1 GBP = 92.50 INR                       

BREAKING NEWS

കോണ്‍ഗ്രസിന് ഇത് ഗ്രഹണകാലം; കര്‍ണാടകയില്‍ തുടങ്ങി ഗോവയിലേക്കു പടരുന്നത് വംശനാശം വരെ സംഭവിക്കാന്‍ ഇടയുള്ള ഗുരുതര രോഗം; രാഹുലിന് പകരം ആര് എന്നുപോലും തീരുമാനിക്കാന്‍ ആവാതെ ആഴ്ച്ചകള്‍ തള്ളി നീക്കുന്ന ഡല്‍ഹിയിലെ മുറിവൈദ്യന്മാര്‍ ഒരുക്കുന്നത് കൂട്ടക്കൊല; അധികാരം ഉള്ളിടത്തു സര്‍ക്കാറിനെ അട്ടിമറിച്ചും പ്രതിപക്ഷം ഉള്ളിടത്ത് അത് തകര്‍ത്തും പായുന്ന കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ ആകാതെ നോക്കി നിന്നാല്‍ ചരിത്രമാകുന്നത് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാര്‍ട്ടി

Britishmalayali
kz´wteJI³

പനാജി: രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസ് നേതൃഗുണമില്ലാത്തവരെ കൊണ്ട് തകര്‍ന്നടിയുന്ന ദയനീയ കാഴ്ച്ചയാണ് രാജ്യം ഇപ്പോള്‍ കാണുന്നത്. അധികാരത്തിലിരിക്കുന്ന കര്‍ണാടകത്തില്‍ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസിനെ തകര്‍ത്ത ബിജെപി ഗോവയിലും ഞെട്ടിക്കല്‍ നീക്കമാണ് നടത്തിയത്. അയല്‍സംസ്ഥാനമായ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കൂടുമാറുന്നത്.

തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരും ബിജെപി.യിലേക്ക് ചേക്കേറുന്നവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, പാര്‍ട്ടി വിടാനിടയായ കാരണം എന്താണെന്ന ചോദ്യത്തോട് ചന്ദ്രകാന്ത് കാവ്‌ലേക്കറും എംഎല്‍എമാരും പ്രതികരിച്ചില്ല.

ഗോവയില്‍ ആകെ 15 എംഎല്‍എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ പത്തുപേര്‍ ബിജെപി.യിലേക്ക് പോകുന്നതോടെ കോണ്‍ഗ്രസിന്റെ അംഗസഖ്യ അഞ്ചായി ചുരുങ്ങും. നാല്‍പതംഗം നിയമസഭയില്‍ ബിജെപിക്ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം കൈയാളുന്നത്.

കര്‍ണാടകത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ച് രാജിവെക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തിരിച്ചറിഞ്ഞു കഴിഞ്ഞു. സഖ്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് 16 എംഎല്‍എമാര്‍ രാജിവെക്കുകയും രണ്ടു മന്ത്രിമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സര്‍ക്കാറിനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ് കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 11ന് നിര്‍ണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്. അതേസമയം, കര്‍ണാടക നിയസഭയായ വിധാന്‍ സൗധക്ക് ചുറ്റും 11ാം തീയതി മുതല്‍ 14ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമതര്‍ക്ക് അവസരമൊരുക്കാന്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യ സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത് പാര്‍ട്ടി നേതൃത്വങ്ങള്‍ ഗവര്‍ണര്‍ക്ക് കൈമാറാത്തതിനാല്‍ സാങ്കേതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ് കണക്കാക്കുക. മന്ത്രിസഭ യോഗത്തിനു ശേഷം രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്ച ആരംഭിക്കുന്ന വര്‍ഷകാല നിയമസഭ സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് സൂചന. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതും കൂടുതല്‍പേര്‍ രാജിയിലേക്ക് നീങ്ങുന്നതും സഖ്യനേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്.

മൂന്ന് ജെ.ഡി.എസ് എംഎല്‍എമാരും 13 കോണ്‍ഗ്രസ് എംഎല്‍എമാരുമാണ് ഇതുവരെ രാജി നല്‍കിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാറിനെ പിരിച്ചുവിടുന്നതിനു മുമ്പ് രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്, ജെ.ഡി.എസ് നേതാക്കളുടെ അഭിപ്രായം. ബുധനാഴ്ച രാത്രി എട്ടോടെ കുമാരസ്വാമി ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ വസതിയിലെത്തി ഇക്കാര്യത്തില്‍ അവസാന വട്ട ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം കര്‍ണാടക സര്‍ക്കാറിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് പോലും ഒന്നുമായില്ല. കര്‍ണാടകത്തിലെ ജലമന്ത്രി ഡി.കെ. ശിവകുമാര്‍ ഒറ്റയ്ക്ക് പോരാടിയെങ്കിലും അദ്ദേഹത്തിന് ലോകകപ്പ് സെമിയിലെ ജഡേജയുടെ അവസ്ഥയാണുണ്ടായത്. ഇന്നലെ മുംബൈയിലെ റിനെയ്സന്‍സ് ഹോട്ടലിനുമുന്നില്‍ ആ പോരാട്ടത്തില്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം ഹോട്ടലിനുപുറത്ത് വിമത എംഎല്‍എ.മാര്‍ക്കായി കാത്തുനിന്നു.

2013-ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍നിന്നു പുറത്തിരുത്തിയിട്ടുപോലും ശിവകുമാര്‍ എതിര്‍ത്ത് ഒരു വാക്കുപോലും പരസ്യമായി പറഞ്ഞിട്ടില്ല. തുടര്‍ന്ന് 2014-ല്‍ മന്ത്രിയായി. 2017-ല്‍ ഗുജറാത്തില്‍നിന്ന് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കുന്നതിനും കൃത്യമായ കരുക്കള്‍ നീക്കിയത് ശിവകുമാറായിരുന്നു. അന്നും കൂറുമാറാന്‍ സാധ്യതയുള്ള എംഎല്‍എ.മാരെ ഒപ്പംനിര്‍ത്തി. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍നടപടികള്‍ക്ക് അദ്ദേഹം വിധേയനായി. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരേ പലവട്ടം പരിശോധനയുമായി രംഗത്തെത്തിയിരുന്നു.

ബുധനാഴ്ച രാവിലെ സോണിയാഗാന്ധിയും അവരുടെ രാഷ്ട്രീയ ഉപദേശകന്‍ അഹമ്മദ് പട്ടേലും ഡി.കെ. ശിവകുമാറിനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. അതേസമയം രാഹുല്‍ ഗാന്ധിക്ക് പകരം ആളെ കണ്ടെത്താന്‍ സാധിക്കാത്തതും ഗോവയില്‍ അടക്കം കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമ്പൂര്‍ണ പൊളിച്ചുപണി ലക്ഷ്യമിട്ടാണ് രാഹുലിന്റെ രാജി എങ്കിലും അത് സാധിക്കില്ലെന്ന നിലയാണ് നിലവിലുള്ളത്. സ്ഥാനമൊഴിയാന്‍ തയ്യാറാകാത്ത മുതിര്‍ന്നവര്‍ തന്നെയാണ് കോണ്‍ഗ്രസിനെ ബാധ്യതയായി മാറുന്നത്. മറുവശത്ത് അമിത്ഷാ പണമെറിഞ്ഞും അധികാരം പ്രയോഗിക്കും കോണ്‍ഗ്രസിനെ തകര്‍ക്കുന്നതില്‍ വിജയിക്കുന്നു. എന്നാല്‍, ഈ കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ സാധിക്കാത്തെ നിലയില്ലാ കയത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് വ്യക്തമാക്കുന്നതാണ് കര്‍ണാടകത്തിലെയും ഗോവയിലെയും പാര്‍ട്ടിയുടെ ദുരവസ്ഥ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category