നത്. ഇവര്‍ രാജി പിന്‍വലിച്ചാല്‍ അത് കോണ്‍ഗ്രസിന് നേട്ടമായി മാറും. അതിനുള്ള സാഹചര്യം ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്. ഇതിനിടെ പുറത്തുവന്ന കര്‍ണാടക എംഎല്‍എമാരുടെ ചിത്രങ്ങലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാരുടെയും ബംഗളൂരുവിലെ പ്രെസ്റ്റീജ് ഗോള്‍ഫ്ഷെയര്‍ ക്ലബ്ബില്‍ കഴിയുന്ന ജെഡിഎസ് എംഎല്‍എമാരുടെയും ചിത്രങ്ങളാണ് പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകയായ പല്ലവി ഘോഷാണ് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category