1 GBP = 88.30 INR                       

BREAKING NEWS

തിരുവല്ലയിലെ പൊതുയോഗ ശേഷം ക്ഷീണമകറ്റാന്‍ തീവണ്ടി യാത്ര; വേണാട് രാത്രിയില്‍ പേട്ടയില്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവിന് വേണ്ടി കാര്‍ അയച്ചത് വിനോദ സഞ്ചാര വകുപ്പും; കാറില്‍ നേതാവ് കയറിയ ശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഡ്രൈവറുടെ മുഖത്ത് തെളിഞ്ഞത് 'ട്രബിളിന്റെ' ചമ്മല്‍; പുറത്തിറങ്ങി ഓട്ടോയ്ക്ക് കൈകാട്ടി കണ്‍ന്റോണമെന്റ് ഹൗസിലേക്ക് പ്രതിപക്ഷ നേതാവും; നേതാവിന്റെ ഓട്ടോ യാത്ര സുരക്ഷാ വീഴ്ചയെന്ന് ഇന്റലിജന്‍സും; ഉമ്മന്‍ ചാണ്ടിക്കുണ്ടായ കാറില്ലാ അനുഭവം ചെന്നിത്തലയേയും ഓട്ടോയില്‍ കയറ്റിയപ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വേണാട് എക്‌സ്പ്രസില്‍ രാത്രി എത്തിയ പ്രതിപക്ഷ നേതാവ് ഔദ്യോഗിക വസതിയിലേക്ക് പോയത് ഓട്ടോ പിടിച്ച്! വിനോദ സഞ്ചാര വകുപ്പിന്റെ കാര്‍ സ്റ്റാര്‍ട്ടാകാത്തതായിരുന്നു ഇതിന് കാരണം. തിരുവനന്തപുരത്തെ പേട്ടാ റെയില്‍വേ സ്റ്റേഷനിലായിരുന്നു നാടകയീ സംഭവങ്ങള്‍ നടന്നത്. രണ്ട് ദിവസം നടന്ന ഈ സംഭവം വലിയ സുരക്ഷാ വീഴ്ചയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഹരിപ്പാട്ടെ പരിപാടികളുടെ തിരക്കില്‍ നിന്ന് തിരുവല്ലയിലെ പൊതു പരിപാടി കൂടി കഴിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് ആകെ ക്ഷീണിതനായിരുന്നു. ഇതോടെയാണ് തിരുവനന്തപുരത്തേക്കുള്ള യാത്ര ട്രെയിനിലാക്കാന്‍ തീരുമാനിച്ചത്. ഔദ്യോഗിക കാറില്‍ തിരുവല്ല സ്റ്റേഷനില്‍ നിന്ന് തീവണ്ടിയില്‍ കയറിയത് ഒന്നുറങ്ങി വിശ്രമിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. തീവണ്ടിയുടെ വേഗത്തില്‍ ഔദ്യോഗിക കാര്‍ ഓടിയെത്തേണ്ടതില്ലെന്നും പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു. ഇതോടെ രമേശ് ചെന്നിത്തലയും പിഎയും ഗണ്‍മാനും തീവണ്ടിയില്‍ യാത്ര തിരിച്ചു. വേണാട് എക്‌സ്പ്രസ് പേട്ടയിലെത്തിയത് രാത്രി പത്തരയോടെയും.

തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഷന് തൊട്ട് മുമ്പിലെ സ്റ്റേഷനാണ് പേട്ട. തിരക്കും ബഹളവും ഒഴിവാക്കാന്‍ വിവിഐപിമാര്‍ ഈ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കാറാണ് രീതി. വേണാട് എക്സപ്രസില്‍ പ്രതിപക്ഷ നേതാവ് എത്തുന്നത് വിനോദ സഞ്ചാര വകുപ്പിനെ അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന്റെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ച് സര്‍ക്കാര്‍ വണ്ടി സ്റ്റേഷനിലെത്തുകയും ചെയ്തു. കാറില്‍ രമേശ് ചെന്നിത്തലയും ഗണ്‍മാനും പിഎയും കയറി. ഡ്രൈവര്‍ വണ്ടിയും സ്റ്റാര്‍ട്ട് ചെയ്തു. അപ്പോഴാണ് പ്രശ്നത്തിന്റെ തുടക്കം. വണ്ടി സ്റ്റാര്‍ട്ടാകുന്നില്ല. ഡ്രൈവറുടെ നിരന്തര പരിശ്രമങ്ങള്‍ പാഴാകുന്നത് കണ്ട പ്രതിപക്ഷ നേതാവ് കാറില്‍ നിന്ന് ഇറങ്ങി.

പിഎയും ഗണ്‍മാനും പകരം സംവിധാനത്തെ കുറിച്ച് ആലോചിക്കും മുമ്പ് തന്നെ തൊട്ടടുത്ത് കിടന്ന ഓട്ടോയില്‍ കയറി. വേണാട് എക്‌സ്പ്രസിന്റെ വരവ് മനസ്സിലാക്കി ഈ സമയം ഇവിടെ നിരവധി ഓട്ടോകളെത്താറുണ്ട്. ഇതില്‍ ഒന്നിലാണ് ചെന്നിത്തല കയറിയത്. പിഎയും ഗണ്‍മാനും ഇതേ ഓട്ടോയില്‍ കയറി. വണ്ടി നേരെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക്. മീറ്റര്‍ ചാര്‍ജും അതിന്റെ പകുതിയും ഓട്ടോറിക്ഷാക്കാരന് കൂലിയായി നല്‍കുകയും ചെയ്തു. പിന്നെ ക്ഷീണമകറ്റാന്‍ വീട്ടിലെ ഉറക്കത്തിലേക്കും. അങ്ങനെ ഓട്ടോയില്‍ പ്രതിപക്ഷ നേതാവും യാത്ര ചെയ്തു. മുമ്പ് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിക്കും ഓട്ടോയില്‍ യാത്ര ചെയ്ത് ക്ലിഫ് ഹൗസില്‍ എത്തേണ്ടി വന്നിട്ടുണ്ട്. മന്ത്രി കെ സി ജോസഫവും ഉമ്മന്‍ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

സെന്‍ട്രല്‍ സ്റ്റേഷനിലാണ് അന്ന് ഉമ്മന്‍ ചാണ്ടി ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ തീവണ്ടി പേട്ടയില്‍ പിടിച്ചിട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പേട്ടയില്‍ ഇറങ്ങുകയായിരുന്നു. കാറും മറ്റ് പരിവാരങ്ങളും മറ്റേ സ്റ്റേഷനിലും. കാര്‍ കാത്ത് നിന്ന് വൈകിയപ്പോഴായിരുന്നു ഓട്ടോയില്‍ ഉമ്മന്‍ ചാണ്ടിയുടെ ക്ലിഫ് ഹൗസ് യാത്ര. എന്നാല്‍ ചെന്നിത്തലയ്ക്ക് വിനയായത് കാറിന്റെ തകരാറാണ്. പ്രതിപക്ഷ നേതാവിന് യാത്രയ്ക്ക് അയക്കുന്ന കാറിന് തകരാറില്ലെന്ന് ഉറപ്പാക്കാന്‍ പോലും വിനോദ സഞ്ചാര വകുപ്പ് ശ്രമിക്കുന്നില്ലെന്ന പരാതി പ്രതിപക്ഷ നേതാവിന്റെ ഓഫീസിനുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പരാതിയൊന്നും കൊടുക്കേണ്ടതില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

ഇതിനെ വലിയ സുരക്ഷാ വീഴ്ചയായി രഹസ്യാന്വേഷണ വിഭാഗവും കാണുന്നു. പ്രതിപക്ഷ നേതാവിനെ രാത്രി ഓട്ടോയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഇവരുടെ ആവശ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category