1 GBP = 88.70 INR                       

BREAKING NEWS

ബ്രിട്ടന്‍ അറസ്റ്റ് ചെയ്ത രണ്ടു ഇറാനിയന്‍ കപ്പല്‍ ജീവനക്കാരും ഇന്ത്യന്‍ പൗരന്‍മാര്‍; ഗള്‍ഫ് കടലില്‍ സംഘര്‍ഷം ശക്തമായതോടെ അമേരിക്കന്‍-ബ്രിട്ടീഷ് കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കുന്നു; കപ്പലുകളെ നേരിടാന്‍ ആരെത്തിയാലും വെടിവച്ച് കൊല്ലാന്‍ ട്രംപിന്റെ ഉത്തരവ്

Britishmalayali
kz´wteJI³

ഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബ്രിട്ടീഷ് ടെറിട്ടെറിക്ക് സമീപത്ത് വച്ച് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ ഓയില്‍ടാങ്കറിലെ രണ്ട് ജീവനക്കാരും ഇന്ത്യന്‍ പൗരന്‍മാരാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ജിബ്രാള്‍ട്ടര്‍ പോലീസ് ഇവരെ അറസ്റ്റ്ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് മേല്‍ കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് ഇറാന്‍ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും കപ്പലുകള്‍ ആക്രമിക്കുമെന്ന ആശങ്ക ശക്തമായതോടെ അതിനുളള മുന്‍കരുതലുകള്‍ ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഗള്‍ഫ് കടലില്‍ സംഘര്‍ഷം ശക്തമായതോടെ അമേരിക്കന്‍-ബ്രിട്ടീഷ് കപ്പലുകള്‍ക്ക് പ്രത്യേക സുരക്ഷ സംവിധാനം ഒരുക്കുന്നുണ്ട്.

തങ്ങളുടെ കപ്പലുകളെ നേരിടാന്‍ ആരെത്തിയാലും വെടിവച്ച് കൊല്ലാന്‍ ട്രംപ് ഉത്തരവിട്ടിട്ടമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇറാന്‍ കടല്‍ത്തീരത്ത് ഉരുണ്ട് കൂടുന്നത് ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിധം രൂക്ഷമായ യുദ്ധത്തിന്റെ കാര്‍മേഘങ്ങളാണ്. ഗള്‍ഫില്‍ നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നതിനായി അമേരിക്ക നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നാണ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായി നോമിനേറ്റ് ചെയ്യപ്പെട്ട ജനറല്‍ മാര്‍ക്ക് മില്ലി അഭിപ്രായപ്പെട്ടിരിക്കുന്നത്.നിലവിലെ ആപത്കരമായ സാഹചര്യത്തില്‍ യുഎസ് കമേഴ്സ്യല്‍ ഷിപ്പുകള്‍ക്കായി മിലിട്ടറി എസ്‌കോര്‍ട്ട്, നേവല്‍ എസ്‌കോര്‍ട്ട് തുടങ്ങിയവ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇനി വരുന്ന ആഴ്ചകളില്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും വര്‍ധിപ്പിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മില്ലി പറയുന്നു. സിറിയക്കെതിരായ യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ച്  ഇറാന്റെ ഗ്രേസ് 1 ടാങ്കറിനെ മെഡിറ്ററേനിയനിലേക്ക് പ്രവേശിക്കുന്നത് ബ്രിട്ടന്‍ തടഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് രണ്ട് കപ്പല്‍ ജീവനക്കാര്‍ അറസ്റ്റിലായിരിക്കുന്നത്. ഗ്രേസിനെ തടഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടനും ഇറാനും തമ്മിലുളള ബന്ധം വഷളായിരുന്നു.ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്നതിനിടെ യുകെയുടെ ടാങ്കറിനെ ഇറാനിയന്‍ കപ്പലുകള്‍  വഴിമുടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യതയേറിയിരിക്കുകയാണ്.

റോയല്‍ നേവി ഫ്രിഗേറ്റ് എച്ച്എംഎസ് മോണ്‍ട്റോസ് ഇറാനിയന്‍ വെസലുകളുടെ മേല്‍ തങ്ങളുടെ തോക്കുകള്‍ പരിശീലിക്കുകയും അവയോട് മടങ്ങിപ്പോകാന്‍ ഉത്തരവിടുകയും ചെയ്യുന്നുണ്ട്. മോണ്‍ട്റോസിന്റെ വൈല്‍ഡ്കാറ്റ് ഹെലികോപ്റ്റര്‍ ഇറാനിയന്‍ ബോട്ടുകളെ നിരീക്ഷിച്ച് കൊണ്ട് മൂളിപ്പറക്കുന്നുമുണ്ട്. എച്ച്എംഎസ് മോണ്‍ട്റോസ് ഇറാനിയന്‍ വെസലുകള്‍ക്കും ബ്രിട്ടീഷ് ഹെറിറ്റേജ് എന്ന ബ്രിട്ടന്റെ കപ്പലിനും ഇടയില്‍ കടുത്ത മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നിലകൊള്ളുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന തങ്ങളുടെ എല്ലാ കമേഴ്സ്യല്‍ കപ്പലുകള്‍ക്കും ബ്രിട്ടന്‍ കടുത്ത മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് മേല്‍ കടുത്ത സുരക്ഷാ മുന്നറിയിപ്പും സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇറാനിയന്‍ ബോട്ടുകളില്‍ നിന്നും ഏത് സമയത്താണ് ആക്രമണമുണ്ടാവുകയെന്ന് കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category