1 GBP = 88.40 INR                       

BREAKING NEWS

ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഒടുവില്‍ ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ ആവേശത്തിലേക്ക്; ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്രിട്ടീഷ് സോഷ്യല്‍ മീഡിയയും; ഫൈനല്‍ മത്സരം സൗജന്യമായി കാണികളെ കാണിക്കാനുറച്ച് ഐടിവിയും; ആദ്യമായി ഇംഗ്ലണ്ട് കപ്പ് നേടുമെന്ന സ്ഥിതി വന്നതോടെ ഇംഗ്ലണ്ടിലും ക്രിക്കറ്റ് തരംഗം

Britishmalayali
kz´wteJI³

ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരും തങ്ങളുടെ ആജന്‍മശത്രുക്കളുമായ ഓസ്ട്രേലിയയെ തോല്‍പിച്ച് ഫൈനല്‍ പ്രവേശിച്ചത് ഇംഗ്ലണ്ട് വന്‍ ആവേശത്തോടെയാണ് ആഘോഷിച്ച് കൊണ്ടിരിക്കുന്നത്. ഓസ്ട്രേലിയയുടെ പതനം ആഘോഷിച്ച് ബ്രിട്ടീഷ് സോഷ്യല്‍ മീഡിയയും സജീവമായിട്ടുണ്ട്.

ദയനീയമായി പരാജയപ്പെട്ട ഓസ്ട്രേലിയയോട് യാതൊരു സഹതാപവും കാണിക്കാതെ നിരവധി ഇംഗ്ലീഷ് ആരാധകരാണ് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച നടക്കുന്ന ന്യൂസിലന്‍ഡുമായി നടക്കുന്ന ഫൈനല്‍ മത്സരം സൗജന്യമായി കാണികളെ കാണിക്കാനുറച്ച് ചാനല്‍ 4 ടെലിവിഷനും തയ്യാറായിട്ടുണ്ട്.  

ആദ്യമായി ഇംഗ്ലണ്ട് കപ്പ് നേടുമെന്ന സ്ഥിതി വന്നതോടെ ഇംഗ്ലണ്ടിലും ക്രിക്കറ്റ് തരംഗം വ്യാപിക്കുകയാണ്. ക്രിക്കറ്റ് വേള്‍ഡ് കപ്പ് സ്വന്തം നാട്ടില്‍ നടന്നിട്ടും ഇതുവരെ ബ്രിട്ടീഷ് മാധ്യമങ്ങള്‍ അതിന് വേണ്ടത്ര പ്രചാരണം നല്‍കാതെ മുഖം തിരിച്ച് നടക്കുകയായിരുന്നു. ഇവിടെ ഇതേ സമയം നടന്നിരുന്ന വിംബിള്‍ഡണ്‍ ടെന്നീസിനോടായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങള്‍ കൂടുതല്‍ താല്‍പര്യം പുലര്‍ത്തിയിരുന്നത്.

പ്രമുഖരെല്ലാം ക്രിക്കറ്റ് ലോകകപ്പിനെ അവഗണിച്ച് വിംബിള്‍ഡണ്‍ കാണാനായിരുന്നു പോയിരുന്നത്. എന്നാല്‍  നിലവില്‍ വിംബിള്‍ഡണില്‍ നിന്നും അവസാന ബ്രിട്ടീഷ് താരവും പുറത്തായസമയത്താണ് ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. അതിനാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളുടെയും കായിക പ്രേമികളുടെയും ശ്രദ്ധ പെട്ടെന്ന് ക്രിക്കറ്റിലേക്ക് തിരിഞ്ഞിരിക്കുന്ന അവസ്ഥയും സംജാതമായിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റില്‍ മൂന്ന് പ്രാവശ്യം റണ്ണര്‍അപ്പുകളായ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് ട്രോഫി കരസ്ഥമാക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ് ഞായറാഴ്ചത്തെ ഫൈലില്‍ മുന്നില്‍ വന്നിരിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് അവശേഷിക്കവെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഈ വിധത്തില്‍ 1992 ശേഷം ഇംഗ്ലണ്ട് ആദ്യമായി ഫൈനലില്‍ പ്രവേശിച്ചത് ആരാധകര്‍ ഇപ്പോള്‍ മതിമറന്ന് ആഘോഷിക്കുന്ന അവസ്ഥയാണുള്ളത്. ഇംഗ്ലണ്ട് വിജയത്തിലേക്ക് അടുക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ നിരവധി ഇംഗ്ലീഷ് ആരാധകരാണ് സ്റ്റേഡിയം വിട്ട് തെരുവില്‍ വിജയം ആഘോഷിക്കാന്‍ ആവേശത്തോടെ ഓടിപ്പോയിരുന്നത്.
ഇന്നലെ നടന്ന മത്സരത്തിലെ ചില നാടകീയ രംഗങ്ങളടങ്ങിയ വീഡിയോ ഇംഗ്ലീഷ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ മത്സരിച്ച് ഷെയര് ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് റണ്‍ ഔട്ടാകുന്നത് അത്തരത്തിലുള്ള ഒന്നായിരുന്നു.സ്മിത്തും സഹ ബാറ്റ്സ്മാനായ ഡേവിഡ് വാര്‍നറും നിരവധി ഇംഗ്ലീഷ് ആരാധകരുടെ കടുത്ത വെറുപ്പ് സമ്പാദിച്ചിരുന്നു. അതിനാല്‍ അവരുടെ പതനം ട്വിറ്ററിലൂടെ നിരവധി പേരാണ് പരിഹസിച്ചിരിക്കുന്നത്.
ചാനല്‍ 4ന് പുറമെ സ്‌കൈസ്പോര്‍ട്സ്, അടക്കമുള്ള ചില ചാനലുകള്‍ ഫൈനല്‍ സൗജന്യമായി  പ്രേക്ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും ഇതുവരെ ക്രിക്കറ്റ് ലോകകപ്പ് ലഭിച്ചിട്ടില്ലാത്തതിനാല്‍ ഈ മത്സരത്തോടെ ഏതായാലും ലോകകപ്പില്‍ പുതിയൊരു വിജയിയാണ് ഉണ്ടാകാന്‍ പോകുന്നത്.
ഇന്നലത്തെ വിജയം ആഘോഷിക്കാനായി ഇംഗ്ലീഷ് ആരാധകര്‍ തെരുവുകളിലിറങ്ങി പടക്കം പൊട്ടിച്ചിരുന്നു. ചിലര്‍ ഷാംപയിനും ബിയറും ഒഴുക്കിയാണ് സ്വന്തം ടീമിന്റെ വിജയം ആഘോഷിച്ച് തെരുവില്‍ നൃത്തമാടിത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category