1 GBP = 92.50 INR                       

BREAKING NEWS

വാടകസമയം കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുത്തില്ലെങ്കില്‍ ഇനി കലക്ടര്‍ക്ക് പരാതി നല്‍കാം; ഒഴിയാത്തവര്‍ക്ക് രണ്ടിരട്ടിയും പിന്നീട് നാലിരട്ടിയും പിഴ നല്‍കേണ്ടി വരും; വാടക അഡ്വാന്‍സ് രണ്ട് മാസത്തെ തുകയില്‍ നിയന്ത്രിക്കും; വാടക കരാറിന്റെ പകര്‍പ്പു സര്‍ക്കാറിന് ജില്ലാ ഓഫീസര്‍ക്ക് നല്‍കണം; വ്യാജപരാതി നല്‍കുന്നവര്‍ക്ക് പിഴ; വാടകയ്ക്ക് വീടെടുത്ത് ഒഴിയാത്തവര്‍ക്കും വാടകക്കാരെ പീഡിപ്പിക്കുന്ന വീട്ടുടമക്കും കടുത്ത നിയന്ത്രണവുമായി കേന്ദ്രത്തിന്റെ പുതിയ നിയമം വരുന്നു

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ പുതിയ മാതൃകാ വാടക നിയമം കൊണ്ടു വരുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇക്കഴിഞ്ഞ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചിരുന്നു. 'നിലവിലെ വാടകനിയമം കാലഹരണപ്പെട്ടതാണ്. ഉടമയും വാടകക്കാരും തമ്മിലുള്ള ഇടപാടുകള്‍ കൃത്യമായി നിര്‍വചിക്കാന്‍ ഇപ്പോഴത്തെ വാടക നിയമത്തിനാകുന്നില്ല. അതിനാല്‍ പുതിയ വാടക നിയമം നിര്‍മ്മിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ തുടങ്ങിയിട്ടുണ്ട്' എ്ന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്.

വാടകയ്ക്ക് വീടുകള്‍ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ അറിയിക്കുകയുണ്ടായി. എല്ലാവര്‍ക്കും വീട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിശാല പദ്ധതിയുടെ ഒരു ഭാഗമായി പുതിയ നിയമ പരിഷ്‌ക്കരണത്തിന് കേന്ദ്രം തയ്യാറെടുക്കുകയാണ്. വാടകത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് മാതൃകാ വാടക നിയമം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതനുസരിച്ച് വാടക വര്‍ധിപ്പിക്കുന്നതിന് 3 മാസം മുന്‍പ് ഉടമ വാടകക്കാരനു രേഖാമൂലം അറിയിപ്പു നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. കരാര്‍ പ്രകാരമുള്ള തീയ്യതി അവസാനിച്ചിട്ടും വാടകവീടോ മുറിയോ ഒഴിയാന്‍ കൂട്ടാക്കാത്തവര്‍ക്ക് പിഴ ഈടാക്കാനും നിയം നിര്‍ദേശിക്കുന്നു.

വാടകത്തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അധികാരം കലക്ടര്‍ക്കായിരിക്കും എന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാത്തവര്‍ തുടക്കത്തില്‍ രണ്ടിരട്ടിയും പിന്നീട് നാലിരട്ടിയും വാടക നല്‍കേണ്ടി വരും. വാടക കാരന് നിക്ഷേപമായി വലിയ തുക നല്‍കേണ്ടി വരുന്നതാണ് പലര്‍ക്കും പ്രശ്നമായി മാറുന്നത്. എന്നാല്‍, ഈ തുക പരമാവധി രണ്ട് മാസത്തെ വാടകയാക്കി ചുരുക്കാനാണ് നീക്കം.

ഉടമയും വാടകക്കാരനും വാടകക്കരാറിന്റെ പകര്‍പ്പ് ജില്ലാ വാടക അഥോറിറ്റിക്കു സമര്‍പ്പിക്കണമെന്ന നിബന്ധനയും പുതിയ നിയമത്തില്‍ ഉണ്ടാകും. ഉടമയുടെയോ വാടകക്കാരന്റെയോ അപേക്ഷ പ്രകാരം വാടക പുതുക്കി നിശ്ചയിക്കാനുള്ള അധികാരം അഥോറിറ്റിക്കാണ്. കരാറില്‍ സമ്മതിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ നടത്താന്‍ വാടകക്കാരന്‍ വീഴ്ച വരുത്തിയാല്‍ ഉടമയ്ക്ക് അതു നടത്തി തുക നിക്ഷേപത്തില്‍നിന്ന് ഈടാക്കാം. ഉടമ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നില്ലെങ്കില്‍ വാടകക്കാരന് അതു ചെയ്ത് പിന്നീടുള്ള വാടകയില്‍ നിന്നു കുറവുചെയ്യാമെന്നതുമാണ് മറ്റൊരു വ്യവസ്ഥ.

വാടകക്കാരനെ 24 മണിക്കൂര്‍ മുന്‍പേ അറിയിച്ച ശേഷമേ ഉടമ അറ്റകുറ്റപ്പണിക്കും മറ്റുമായി എത്താന്‍ പാടുള്ളൂ. തര്‍ക്കം ഉണ്ടായാലും ഉടമ വൈദ്യുതി, വെള്ളം എന്നിവ തടസ്സപ്പെടുത്താന്‍ പാടില്ല. വ്യാജ പരാതികള്‍ നല്‍കിയാല്‍ ഉടമയ്ക്കോ വാടകക്കാരനോ പിഴ ചുമത്താന്‍ അഥോറിറ്റിക്ക് അധികാരം.. തുടങ്ങിയവായാണ് ലക്ഷ്യമിടുന്ന നിയമത്തിന്റെ കരടു രേഖയില്‍ പറയുന്നത്. നിയമത്തിന്റെ കരട് കേന്ദ്ര നഗരകാര്യ മന്ത്രാലയത്തില്‍ പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തു സംബന്ധമായ അധികാരം സംസ്ഥാന വിഷയമായതിനാല്‍ സ്വീകരിക്കുന്നതിനും മാറ്റം വരുത്തുന്നതിനും സംസ്ഥാനങ്ങള്‍ക്ക് അവസരമുണ്ട്. എന്നാല്‍, വാടക കോടതികളും ട്രിബ്യൂണലുകളും നിര്‍ബന്ധം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category