1 GBP = 85.80 INR                       

BREAKING NEWS

ഒറ്റ ദിവസം കൊണ്ടു ചെയ്തു കൊടുക്കേണ്ട സേവനത്തിന് നാളെ വരൂ.. എന്നു പറഞ്ഞ് നടത്തിച്ചത് മൂന്ന് ദിവസം; മറ്റൊരു വിവാഹം കഴിച്ചു വന്നാല്‍ എളുപ്പത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് അപേക്ഷകനെ പരിഹസിക്കുകയും ചെയ്തു; നാലാം ദിവസം ഉദ്യോഗസ്ഥരെ വീട്ടിലിരുത്തിച്ച് മന്ത്രി ജി സുധാകരന്‍; കോഴിക്കോട് മുക്കം സബ്രജിസ്ട്രാര്‍ ഓഫീസിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു മന്ത്രി; നടപടി എടുത്ത വിവരം സോഷ്യല്‍ മീഡിയയിലും പോസ്റ്റു ചെയ്തു

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറിയ രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരെ സസ്പെന്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഒരു ദിവസം കൊണ്ടു ചെയ്തു കൊടുക്കേണ്ട് സേവനം അനാവശ്യമായി നീട്ടിക്കൊണ്ടു പോകുകയും പരാതിക്കാരനെ അവഹേളിക്കുകയും ചെയ്ത സംഭവം ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി നടപടി കൈക്കൊണ്ടത്. കോഴിക്കോട് മുക്കം സബ്രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് ടി കെ മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി ബി രജീഷ എന്നീ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഇവരെ എന്തിനാണ് പുറത്താക്കിയതെന്ന കാര്യം വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് യാതൊരു സേവനവും നല്‍കാതെ നാളെ വരൂ എന്ന് നിര്‍ദ്ദേശിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സേവനം കാര്യക്ഷമമായും അഴിമതിരഹിതമായും നല്‍കണമെന്ന രജിസ്‌ട്രേഷന്‍ വകുപ്പിന്റേയും സര്‍ക്കാരിന്റേയും കാഴ്ചപ്പാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന് അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് മന്ത്രി വ്യക്തമാക്കി.

ജൂണ്‍ 19ന് മധുസൂദനന്‍ എന്നയാള്‍ വിവാഹസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ചോദിച്ച് മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതിനേത്തുടര്‍ന്നാണ് സംഭവങ്ങള്‍. എളുപ്പത്തില്‍ നല്‍കാവുന്ന സേവനം ജീവനക്കാര്‍ വൈകിപ്പിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് മധുസൂദനനെ സബ് രജിസ്ട്രാര്‍ പരിഹസിക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അനുഭവം അപേക്ഷകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇടപെടുകയായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിനായി കോഴിക്കോട് രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. ഒരു ദിവസം കൊണ്ട് നല്‍കാമായിരുന്ന സേവനം മൂന്ന് ദിവസം വൈകിപ്പിച്ചെന്നും ജീവനക്കാര്‍ അപേക്ഷകനോട് അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാണിച്ച് രജിസ്‌ട്രേഷന്‍ ഡിഐജി മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.

ഓഫീസില്‍ വന്നവരോട് മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് ഈ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ തുടരാന്‍ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കെതിരെ നടപടി എടുക്കുമെന്ന് കാണിച്ച് മന്ത്രിയിട്ട ഫേസ്ബുക്ക് ഇങ്ങനെ:

കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെന്റ് ചെയ്തു.

മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 27.02.2003 ല്‍ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത വിവാഹത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനായി 19.06.2019 ന് ഓഫീസില്‍ എത്തിയ മധുസൂദനന്‍ എന്നയാള്‍ക്ക് നല്‍കിയ സേവനത്തില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ക്കെതിരെയും രജിസ്ട്രേഷന്‍ വകുപ്പിനെതിരെയും ടിയാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.

ഈ കുറിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കോഴിക്കോട് രജിസ്ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലിനെ ചുമതലപ്പെടുത്തി. രജിസ്ട്രേഷന്‍ ഡി.ഐ.ജി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു ദിവസം കൊണ്ട് നല്‍കേണ്ട സേവനം ബോധപൂര്‍വ്വം 3 ദിവസത്തെ കാലതാമസം വരുത്തിയെന്നും സര്‍ക്കാര്‍ ജീവനക്കാരന്റെ പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമായി മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ചില ജീവനക്കാര്‍ പെരുമാറിയതായും റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ വിവാഹ സര്‍ട്ടിഫിക്കറ്റ് പുസ്തകം നോക്കി എടുക്കാതെ മറ്റൊരു വിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്ന മോശമായ പരാമര്‍ശം സബ് രജിസ്ട്രാര്‍ നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ട് ലഭിച്ചു.

സേവനത്തിനായി ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് യാതൊരു സേവനവും നല്‍കാതെ നാളെ വരൂ എന്ന് നിര്‍ദ്ദേശിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള സേവനം കാര്യക്ഷമമായും അഴിമതി രഹിതമായും നല്‍കണമെന്ന രജിസ്ട്രേഷന്‍ വകുപ്പിന്റെയും സര്‍ക്കാരിന്റെയും കാഴ്ചപാടിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മുക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരുടെ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരന്റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധവും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നതുമാണ്.

ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് രജിസ്ട്രാര്‍ ദേവി പ്രസാദ്, സീനിയര്‍ ക്ലര്‍ക്ക് ശിവരാമന്‍ നായര്‍, ക്ലര്‍ക്ക് റ്റി.കെ. മോഹന്‍ദാസ്, ഓഫീസ് അറ്റന്‍ഡന്റ് പി.ബി രജീഷ എന്നീ ജീവനക്കാരെ സസ്പെന്റ് ചെയ്യുന്നതിന് നിര്‍ദ്ദേശിച്ചത്.

വിശദമായ അന്വേഷണത്തിനുശേഷം സേവനത്തിനായി ആഫീസില്‍ വന്നവരോട് മറ്റൊരുവിവാഹം കഴിച്ചിട്ട് വന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് ഈ ജീവനക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ തുടരാന്‍ യോഗ്യരാണോയെന്ന കാര്യം കൂടി പരിശോധിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category