1 GBP = 88.30 INR                       

BREAKING NEWS

കരിമ്പാറ കൂട്ടങ്ങള്‍; പൊന്തക്കാട്ടില്‍ രക്ഷകനായി ഒരു മരം! ബോധം വന്നപ്പോള്‍ തിരിച്ചറിഞ്ഞതു കൊക്കയില്‍ മരത്തില്‍ തടഞ്ഞു നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം; വലിഞ്ഞു കയറി മുകളിലെത്തിയപ്പോള്‍ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം; സ്ഥലം ആര്യങ്കാവെന്ന് മനസ്സിലായത് തട്ടുകടക്കാരില്‍ നിന്ന്; ചെക്ക് പോസ്റ്റില്‍ തിരിച്ചറിഞ്ഞത് ഫോറസ്റ്റുകാരുടെ രഹസ്യ ചര്‍ച്ച; ക്വട്ടേഷന്‍കാര്‍ കൊല്ലാന്‍ ശ്രമിച്ചിട്ടും ജീവന്‍ തിരിച്ചു കിട്ടിയ ക്ലൈമാക്സ്; സിനിമാ സ്‌റ്റൈല്‍ രക്ഷപ്പെടല്‍ അഡ്വ ജ്യോതികുമാര്‍ ഓര്‍ത്തെടുക്കുമ്പോള്‍

Britishmalayali
എം മനോജ് കുമാര്‍

 

തിരുവനന്തപുരം: ഇതെന്റെ രണ്ടാം ജന്മം. അജ്ഞാത ജഡമായി എവിടെയോ മറവു ചെയ്യപ്പെടാതിരിക്കാന്‍ വിധി അനുവദിക്കാത്തത് കാരണമാണ് നിങ്ങളോട് ഈ ഞെട്ടിക്കുന്ന മര്‍ദ്ദനത്തിന്റെയും തട്ടിക്കൊണ്ട് പോകലിന്റെയും കൊലപാതക ശ്രമത്തിന്റെയും കഥ പറയാന്‍ എനിക്ക് കഴിയുന്നത്. തട്ടിക്കൊണ്ടു പോകലിന് ശേഷം നടത്തിയ കൊലപാതക ശ്രമത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കഥ നെഞ്ചിടിപ്പോടെ മറുനാടനോട് വിവരിക്കുകയായിരുന്നു അഡ്വക്കേറ്റ് ജ്യോതികുമാര്‍.

ഭാഗ്യം കൊണ്ട് മാത്രമാണ് ആര്യങ്കാവ് കൊക്കയില്‍ എറിഞ്ഞിട്ടും ഞാന്‍ ജീവനോടെ രക്ഷപ്പെട്ടത്. വഞ്ചിയൂര്‍ കോടതിക്ക് സമീപത്തെ ഓഫീസ് മുറിയില്‍ രാത്രിയില്‍ അതിക്രമിച്ച് കയറിയ ഗുണ്ടാസംഘത്തിന്റെ ചെയ്തികളെ ഞെട്ടലോടെ മാത്രമാണ് ജ്യോതികുമാറിന് വിവരിക്കാന്‍ കഴിയുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തരയോടെയാണ് ജ്യോതികുമാറിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വഞ്ചിയൂരിലെ ഓഫീസില്‍ നാലംഗ സംഘം എത്തിയത്.

ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ജ്യോതികുമാര്‍ മറുനാടനോട് വിവരിക്കുന്നത് ഇങ്ങിനെ:
രാവിലെ ഒരു കേസ് ഉണ്ട്. വഞ്ചിയൂര്‍ കോടതിയില്‍. അതിന്റെ ഒരുക്കങ്ങള്‍ ഞാന്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജൂലായ് മൂന്നിന് രാത്രി പത്തര മണിയായി കാണണം. നാലംഗ സംഘം എന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ച് കയറി. എല്ലാവരും ഹെല്‍മെറ്റ് ധാരികള്‍. ഒരൊറ്റ ഇടിയായിരുന്നു. മൂക്ക് ലക്ഷ്യമാക്കി വന്ന ഈ ഇടി വന്നുകൊണ്ടത് വായിലാണ്. വായില്‍ നിന്നും ചോര വന്നു. ആ ഇടിയില്‍ തന്നെ എനിക്ക് അര്‍ദ്ധബോധമായി. കയ്യോ കാലോ എന്നുള്ള വ്യത്യാസമൊന്നും കാണിക്കാതെ കയര്‍ കൊണ്ട് എന്റെ കാലും കയ്യും പിന്നിലേക്ക് വലിച്ച് കെട്ടി. കണ്ണും കെട്ടി. എന്ന് ഇവര്‍ നാലുപേരും കൂടി തൂക്കിയെടുത്തു.

എന്നിട്ടു ഏതോ ഒരു കാറിന്റെ ഡിക്കിയിലേക്ക് തട്ടി. ഡിക്കി അടച്ചു. കാര്‍ മുന്നോട്ടു കുതിച്ചു. പാതി ബോധത്തില്‍ അനങ്ങാന്‍ കഴിയാതെ ഞാന്‍ ഡിക്കിയില്‍ കുടുങ്ങിയിരിക്കുമ്പോള്‍ കാര്‍ എവിടെയോ എത്തി. നിര്‍ത്തി. അരുവിക്കര ഡാം എത്തിയിട്ടുണ്ട്. ആരോടോ അവര്‍ ഫോണില്‍ സംസാരിക്കുകയാണ്. പക്ഷെ കാറിന്റെ ഡിക്കി തുറന്നില്ല. എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞത് എന്നെ അരുവിക്കര ഡാമില്‍ തട്ടാന്‍ ആയിരുന്നു പദ്ധതി. അരുവിക്കര ആളുകള്‍ ഉണ്ടായിരുന്നിരിക്കണം. . അതുകൊണ്ട് തന്നെ കാര്‍ എവിടേക്കോ പോയി കൊണ്ടിരുന്നു. ഒന്നും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ശ്വാസം മുട്ടലും മേലുവേദനയും കലശലായിരുന്നു. എനിക്ക് അനങ്ങാന്‍ കഴിഞ്ഞതുമില്ല.വണ്ടി മണിക്കൂറുകള്‍ ആണ് ഓടുന്നത്. ഓര്‍ക്കണം.

അവന്‍ ചാവാറായി; എടുത്ത് എറിഞ്ഞോളൂ എന്ന് പറയുന്നത് കേട്ടു
പിന്നീട് കാര്‍ നിര്‍ത്തി. ഒരാള്‍ വന്നു കഴുത്തില്‍ തോര്‍ത്ത് മുറുക്കി. മറ്റുള്ളവര്‍ എന്നെ അനങ്ങാന്‍ കഴിയാത്ത വിധം പിടിച്ചുവച്ചു. അപ്പോഴും ഞാന്‍ ഡിക്കിയിലാണ് എന്ന് ഓര്‍ക്കണം. തോര്‍ത്തു മുറുക്കലില്‍ എന്റെ ശ്വാസം നിലച്ചു. ഞാന്‍ മരിക്കുകയാണ് എന്ന് എനിക്ക് മനസിലായി. ബോധം വന്നും പോയും കൊണ്ടിരുന്നു. അവസാന ശ്വാസത്തിലാണ് ഞാന്‍ എന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ ഞാന്‍ മരിച്ചു അല്ലെങ്കില്‍ മരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു.

അവന്‍ ചാവാറായി. ഇനി എടുത്തുകൊക്കയിലേക്ക് എറിഞ്ഞാല്‍ മാത്രം മതി. ഒരാള്‍ പറഞ്ഞു. രണ്ടുപേര്‍ എന്റെ കാലുകളില്‍ ബലമായി പിടിച്ചു. രണ്ടുപേര്‍ കൈകളിലും. എന്തോ കളിപ്പാട്ടം തൂക്കുന്ന ലാഘവത്തോടെ എന്നെ അവര്‍ വായുവില്‍ ആഞ്ഞുവീശി. പിന്നെ കൊക്കയുടെ ആഴങ്ങളിലേക്ക് ആഞ്ഞു എറിഞ്ഞു. എറിയുമ്പോള്‍ അതുകൊക്കയിലേക്ക് ആണെന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു. വീഴ്ചയില്‍ എനിക്ക് ബോധം പോയി. എവിടേക്കോ പതിക്കുന്നത് പോലെ തോന്നി.

രക്ഷകനായത് പൊന്തയുടെ നടുവില്‍ നിന്നിരുന്ന വലിയ മരം
രാവിലെ നോക്കിയപ്പോള്‍ കൊക്കയില്‍ ഒരു മരത്തില്‍ തടഞ്ഞു ഞാന്‍ നില്‍ക്കുകയാണ്. ചുറ്റും കരിമ്പാറ കൂട്ടങ്ങള്‍. അതിനു നടുവില്‍ ഒരു പൊന്തക്കാട്. പൊന്തക്കാട്ടില്‍ നടുവിലെ മരം. ആ മരത്തില്‍ ഞാന്‍ തട്ടി നില്‍ക്കുകയാണ്. എന്റെ കാലിലെ കെട്ടുകള്‍ അഴിഞ്ഞിരുന്നു. കണ്ണിലെ കെട്ടും മാറിയിരുന്നു. പക്ഷെ കയ്യിലെ കെട്ട് അത് ബലമായുള്ളതായിരുന്നു. അതെനിക്ക് അനക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ദേഹമാസകലം പരുക്കുകള്‍ ആയിരുന്നു. നടക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു ഞാന്‍.

പക്ഷെ ആയാസപ്പെട്ട് ഞാന്‍ നടന്നു. നോക്കുമ്പോള്‍ ഒരു പടിക്കെട്ടു കണ്ടു. അതുകൊക്കയ്ക്ക് മുകളിലേക്ക് കയറുവാനുള്ളതാണ്. അതില്‍ ഞാന്‍ വലിഞ്ഞു കയറി. മുകളില്‍ എത്തിയപ്പോള്‍ ഒരു തട്ടുകട കണ്ടു. അടിവസ്ത്രം മാത്രമാണ് എന്റെ വേഷം എന്ന് ഓര്‍ക്കണം. ദേഹമാസകലം മുറിവും. കൈകള്‍ പിന്നില്‍ കെട്ടിയ നിലയിലും. തട്ടുകടയില്‍ എത്തിയപ്പോള്‍ ആര്യങ്കാവ് ആണെന്ന് സ്ഥലം മനസിലായി. അവര്‍ കാര്യം മനസിലാക്കി. എന്റെ കെട്ടുകള്‍ അഴിച്ചു. വസ്ത്രം തന്നു. ഭക്ഷണം തന്നു. അവര്‍ എന്നെ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ എത്തിച്ചു.

ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതര്‍ക്ക് കള്ളക്കളി
ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ എത്തിച്ചപ്പോള്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ രഹസ്യ ചര്‍ച്ച നടത്തുകയാണ് ആദ്യം ചെയ്തത്. അതും അകത്തെ മുറിയില്‍ രഹസ്യ ചര്‍ച്ച. അത് കഴിഞ്ഞു വന്ന ചെക്ക് പോസ്റ്റ് അധികൃതര്‍ തെന്മല പൊലീസില്‍ പരാതി നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തി.അന്വേഷണം വന്നാല്‍ അവര്‍ കുടുങ്ങും. തലേന്ന് ഈ ചെക്ക് പോസ്റ്റ് കടന്നാണ് കാര്‍ പോയത്. എന്തുകൊണ്ട് ഡിക്കി പരിശോധിച്ചില്ല എന്ന് ചോദ്യം വരും. നിങ്ങള്‍ വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കൂ. അവിടെ വച്ചല്ലേ സംഭവം നടക്കുന്നത്. അപ്പോള്‍ ഞാന്‍ തിരുത്തി. അഭിഭാഷകനാണ്. നിയമവശങ്ങള്‍ എനിക്കറിയാം. ഇവിടുത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ആകണം.

അപ്പോള്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതര്‍ പറഞ്ഞത് വേണ്ട തത്ക്കാലം വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കൂ എന്നാണ്. നൂറു രൂപ നല്‍കി അടുത്ത ബസില്‍ തിരുവനന്തപുരത്തിന് കയറ്റി വിടുകയാണ് ചെയ്തത്. പൊലീസില്‍ പരാതി നല്‍കുമ്പോള്‍ രാത്രി ഇതേ ചെക്ക്പോസ്റ്റില്‍ വാഹനം അനധികൃതമായി കടത്തിവിട്ടതിന് ചെക്ക്‌പോസ്റ്റ് അധികൃതര്‍ കുടുങ്ങും. അതിനാലാണ് ധൃതിപിടിച്ച് അടുത്ത ബസില്‍ നൂറു രൂപയും കൊടുത്ത് ചെക്ക് പോസ്റ്റ് അധികൃതര്‍ കയറ്റിവിട്ടത്. നടപടിക്രമങ്ങളുടെ നഗ്‌നമായ ലംഘനം കൂടിയാണ് ചെക്ക് പോസ്റ്റില്‍ നടന്നത്.

ആശ്വാസമായത് വഞ്ചിയൂര്‍ പൊലീസിന്റെ നടപടികള്‍
തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് എന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതിനു മുന്‍പ് വിശദമായി മൊഴി എടുത്തു. അതിനുശേഷം ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഓഫീസ് തല്ലിത്തകര്‍ത്ത അവസ്ഥയിലായിരുന്നു. കമ്പ്യുട്ടര്‍ തകര്‍ത്തിരുന്നു. മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഞാന്‍ ഹാജരാകുന്ന വഞ്ചിയൂര്‍ കോടതിയിലെ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ഈ കേസില്‍ വിജയം എന്റെ കക്ഷിക്കാകും എന്നുറപ്പുള്ള എതിര്‍ കക്ഷികളാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. ഇതാണ് എന്റെ അനുമാനം. ഒരു വര്‍ഷം മുന്‍പ് വരെ ഈ കേസില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ തട്ടിക്കളയും എന്ന ഭീഷണി വന്നിരുന്നു. മെഡിക്കല്‍ കോളേജിന് അടുത്ത ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കേസ്. ഭീഷണിയെ കാര്യമായെടുക്കാതെ കേസുമായി മുന്നോട്ട് പോയി. ഇതാണ് പ്രതികാരത്തിന് കാരണം-ജ്യോതികുമാര്‍ പറയുന്നു.

ജൂലൈ മൂന്നിന് രാത്രി പത്തുമണിയോടെ നടന്ന ഞെട്ടിപ്പിക്കുന്ന ഈ ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാള്‍ പോലും ഇതുവരെ പൊലീസ് പിടിയിലായിട്ടുമില്ല. ഇപ്പോള്‍ ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയില്‍ ജ്യോതികുമാര്‍ ചികിത്സയിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category