1 GBP = 98.80INR                       

BREAKING NEWS

സുല്‍ത്താന്‍ ബത്തേരിയില്‍ ബൈക്കിന് പിന്നാലെ കടുവ ഓടിയടുത്ത വീഡിയോയ്ക്ക് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ തോല്‍പ്പെട്ടിയിലേക്ക്; സഞ്ചാരികളുടെ വാഹനത്തിന് നേരെ ആനക്കൂട്ടം ചിന്നം വിളിച്ച് ഓടിയടുക്കുന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടി ലോകം; ആനകള്‍ വിരണ്ടത് ജീപ്പ് ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതോടെ; കടുവ ഓടുന്ന ദൃശ്യങ്ങളുടെ ചൂടാറും മുന്‍പേ തോല്‍പ്പെട്ടിയിലെ 'ആനയോട്ടവും' വൈറല്‍

Britishmalayali
kz´wteJI³

തോല്‍പ്പെട്ടി: സുല്‍ത്താന്‍ ബത്തേരിയില്‍ ബൈക്കിന് നേരെ കടുവ ഓടി വരുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായതിന് പിന്നാലെയാണ് വയനാട്ടിലെ തോല്‍പ്പെട്ടി വന്യ സങ്കേതത്തിലുണ്ടായ സംഭവം ലോകം ഉറ്റു നോക്കുന്നത്. ഇവിടെ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനക്കൂട്ടം പാഞ്ഞടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ അന്താരാഷ്ട്ര ഓണ്‍ലൈന്‍ മാധ്യമമായ ഡെയ്ലി മെയിലില്‍ വരെ വാര്‍ത്തയായിരിക്കുന്നത്. ജീപ്പിന് നേരെ ആനക്കൂട്ടം കുതിക്കുന്നതും വണ്ടി വേഗം വിടാന്‍ ആളുകള്‍ ഡ്രൈവറോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

സങ്കേതത്തില്‍ നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ഹോണ്‍ കേട്ടതോടെയാണ് ആനകള്‍ പരിഭ്രാന്തരാകുകയും ചിന്നം വിളിച്ചുകൊണ്ട് ഓടി വരികയും ചെയ്തത്. ഉടന്‍ തന്നെ വണ്ടി എടുത്ത് വേഗത്തില്‍ പോകാന്‍ തുടങ്ങി എങ്കിലും പിറകെ എത്തിയ ആന എട്ട് സെക്കന്റോളം ജീപ്പിനെ പിന്തുടര്‍ന്നു. യാത്രക്കാര്‍ ഭയപ്പെട്ടെങ്കിലും വണ്ടി നിര്‍ത്താതെ മുന്നോട്ട് പോയത് ആനയുടെ ആക്രമണത്തില്‍ നിന്ന രക്ഷപ്പെടാന്‍ സഹായിച്ചു. മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്നതായിരുന്നു സംഘം.

വിനോദയാത്രാ സംഘത്തില്‍ പെട്ട ആള്‍ക്കാര്‍ പേടിച്ച നിലവിളിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് വീഡിയോ എടുത്തതെന്ന് കരുതുന്നു. ആരാണ് അപകടത്തില്‍ പെട്ടതെന്നോ എവിടെ നിന്നാണെന്നോ ഒന്നും തന്നെ വ്യക്തമല്ല. സങ്കേതത്തിനകത്ത് സ്വകാര്യ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. 2017 ഡിസംബറില്‍ സങ്കേതത്തില്‍ നിറുത്തിയിട്ടിരുന്ന വാഹനം ഒറ്റയാന്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.
സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന ബൈക്കിന് പിന്നാലെ ഓടുന്ന കടുവ വയനാട്ടിലേതു തന്നെയെന്ന സാക്ഷ്യപ്പെടുത്തലുമായി കൂടുതല്‍ പേര്‍ രംഗത്തെത്തി. ബത്തേരി- പുല്‍പള്ളി റൂട്ടില്‍ സഞ്ചരിക്കുകയായിരുന്ന തങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നല്‍കി പാമ്പ്രയില്‍ തടഞ്ഞുവെന്ന് ബൈക്ക് യാത്രികരായ കൊല്ലം സ്വദേശി കാര്‍ത്തിക് കൃഷ്ണന്‍, തൃശൂര്‍ സ്വദേശി സഞ്ജയ് കുമാര്‍ എന്നിവര്‍ പറയുന്നു. ബൈക്കിന് പിന്നിലിരുന്ന് കാടിന്റെ ഭംഗി മൊബൈലില്‍ പകര്‍ത്തുന്നയാളുടെ ക്യാമറയില്‍ കടുവ പിന്നാലെ ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.

ഇതിന് പിന്നാലെ ബന്ദിപ്പൂരില്‍ ചാമരാജനഗറിനു സമീപം യാത്രികര്‍ക്കു നേരെ കടുവ ചാടിയെന്ന തരത്തില്‍ ഇതേ വിഡിയോ കന്നഡ ചാനലുകളില്‍ വാര്‍ത്തയായി. എന്നാല്‍ 24 ന്യൂസ് ഇത് വയനാട്ടില്‍ തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിടുകയായിരുന്നു. വിഡിയോ ചീത്രീകരിച്ചതിനും പുറത്തുവിട്ടതിനും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നതിനാലാണു കടുവ വയനാട്ടിലേതെന്നതിന് വനംവകുപ്പ് സ്ഥിരീകരണം നല്‍കാത്തതിനു പിന്നിലെന്ന് ആരോപണമുയര്‍ന്നു. കടുവാ ഭീതിയില്‍ ജനങ്ങള്‍ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുന്നതു മുന്‍കൂട്ടിക്കണ്ടു തടയിടുകയെന്നതും ലക്ഷ്യമെന്നും ആരോപണം ഉയര്‍ന്നിരുന്നു.


ഇതിന് പിന്നാലെയാണ് കടുവയെ കണ്ട സ്ഥലം ഉള്‍പ്പെടെ ചിത്രീകരിച്ച് 24 ന്യൂസ് വാര്‍ത്ത പുറത്തുവിട്ടത്. കടുവ ചാടിവരുന്ന വീഡിയോയിലുള്ള അതേ സ്ഥലം ചാനല്‍ പുറത്തുവിട്ടു. ഇത് സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി റൂട്ടില്‍ പാമ്പ്രയ്ക്ക് സമീപമാണ് എന്നും ചാനല്‍ വ്യക്തമാക്കുന്നു. ഇതോടെ കടുവ ഇറങ്ങിയത് വയനാട്ടില്‍ തന്നെയാണ് എന്ന് ഉറപ്പാകുകയായിരുന്നു.

കടുവ ഇറങ്ങിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് ഈ ദിവസം വനം വകുപ്പ് നല്‍കിയതായി മുമ്പ് ചില യാത്രികരും വ്യക്തമാക്കിയിരുന്നു. റോഡില്‍ തടഞ്ഞ ചെറു വാഹനങ്ങളെ കടുവയുണ്ടെന്ന് പറഞ്ഞ് യാത്ര വിലക്കിയതായി പലരും വെളിപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥര്‍ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു.
വീഡിയോ വൈറലായതിന് പിന്നാലെ ഇതരഭാഷാ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ അതതു മേഖലയിലെ വനത്തിനുള്ളിലെ കടുവ എന്ന മട്ടിലും വാര്‍ത്ത വന്നു. പാമ്പ്രയില്‍ കടുവയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെ ഫോറസ്റ്ററും ഗാര്‍ഡും കടുവയെ നിരീക്ഷിക്കാന്‍ ബൈക്കില്‍ പോകുമ്പോള്‍ അവര്‍ക്കു നേരെയാണു കടുവ ചാടിയതെന്ന വാദവും ഉയര്‍ന്നെങ്കിലും വനം വകുപ്പ് നിഷേധിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category