1 GBP = 88.30 INR                       

BREAKING NEWS

ബ്രിസ്റ്റോളില്‍ ദുക്റാന തിരുന്നാളും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ഇന്ന് മുതല്‍

Britishmalayali
സി. ലീനമേരി ജോസഫ്

യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍ ആണ്ടുതോറും കൊണ്ടാടുന്ന വിശുദ്ധ തോമാശ്ലീഹായുടെ തിരുന്നാളും ഈ വര്‍ഷം ആദ്യ കുര്‍ബാനയ്ക്കായി ഒരുക്കിയ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും സംയുക്തമായി ഇന്ന് വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ ആഘോഷിക്കും.

ഇന്ന് വൈകുന്നേരം ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വച്ച് കൊടിയേറ്റും, രൂപം വെഞ്ചരിപ്പും, നൊവേനയും, ലദീഞ്ഞും, എസ്റ്റിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. രൂപതാ കാറ്റഗേറ്റിക്കല്‍ ഡയറക്ടര്‍ ഫാ: ജോയി വയലിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്ന സുറിയാനി കുര്‍ബാന ആദ്യ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും.

തിരുന്നാള്‍ ദിനമായ നാളെ ശനിയാഴ്ച രാവിലെ 10. 30 ന് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാനയ്ക്കായി ഒരുങ്ങിയ ആല്‍വിന്‍ വിന്‍സന്റ്, ആന്‍സ് മരിയ മാനുവല്‍, ഇസബല്‍ ബെര്‍ളി, ജോപോള്‍ ഷിബു, ഷോണ്‍ സന്തോഷ് എന്നിവര്‍ ഫാ: ടോണി പഴയകുളം സിഎസ്റ്റിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലിയില്‍ പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കും. ഫാ: പോള്‍ വെട്ടിക്കാട്ട്, ഫാ: ജോയി വയലില്‍ സിഎസ്റ്റി, ഫാ: ഫ്രാന്‍സിസ് കോലഞ്ചേരി വിസി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും പ്രാര്‍ത്ഥനയും കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും മെമന്റോയും നല്‍കുന്നതായിരിക്കും. എല്ലാവര്‍ക്കും സ്വാദിഷ്ടമായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

അന്നേ ദിവസം ഉച്ച കഴിഞ്ഞ് അഞ്ചു മണിക്ക് ഒന്നു മുതല്‍ 11 വരെ ക്ലാസുകളിലായി 312 ഓളം കുട്ടികള്‍ വിശ്വാസ പരിശീലനം നേടുന്ന യുകെയിലെ ഏറ്റവും വലിയ സണ്‍ഡേ സ്‌കൂളില്‍ ഒന്നായ സെന്റ് തോമസ് സീറോ മലബാര്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ബ്രിസ്റ്റോളിലെ ഹില്‍റ്റണ്‍ കമ്മ്യൂണിറ്റി ഹാളില്‍ അരങ്ങേറും. 14നു ഞായറാഴ്ച രാവിലെ 7.30ന് ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവായത്തില്‍ വികാരി ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.

വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ക്ക് വിശുദ്ധരുടെ അനുഗ്രഹങ്ങള്‍ നേടാനായി തിരുസ്വരൂപം വണങ്ങുന്നതിനും കഴുന്ന് എടുക്കുന്നതിനും അവസരമുണ്ടായിരിക്കും. ആഘോഷങ്ങളിലും ചടങ്ങുകളിലും പങ്കു ചേരുവാന്‍ എസ്റ്റിഎസ്എംസിസി വികാരി ഫാ: പോള്‍ വെട്ടിക്കാട്ട് സിഎസ്റ്റിയും കമ്മറ്റി അംഗങ്ങളും ട്രസ്റ്റിമാരായ സെബാസ്റ്റ്യന്‍ ലോനപ്പന്‍ ഷാജി വര്‍ക്കി, ബിനു ജേക്കബ്. മെജോ ചെന്നേലില്‍ എല്ലാവരെയും ക്ഷണിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category