1 GBP = 92.40 INR                       

BREAKING NEWS

ഒടുവില്‍ വയനാട്ടുകാര്‍ക്ക് ചോദിക്കാനും പറയാനും ആളായി; വയനാട്ടിലെ കാര്‍ഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി; കര്‍ഷക ആത്മഹത്യയും ജപ്തി നോട്ടീസും പാര്‍ലമെന്റില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ രാജ്യം ശ്രദ്ധിച്ച ചര്‍ച്ചയായി; കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാന്‍ ആര്‍ബിഐക്കു വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രം മടിക്കുന്നെന്ന് പറഞ്ഞ് പിണറായിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തി; ലോക്‌സഭയില്‍ വയനാട് എംപി തിളങ്ങിയപ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയായ വയനാടിന്റെ പ്രതിനിധിയാണ് ലോക്സഭയില്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയ രാഹുല്‍ വയനാട് എംപിയെന്ന നിലയില്‍ കാര്യമായി തന്നെ ഇടപെടല്‍ നടത്താന്‍ ഒരുങ്ങി ഇറങ്ങിയിരിക്കയാണ്. ഇതോടെ വയനാട്ടിലെ കാര്‍ഷിക പ്രശ്നങ്ങള്‍ രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് മാറി. ഇന്നലെ വയനാട്ടിലെ കാര്‍ഷിക പ്രശ്നമാണ രാഹുല്‍ സഭയില്‍ ഉന്നയിച്ചത്. കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കേരള സര്‍ക്കാറിന്റെ നടപടികളെ തള്ളിപ്പറയാതെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. രാഹുല്‍ ഈ വിഷയം അവതരിപ്പിച്ചപ്പോള്‍ അത് സഭയില്‍ ഉള്ളവര്‍ മുഴുവന്‍ ശ്രദ്ധിച്ചു കേട്ടു. കൂടാതെ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി രംഗത്തുവരികയും ചെയ്തതോടെ സഭയില്‍ പ്രതിഷേധവും ഉയര്‍ന്നു.

17ാം ലോക്സഭയില്‍ ആദ്യമായി സംസാരിക്കാന്‍ ലഭിച്ച അവസരം കര്‍ഷക ആത്മഹത്യ തന്നെ ശ്രദ്ധയില്‍ പെടുത്താനാണ് രാരഹുല്‍ ഉപയോഗിച്ചത്. സ്വന്തം മണ്ഡലമായ വയനാട്ടിലെയും രാജ്യത്താകമാനവുമുള്ള കര്‍ഷകര്‍ക്കുമായി ഉപയോഗിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ തീരുമാനം. വയനാട്ടിലുണ്ടായ കര്‍ഷക ആത്മഹത്യ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സംസാരിക്കാനാരംഭിച്ചത്. ഇന്നലെ കൂടി വയനാട്ടില്‍ കടബാധ്യതയാല്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഒന്നര വര്‍ഷത്തിലുണ്ടായത് 18 കര്‍ഷക ആത്മഹത്യ. കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചവര്‍ 8000 പേര്‍. മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ കേന്ദ്രത്തിവും ആര്‍.ബി.ഐയും പിന്തുണക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.

വന്‍കിടക്കാരോടും കര്‍ഷകരോടും മോദിസര്‍ക്കാര്‍ കാണിക്കുന്ന സമീപനവും രാഹുല്‍ തുറന്നുകാട്ടി. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്ക് 4.3 ലക്ഷം കോടിയുടെ നികുതി ഇളവും 5.5 ലക്ഷം കോടി എഴുതി തള്ളുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഇരട്ട നയമെന്ന് രാഹുല്‍ ചോദിച്ചു. കര്‍ഷക പ്രശ്നങ്ങള്‍ക്ക് സ്ഥായായ ഒരു പരിഹാരം ബജറ്റില്‍ ഇല്ല. പ്രധാനമന്ത്രി താങ്ങുവിലയും കാര്‍ഷിക കടവും സംബന്ധിച്ച് പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. ഭരണപക്ഷ എംപിമാരുടെ തടസപ്പെടത്തലുകള്‍ക്കിടെ, നല്‍കിയ വാഹ്ദാനങ്ങള്‍ പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകണമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.


രാഹുല്‍ ഉന്നയിച്ച ആരോപണത്തിന്റെ മുനയൊടിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നേരിട്ടിറങ്ങിയതും ശ്രദ്ധേയമായി. ഇതോടെ കേരളത്തിലെ കര്‍ഷക വായ്പാ പ്രശ്നം ലോക്സഭയില്‍ ചൂടുള്ള ചര്‍ച്ചയായി. കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാന്‍ ആര്‍ബിഐക്കു വേണ്ട നിര്‍ദ്ദേശം നല്‍കാന്‍ പോലും കേന്ദ്രം മടിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയ വാദമാണ് രാഹുല്‍ സഭയില്‍ ആവര്‍ത്തിച്ചതെന്നും ശ്രദ്ധേയമായി.

വയനാട്ടിലെ കര്‍ഷക ആത്മഹത്യയുടെയും ജപ്തി നോട്ടിസിന്റെയും കണക്കും രാഹുല്‍ ചൂണ്ടിക്കാട്ടി. പിന്നാലെ, വ്യവസായികള്‍ക്കു നല്‍കിയ ഇളവുകള്‍ സൂചിപ്പിച്ചു രാഷ്ട്രീയ പരാമര്‍ശം കൂടി നടത്തിയതോടെ മറുപടിയുമായി ഭരണപക്ഷത്തു നിന്നു പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എഴുന്നേറ്റു. കര്‍ഷക പ്രതിസന്ധികളുടെ ഉത്തരവാദിത്തം പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ചവര്‍ക്കാണെന്നായിരുന്നു രാജ്നാഥിന്റെ തിരിച്ചടി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കര്‍ഷക വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നു രാഹുല്‍ ഉറപ്പു നല്‍കിയിരുന്നു.

ഇന്നലെ ശൂന്യവേളയില്‍ അവസരം തേടിയവരില്‍, രാഹുലിനു മാത്രമാണ് വിഷയാവതരണത്തിനു സ്പീക്കര്‍ ഓം ബിര്‍ല അനുമതി നല്‍കിയത്. സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ പ്രശ്നത്തിലൂടെ, തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉന്നയിച്ച ആരോപണം ആവര്‍ത്തിക്കുകയായിരുന്നു രാഹുല്‍. വയനാടിനെക്കുറിച്ചു രാഹുല്‍ സംസാരിച്ചു തുടങ്ങുമ്പോഴുണ്ടായിരുന്ന നിശ്ശബ്ദത പതിയെ ഭരണപക്ഷത്തു നിന്നു ബഹളത്തിനിടയാക്കി.

2014ല്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ വാഗാദ്നങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തിനിടെ, ട്രഷറി ബെഞ്ചിലെ പിന്‍നിരയിലായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറുപടിയുമായി എഴുന്നേറ്റു. സ്പീക്കര്‍ വിലക്കി. സര്‍ക്കാര്‍ വ്യവസായികളെയാണ് സഹായിക്കുന്നതെന്നു കൂടി രാഹുല്‍ പറഞ്ഞതോടെ ഭരണപക്ഷത്തു നിന്നു കൂടുതല്‍ പേര്‍ എഴുന്നേറ്റു. പിന്നാലെ, രാജ്നാഥ് സിങ്ങിന്റെ മറുപടി വന്നു. ദീര്‍ഘകാലത്തെ കോണ്‍ഗ്രസ് ഭരണമാണു കര്‍ഷകരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയതെന്നായിരുന്നു രാജ്നാഥിന്റെ പ്രതികരണം. കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത അത്രയൊന്നും മറ്റൊരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. കര്‍ഷകര്‍ക്കു 6000 രൂപ നല്‍കുന്ന പദ്ധതി അവരുടെ വരുമാനം 2025 % വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും രാജ്നാഥ് പറഞ്ഞു.

അതേസമയം കാര്‍ഷിക പ്രശ്നം അവതരിപ്പിച്ച ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെ മരക്കടവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ചുളുഗോഡ് എങ്കിട്ടന്റെ കുടുംബത്തെയും വിളിച്ചിരുന്നു. കര്‍ഷക ആത്മഹത്യയുടെ വിഷയം ലോക്സഭയില്‍ ഉന്നയിച്ചുവെന്നും കുടുംബത്തോടൊപ്പമുണ്ടെന്നും രാഹുല്‍ എങ്കിട്ടന്റെ ഭാര്യ ജയമ്മയെ അറിയിച്ചു. വയനാട്ടിലെത്തുമ്പോള്‍ നേരില്‍കാണുമെന്നും പറഞ്ഞു. പഞ്ചായത്ത് അംഗം പി.എ. പ്രകാശന്റെ ഫോണിലൂടെയാണ് രാഹുല്‍ സംസാരിച്ചത്.

നേരത്തെ വയനാട്ടിലെ പനമരം പഞ്ചായത്തില്‍ വി ദിനേഷ് കുമാര്‍ എന്ന കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇതിന് പിണറായി മറുപടിയു നല്‍കി. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് മൂലമുണ്ടായ സമ്മര്‍ദ്ദവും, വിഷമവും അതിജീവിക്കാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായും രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.

2019 ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുല്‍ഗാന്ധി കത്തില്‍ പറയുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നു. ഈ പ്രശ്നത്തില്‍ മൊറട്ടോറിയം നിലനില്‍ക്കുന്നെന്ന കാര്യമാണ് മുഖ്യമന്ത്രി രാഹുലിനെ മറുപടിയായി അറിയിച്ചത്.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category