1 GBP = 85.80 INR                       

BREAKING NEWS

2014ല്‍ ടി 20 ലോകകപ്പ് ഫൈനലില്‍ തോറ്റു; 2015 ഏകദിന ലോകകപ്പില്‍ തോറ്റത് സെമിയില്‍ മാത്രം; 2016ല്‍ നാട്ടില്‍ നടന്ന ടി20 ലോകകപ്പില്‍ അപ്രതീക്ഷിതമായി സെമിയില്‍ വീണു; 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനോട് നാണംകെട്ട തോല്‍വി വഴങ്ങി; ഇപ്പോള്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് വീണ്ടും സെമിയില്‍ പുറത്ത്; ഒരു ഐസിസി കിരീടം കിട്ടിയിട്ട് ആറ് വര്‍ഷവും അഞ്ച് ടൂര്‍ണമെന്റും; ഇന്ത്യയുടെ പടിക്കല്‍ കലമുടയ്ക്ക്ല്‍ എന്ന് അവസാനിക്കും?

Britishmalayali
kz´wteJI³

മുംബൈ: 2011ല്‍ ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ചരിത്രം ആവര്‍ത്തിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ ലോകകപ്പ് യാത്ര സെമിയില്‍ തോറ്റ് അവസാനിച്ചു. കഴിഞ്ഞ തവണയും ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് തന്നെയാണ് പുറത്തായത്. 2011ല്‍ ലോകകപ്പ് വിജയവും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ തന്നെ നേടിയപ്പോള്‍ ക്രിക്കറ്റ് പണ്ഡിറ്റ്മാരെല്ലാം തന്നെ ഉറപ്പിച്ചു ഇത് പഴയ വെസ്റ്റിന്‍ഡീസ് , ഓസ്ട്രേലിയ എന്നിവരുടെ വഴി പിന്തുടര്‍ന്ന് ക്രിക്കറ്റ് ലോകം അടക്കി വാഴാനുള്ള പരിപാടിയാണ് എന്ന്. എന്നാല്‍ പിന്നീട് സംഭവിച്ചത് മറിച്ചാണ്. ലോക ഒന്നാം നമ്പര്‍ ടീമായി മുന്നേറിയ ഇന്ത്യക്ക് പിന്നീടങ്ങോട്ട് ഒരു ഐസിസി ടൂര്‍ണമെന്റിന്റെ കിരീടവും നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീം നോക്കൗട്ടില്‍ പരാജയപ്പെട്ടു എന്നതാണ് സത്യം. ചുരുക്കി പറഞ്ഞാല്‍ 2013ന് ശേഷം നടന്ന രണ്ട് ലോകകപ്പ് ഉള്‍പ്പടെ അഞ്ച് ഐസിസി ടൂര്‍ണമെന്റിലും ഇന്ത്യക്ക് കിരീട വരള്‍ച്ചയായിരുന്നു ഫലം. 2014ല്‍ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് തോറ്റു. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഇന്ത്യ അപ്രതീക്ഷിതമായിട്ടാണ് ശ്രീലങ്കയോട് തോറ്റത്. ബംഗ്ലാദേശിലായിരുന്നു ആ ടൂര്‍ണമെന്റ് നടന്നത്.

2015ല്‍ ഓസ്ട്രേലിയയില്‍ നടന്ന ലോകകപ്പ് ആയിരുന്നു അടുത്ത ടൂര്‍ണമെന്റ്. നിലവിലെ ചാമ്പ്യന്മാര്‍ എന്ന ഖ്യാതിയുമായി ഓസ്ട്രേലിയയില്‍ കിരീടം നിലനിര്‍ത്താനെത്തിയ ഇന്ത്യ ഒരു മത്സരവും തോല്‍ക്കാതെ സെമി ഫൈനല്‍ വരെ എത്തി. കിരീടം നേടും എന്ന് ഏവരും വിലയിരുത്തി. പക്ഷേ സംഭവിച്ചത് സെമിയില്‍ ഓസ്ട്രേലിയയോട് സിഡ്നിയില്‍ അപ്രതീക്ഷിതമായി തോല്‍വി വഴങ്ങുക എന്നതായിരുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ ആകെ തോറ്റ മത്സരം സെമി ഫൈനല്‍ മാത്രമായിരുന്നു. സൗത്താഫ്രിക്ക, പാക്കിസ്ഥാന്‍ എന്നീ മികച്ച ടീമുകളെ കവച്ച് വെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യയുടേത്. സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ ഓസ്ട്രേലിയ അഞ്ചാം ലോകകപ്പ് കിരീടം നേടുകയും ചെയ്തു.

2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പ് തന്നെയായിരുന്നു അടുത്ത ടൂര്‍ണമെന്റ്. നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ കപ്പ് ഉറപ്പിച്ചായിരുന്നു മുന്നേറ്റം. 2014ല്‍ നഷ്ടപ്പെട്ട കിരീടം 2016ല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ വെച്ച് നേടുമെന്ന് ഏവരും പ്രതീക്ഷിച്ചു. സെമി ഫൈനല്‍ വരെ ഇന്ത്യ മികച്ച കളി പുറത്തെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിനോട് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായി. പിന്നീട് വിന്‍ഡീസ് ആ കിരീടം നേടുകയും ചെയ്തു.

2017 ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു ഇന്ത്യയുടെ ഹൃദയം തകര്‍ത്തത്. കപ്പ് ഉയര്‍ത്താന്‍ സാധ്യത ഏറ്റവും അധികം കല്‍പ്പിക്കപ്പെട്ട ടീമായിരുന്നു ലവീണ്ടും ടീം ഇന്ത്യ. ടൂര്‍ണമെന്റില്‍ ശ്രീലങ്കയോട് മാത്രം തോറ്റ ഇന്ത്യ ഫൈനലില്‍ നേരിട്ടത് തട്ടിയും മുട്ടിയും ഫൈനലില്‍ എത്തിയ പാക്കിസ്ഥാനെ. 100% ഇന്ത്യ വിജയിക്കും എന്നു എല്ലാവരും വിധി എഴുതിയ മത്സരത്തില്‍ പാക്കിസ്ഥാന് മുന്നില്‍ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. അപ്രതീക്ഷിതമായി കപ്പ് നേടിയ പാക്കിസ്ഥാന്‍ ലോകകപ്പ് കിട്ടിയത് പോലെയാണ് അത് ആഘോഷിച്ചതും.

2019 ലോകകപ്പ് ആയിരുന്നു ഏറ്റവും അവസാനത്തേത്. ഇംഗ്ലണ്ട് ഇന്ത്യ എന്നീ ടീമുകളില്‍ ഒരാള്‍ കപ്പുയര്‍ത്തും എന്നാണ് ഭൂരിഭാഗം ക്രിക്കറ്റ് ആരാധകരും പ്രവചിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു. അതും ചെറിയ സ്‌കോറായ 240 റണ്‍സ് പോലും മറികടക്കാനാകാതെ. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ്, 2021ല്‍ നടക്കുന്ന ചാമ്പ്യന്സ് ട്രോഫി എന്നിവയാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category