1 GBP = 85.40 INR                       

BREAKING NEWS

ആദിവാസിക്കുടിയില്‍ നിന്ന് ആതുരസേവനത്തിലേക്ക് ചുവടുവച്ച് ശരണ്യ; പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത് ആദിവാസിവിഭാഗത്തില്‍നിന്ന് 23ാം റാങ്ക് നേടി; ബിരുദാനന്തര ബിരുദം നേടി സ്വന്തം നാട്ടില്‍ സേവനത്തിന് എത്തുന്നതു സ്വപ്നം കാണുന്ന ശരണ്യയ്ക്ക് കരുത്താകുന്നത് കര്‍ഷകനായ പിതാവും കുടുംബവും

Britishmalayali
kz´wteJI³

കട്ടപ്പന: ആദിവാസിക്കുടിയില്‍ നിന്ന് ആതുര സേവന മേഖലയിലേക്ക് ചുവടുവച്ച് ശരണ്യ. ശരണ്യയുടെ കുഞ്ഞുമനസ്സില്‍ പൊട്ടിമുളച്ച സ്വപ്നമാണ് ഒരു ഡോക്ടറാകണമെന്ന്. പുന്നപ്പാറ ആദിവാസിക്കുടിയിലെ വീട്ടില്‍നിന്ന് പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച എം.ബി.ബി.എസിന് ചേരുമ്പോള്‍ ഈ സ്വപ്നത്തിന്റെ ഒരു കടമ്പ ഈ മിടുക്കി കടക്കുകയാണ്.

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദിവാസി വിഭാഗത്തിലെ 23-ാം റാങ്ക് നേടിയ ശരണ്യ പാലക്കാട് മെഡിക്കല്‍ കോളജിലാണ് പ്രവേശനം നേടിയത്. ഉപ്പുതറ കണ്ണംപടി വനമേഖലയിലെ പുന്നപാറ കുടിയില്‍ കണ്ടത്തിന്‍കര കെ.എന്‍.മോഹനന്‍-മിനിമോള്‍ ദമ്പതികളുടെ ഏകമകളായ ശരണ്യ, കുടിയില്‍നിന്ന് മെഡിക്കല്‍ പ്രവേശനം നേടുന്ന ആദ്യ വിദ്യാര്‍ത്ഥിനിയായി.

സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളിലും കുളമാവ് നവോദയ വിദ്യാലയത്തിലുമായി പഠിച്ച ശരണ്യ പത്താംക്ലാസില്‍ 90 ശതമാനവും പ്ലസ്ടുവിന് 88 ശതമാനവും മാര്‍ക്കു വാങ്ങി. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ പാലാ ലൂമന്‍ സ്റ്റഡി സെന്ററിലെ അദ്ധ്യാപകര്‍ സ്‌കൂളില്‍ നടത്തിയ എംബിബിഎസ് പ്രവേശന പരീക്ഷാ പരിശീലന ക്ലാസാണ് ശരണ്യയുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളപ്പിച്ചത്.

ചൊവ്വാഴ്ച നടന്ന ഒന്നാം അലോട്‌മെന്റിലാണ് പാലക്കാട് മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചത്. ബിരുദാനന്തര ബിരുദം നേടി സ്വന്തം നാട്ടില്‍ സേവനത്തിന് എത്തുന്നതു സ്വപ്നം കാണുകയാണ് ഈ കൊച്ചുമിടുക്കി. മകളെ എത്ര വേണമെങ്കിലും പഠിപ്പിക്കാന്‍ കരുത്തുള്ള മനസ്സുമായി കര്‍ഷകനായ മോഹനനും കുടുംബവും ഒപ്പമുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കണ്ണംപടിയിലെ ആദിവാസി കുടികളിലുെണ്ടങ്കിലും ഡോക്ടറാകാനുള്ള ഭാഗ്യം ശരണ്യക്ക് കിട്ടിയതില്‍ നാട്ടുകാരും വലിയ സന്തോഷത്തിലാണ്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category