1 GBP = 85.80 INR                       

BREAKING NEWS

നഴ്സുമാര്‍ക്ക് കോളടിക്കുന്ന തീരുമാനവുമായി സര്‍ക്കാര്‍; സൂപ്പര്‍മാര്‍ക്കറ്റ് മുതല്‍ ഇന്‍ഷുറന്‍സ് വരെ എവിടെ ചെന്നാലും നഴ്സാണെങ്കില്‍ ഡിസ്‌കൗണ്ട് നല്‍കാന്‍ തീരുമാനം

Britishmalayali
kz´wteJI³

നുദിനമെന്നോണം കുറഞ്ഞ് കൊണ്ടിരിക്കുന്ന എന്‍എച്ച്എസിനെ നഴ്സുമാരെ എങ്ങനെയെങ്കിലും സര്‍വീസില്‍ പിടിച്ച് നിര്‍ത്തുന്നതിനായുള്ള നാഷണല്‍ റിട്ടെന്‍ഷന്‍ സ്‌കീം നിലവില്‍ വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിലൂടെ നഴ്സുമാര്‍ക്ക് കോളടിക്കുന്ന ഒരു തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് മുതല്‍ ഇന്‍ഷുറന്‍സ് വരെ എവിടെ ചെന്നാലും നഴ്സുമാരടക്കമുള്ള ഹെല്‍ത്ത് സര്‍വീസ് ജീവനക്കാര്‍ക്ക് ഡിസ്‌കൗണ്ട് ലഭ്യമാക്കുന്ന തികച്ചും ആകര്‍ഷകമായ ഒരു സ്‌കീമാണ് നാഷണല്‍ റിട്ടെന്‍ഷന്‍ സ്‌കീമെന്നും ഇത് ഹെല്‍ത്ത് സര്‍വീസിലുടനീളം നടപ്പിലാക്കുമെന്നുമാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് വെളിപ്പെടുത്തുന്നത്.

ആരോഗ്യമേഖലയിലെ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന്റെയും നിലനിര്‍ത്തുന്നതിന്റെയും നിരക്ക് വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യം വച്ച് നടപ്പിലാക്കുന്ന ഈ സ്‌കീമിലൂടെ  റീട്ടെയിലര്‍മാര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജിമ്മുകള്‍ തുടങ്ങിയിടങ്ങളിലെല്ലാം ആരോഗ്യമേഖയിലെ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ ഡിസ്‌കൗണ്ടായിരിക്കും ലഭ്യമാക്കുന്നത്. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നാഷണല്‍ റിട്ടെന്‍ഷന്‍ പ്രോഗ്രാം (എന്‍ആര്‍പി) 145 എന്‍എച്ച്എസ് ട്രസ്റ്റുകളുമായി ചേര്‍ന്ന് നടത്തി വരുന്നുണ്ട്.ഇതിലൂടെ സര്‍വീസില്‍ നിന്നും വിട്ട് പോകാനിരുന്ന 1100 ല്‍ അധികം ജീവനക്കാരെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചുവെന്ന് കണക്കുകള്‍ എടുത്ത് കാട്ടുന്നു. ഹെല്‍ത്ത് സര്‍വീസിന് പുറത്ത് ജോലി ചെയ്യുന്ന കാര്യം എന്‍എച്ച്എസിലെ ഭൂരിഭാഗം നഴ്സുമാരും പരിഗണിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയൊരു സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. പുതിയ നാഷണല്‍ സ്റ്റാഫ് റിട്ടെന്‍ഷന്‍ സ്‌കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി  നഴ്സുമാരെ നിലനിര്‍ത്തുന്നതിനായി ഇന്‍സെന്റീവുകള്‍ നടപ്പിലാക്കാന്‍ ഹോസ്പിറ്റലുകളെ പ്രോത്സാഹിപ്പിക്കും.

കൂടാതെ തങ്ങള്‍ എന്ത് കൊണ്ടാണ് സര്‍വീസില്‍ നിന്നും വിട്ട് പോകുന്നതെന്ന് ബോസുമാരുടെ മുന്നില്‍ ബോധിപ്പിക്കുന്നതിനായി ജീവനക്കാര്‍ക്കായി ഇറ്റ്ച്ചി ഫീറ്റ് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുന്നതിനും ഇതിന്റെ ഭാഗമായി അവസരേമേകുമെന്നാണ് റിപ്പോര്‍ട്ട്. 350 വ്യത്യസ്ത തരത്തിലുള്ള തൊഴിലവസരങ്ങളേകുന്നതും യൂറോപ്പിലെ ഏറ്റവംും വലിയ എംപ്ലോയറുമായ എന്‍എച്ച്എസ് നല്ല രീതിയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച അവസരമാണേകുന്നതെന്നാണ് ഈ സ്‌കീമിനെക്കുറിച്ച് വിശദീകരിക്കവെ എന്‍എച്ച്എസ് ചീഫ് എക്സിക്യൂട്ടീവായ സൈമണ്‍ സ്റ്റീവന്‍സ് എടുത്ത് കാട്ടുന്നു.  

തങ്ങളുടെ ജീവനക്കാരില്‍ നാലില്‍ മൂന്ന് ഭാഗവും സ്ത്രീകളാണെന്നും എന്നിട്ടും  അവരില്‍ പകുതി പേര്‍ മ്രോത ഒരു എംപ്ലോയറെന്ന നിലയില്‍ എന്‍എച്ച്എസ് അയവുള്ളതാണെന്ന് അഭിപ്രായപ്പെടുന്നുള്ളുവെന്നത് ദൗര്‍ഭാഗ്യകരമാണെന്നും സ്റ്റീവന്‍സ് പറയുന്നു. അതിനാല്‍ പ്രാദേശിക എന്‍എച്ച്എസ് എംപ്ലോയര്‍മാര്‍ സ്റ്റാഫുകളുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കണമെന്നും അവരെ പിന്തുണക്കണമെന്നും സര്‍വീസില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായതെല്ലാം അവര്‍ക്കായി ചെയ്ത് കൊടുക്കാന്‍ വൈകിക്കൂടെന്നും സ്റ്റീവന്‍സ് ഓര്‍മിപ്പിക്കുന്നു. നാഷണല്‍ റിട്ടെന്‍ഷന്‍ പ്രോഗ്രാം ഇതിനായുള്ള ഒരു നല്ല തുടക്കമാണെന്നും ഇത് എല്ലാ ട്രസ്റ്റുകളിലേക്കും ജനറല്‍ പ്രാക്ടീസിലേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റീവന്‍സ് വിശദീകരിക്കുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category