1 GBP = 92.90 INR                       

BREAKING NEWS

കാര്യം പബ്ലിസിറ്റി സ്റ്റണ്ടാണെങ്കിലും പാവങ്ങളെ ഇങ്ങനെയൊക്കെ പറ്റിക്കാവോ മഞ്ജു വാര്യരേ..! വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കാമെന്ന് പറഞ്ഞ് ചതിച്ച നടി മഞ്ജു വാര്യര്‍ക്ക് സമന്‍സ്; വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി മുമ്പാകെ ഹാജരാകണം; നടപടി 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടു തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയില്‍; മഞ്ജുവിന്റെ സഹായ വാഗ്ദാനത്തോടെ മറ്റു ഫണ്ടുകള്‍ വഴിമുട്ടിയെന്നും ആക്ഷേപം

Britishmalayali
kz´wteJI³

കല്‍പ്പറ്റ: പബ്ലിസിറ്റിക്ക് വേണ്ടി താരങ്ങള്‍ നടത്തുന്ന ചാരിറ്റി വര്‍ക്കുകള്‍ പാവങ്ങള്‍ക്ക് പലപ്പോഴും പാരയാകാറുണ്ട്. മാധ്യമങ്ങളെ വിളിച്ചു കൂട്ടി വലിയ പ്രഖ്യാപനം നടത്തുന്ന പലരും പിന്നീട് ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞ് പയ്യെ തടിയെടുക്കുകയാണ് ചെയ്യാറ്. മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ നടി മഞ്ജു വാര്യതും ഇത്തരം പബ്ലിസിറ്റി സ്റ്റണ്ടുകളുടെ ഭാഗമായിരുന്നു. വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടു വെച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കാതെ വന്നതോടെ ദുരിതത്തിലായത് ഇവിടുത്തെ പാവങ്ങളാണ്. മഞ്ജു വീടുമെച്ചു നല്‍കുമെന്ന പ്രതീക്ഷയില്‍ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. ഇതോടെ സംഭവം പരാതിയായി ഉന്നയിച്ചു 57 ആദിവാസി കുടുംബങ്ങള്‍.

വയനാട്ടിലെ 57 ആദിവാസി കുടുംബങ്ങള്‍ക്ക് 1.88 കോടി രൂപ മുടക്കി വീടും മറ്റു സൗകര്യങ്ങളും ഒരുക്കി നല്‍കുമെന്ന് അറിയിച്ചശേഷം വഞ്ചിച്ചെന്ന പരാതിയാണ് മഞ്ജുവിനെതിരെ ഉയര്‍ന്നത്. ഈ സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജുവിന് ഹാജരാകാന്‍ സമന്‍സ് ലഭിച്ചു. മഞ്ജു വാര്യര്‍ 15ന് വയനാട് ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി (ഡി.എല്‍.എസ്.എ.) മുമ്പാകെ ഹാജരാകണം എന്നതാണ് നിര്‍ദ്ദേശം. പനമരം പഞ്ചായത്തിലെ പരക്കുനിയിലെ കുടുംബങ്ങള്‍ നല്‍കിയ പരാതിയിലാണ് 15ന് ഹിയറിങ്. മുന്‍ ഹിയറിങ്ങുകളിലൊന്നും മഞ്ജു ഹാജരായിരുന്നില്ല. 15ന് മഞ്ജുവാര്യര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എല്‍.എസ്.എ. നോട്ടീസ്.

മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വഞ്ചന കാട്ടിയതിനാല്‍ സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ട് തങ്ങള്‍ ദുരിതത്തിലായിരിക്കുകയാണെന്നാണ് കുടുംബങ്ങളുടെ പരാതി. പണിയ കുടുംബങ്ങള്‍ക്ക് വീടും മറ്റ് അനുബന്ധസൗകര്യങ്ങളും ഒരുക്കുമെന്ന് വാഗ്ദാനം ചെയ്ത് 2017 ജനുവരി 20നാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ കലക്ടര്‍ക്കും പട്ടികജാതി, വര്‍ഗ വകുപ്പ് മന്ത്രിക്കും പനമരം പഞ്ചായത്തിനും കത്ത് നല്‍കിയത്.

പ്രളയത്തില്‍ വ്യാപക നാശമുണ്ടായ സ്ഥലങ്ങളാണ് പരക്കുനി, പരപ്പില്‍ പ്രദേശങ്ങള്‍. പ്രളയത്തെ തുടര്‍ന്ന് പുനരധിവാസ ഫണ്ട് വിനിയോഗം സംബന്ധിച്ച ആലോചനയില്‍ ഒന്നേമുക്കാല്‍ കോടിയിലധികം രൂപ ചെലവഴിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കുമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ഇനി ഇവിടെ വേറെ ഫണ്ട് അനുവദിക്കേണ്ടെന്ന് അധികൃതര്‍ തീരുമാനമെടുത്തിരുന്നതായി ആദിവാസി കുടുംബങ്ങള്‍ പറയുന്നു. സംഭവം വിവാദമായതോടെ ഫൗണ്ടേഷന്‍ ഇടപെട്ട് 40 വീടുകളുടെ മേല്‍ക്കൂരയുടെ ചോര്‍ച്ച മാറ്റാനുള്ള ഷീറ്റുകള്‍ നല്‍കിയെന്ന് പഞ്ചായത്ത് അംഗം എം.എ. ചാക്കോ പറഞ്ഞു.

മുന്‍ സിറ്റിങ്ങുകളില്‍ ഫൗണ്ടേഷന്റെ പ്രതിനിധികള്‍ ഹാജരായി മൊത്തം 10 ലക്ഷം രൂപയോ അല്ലെങ്കില്‍ വീടുകളുടെ അറ്റകുപ്പണി തീര്‍ത്തുതരുകയോ ചെയ്യാമെന്ന് അറിയിച്ചിരുന്നതായും ചാക്കോ പറഞ്ഞു. ആദിവാസി കുടുംബങ്ങള്‍ ഈ വ്യവസ്ഥക്ക് സമ്മതിച്ചിട്ടില്ല. പദ്ധതി നടത്തിപ്പിന്റെ പ്രാരംഭമായി മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ സ്ഥലസര്‍വെ നടത്തിയിരുന്നു. മഞ്ജു വാര്യരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് പനമരം പഞ്ചായത്ത് ഭരണസമിതിയോഗം ചേര്‍ന്ന് പദ്ധതി അംഗീകരിച്ചു. അതിനു ശേഷമാണ് അവര്‍ പിന്‍വാങ്ങിയത്.

തുടര്‍ നടപടി ഉണ്ടാകാതെ വന്നതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമല്ലിതെന്ന് വ്യക്തമായിയെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മഞ്ജുവാര്യരുടെ പ്രതികരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മഞ്ജുവാര്യരുടെ വീടിനു മുമ്പില്‍ കുടില്‍കെട്ടി സമരം നടത്താന്‍ കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദിവാസി ക്ഷേമമന്ത്രി എ.കെ. ബാലന്‍ ഇടപെട്ട് സമരം മാറ്റിവയ്പ്പിക്കുകയായിരുന്നു.

അതേസമയം ആദിവാസികള്‍ക്ക് വീട് നിര്‍മ്മിച്ചുനല്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്ന ആരോപണം തീര്‍ത്തും തെറ്റാണൊണ് നേരത്തെ ഈ വിവാദം ഉയര്‍ന്നപ്പോള്‍ മഞ്ജു പ്രതികരിച്ചത്. പദ്ധതിക്കുവേണ്ടി ഒരു സര്‍വേ നടത്തിയിരുന്നു. ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്തുതീര്‍ക്കാവുന്ന ദൗത്യമല്ല അതെന്നാണ് സര്‍വേയില്‍ ബോധ്യപ്പെട്ടത്. ഈ വിവരം അന്നേ സര്‍ക്കാരിനെ അറിയിച്ചിരുന്നു-മഞ്ജു പറഞ്ഞു. സര്‍ക്കാരിന് അത് ബോധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികള്‍ക്ക് അങ്ങനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിയമങ്ങള്‍ അനുവദിക്കുന്നുമില്ല. ഈ വാര്‍ത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങള്‍ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാല്‍ മറ്റ് വികസന പദ്ധതികളില്‍ നിന്ന് വയനാട്ടിലെ ആദിവാസികള്‍ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യര്‍ അറിയിക്കുകയുണ്ടായി.

അങ്ങനെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടില്ലെന്ന് മന്ത്രി ഉറപ്പു തന്നിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ചിലര്‍ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരേ അണിനിരത്തുകയാണെന്നും മഞ്ജു പറഞ്ഞു. താനെന്നും ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ള ഏതു പരിപാടിയുടെയും മുന്‍നിരയിലുണ്ടാകും. ഈ വിവരവും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടന്നാണ് മഞ്ജുവിന്റെ വാദം.

പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയില്‍ പണിയ വിഭാഗത്തില്‍പ്പെട്ട 57 കുടുംബങ്ങള്‍ക്ക് 1.88 കോടി ചെലവില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യര്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കളക്ടര്‍, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവയ്ക്ക് കത്തും നല്‍കിയിരുന്നു. തുടര്‍ന്ന് പട്ടികജാതി-വര്‍ഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നല്‍കി. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍നടപടിയും ഉണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കുന്നത്.

വീടുകള്‍, ടോയ്ലറ്റ്, കമ്മ്യൂണിറ്റി ലൈബ്രറി, സ്ത്രീകള്‍ക്കായുള്ള തൊഴില്‍ പരിശീലനം, കുട്ടികള്‍ക്ക് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പരിശീലനം, ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാന്‍ ആവശ്യമായ കൗണ്‍സിലിങ് തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതിയിലുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category