1 GBP = 85.40 INR                       

BREAKING NEWS

നാളെ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വന്‍ഷന്‍ ബര്‍മിങാമില്‍; ടീനേജുകാര്‍ക്കായി പ്രത്യേക ശുശ്രൂഷ

Britishmalayali
ബാബു ജോസഫ്

ബര്‍മിങ്ഹാം: ഫാ: സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ നാളെ ബര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്റ്റ്രിയിലെ പ്രമുഖ വചനപ്രഘോഷകന്‍ ഫാ.ഷൈജു നടുവത്താനി, കോട്ടയം കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തിലെ പ്രമുഖ വചന പ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് ടി, യൂറോപ്പിലെ പ്രശസ്ത സുവിശേഷ പ്രവര്‍ത്തകന്‍ ഫാ.ഗ്ലാഡ്സണ്‍ ദെബ്രോ, അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകന്‍ ബ്രദര്‍ നോബിള്‍ ജോര്‍ജ്, യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിക്കും.

ടീനേജുകാര്‍ക്കായി പ്രത്യേക ടീന്‍സ് കിങ്ഡം കണ്‍വന്‍ഷനും ഉണ്ടാകും. പ്രത്യേക ദിവ്യകാരുണ്യ ആരാധനയും, ഷെയറിങ് വേഡ് ഓഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷന്‍സ്, കുമ്പസാരം, സ്പിരിച്വല്‍ ഷെയറിങ് എന്നിവയും ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനോടോപ്പമുള്ള കുട്ടികള്‍ക്കായുള്ള ഈ പ്രത്യേക ബൈബിള്‍ കണ്‍വന്‍ഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും മറ്റ് വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിങ്ഡം റെവലേറ്റര്‍ എന്ന ഇംഗ്ലീഷിലുള്ള കുട്ടികള്‍ക്കായുള്ള മാസിക കണ്‍വെന്‍ഷനില്‍ സൗജന്യമായി വിതരണം ചെയ്തുവരുന്നു. ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് പുതിയ ലക്കം ഇത്തവണയും ലഭ്യമാണ്. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും, മറ്റു  ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

പതിവുപോലെ രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കണ്‍വന്‍ഷനായുള്ള ഒരുക്ക ശുശ്രൂഷ ബര്‍മിങ്ഹാമില്‍ നടന്നു. കണ്‍വന്‍ഷന്റെ ആത്മീയ വിജയത്തിനായി പ്രാര്‍ത്ഥനാ അപേക്ഷയുമായി ഫാ: സോജി ഓലിക്കലും സെഹിയോന്‍ കുടുംബവും  മുഴുവനാളുകളെയും 13ന് നാളെ രണ്ടാം ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ സെന്ററിലേക്ക് ക്ഷണിക്കുന്നു.
സ്ഥലത്തിന്റെ വിലാസം
Bethel Convention Centre, Kelvin Way, West Bromwich, B70 7JW
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ - 07506810177, അനീഷ് - 07760254700, ബിജുമോന്‍മാത്യു - 07515368239
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വന്‍ഷന്‍ സെന്ററിലേക്ക് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയും പറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക് ബിജു എബ്രഹാം - 07859890267, ജോബി ഫ്രാന്‍സിസ് - 07588809478

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category