1 GBP = 85.40 INR                       

BREAKING NEWS

ഐല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനവും മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ 66-ാമത് ഓര്‍മ്മാചരണവും നാളെ

Britishmalayali
kz´wteJI³

ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭ ലണ്ടന്‍ ഭാഗത്തുള്ള മിഷന്‍ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിലുള്ള ഐല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനവും മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപ്പെരുന്നാളും നാളെ ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. പുനരൈക്യ ശില്‍പിയും സഭയുടെ പ്രഥമ തലവനുമായ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ 66-ാമത് ഓര്‍മ്മപെരുന്നാളാണ് ജൂലായ് 15ന് സഭ ആചരിക്കുന്നത്. ഇതോടനുബന്ധിച്ചാണ് ഐല്‍സ്ഫോര്‍ഡില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ഓര്‍മ്മയാചരണത്തോട് അനുബന്ധിച്ചുള്ള പദയാത്ര ആരംഭിക്കും. തുടര്‍ന്ന് വി. കുര്‍ബാന, അനുസ്മരണ പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനം എന്നിവ നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് സഭ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കുംമൂട്ടില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലങ്കര കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ഐല്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
The Friars Pilgrim Centre, Aylesford, Kent, ME20 7BY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category