1 GBP = 88.00 INR                       

BREAKING NEWS

ബ്രക്സിറ്റ് നടന്നാല്‍ യുകെ തീരുമോ? സ്‌കോട്ട്ലന്റിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്റും യുകെയോട് വിട പറഞ്ഞേക്കും; നോര്‍ത്തേണ്‍ അയര്‍ലന്റ് അയര്‍ലന്റിന്റെ ഭാഗമാകുന്നതിനുള്ള റഫറണ്ടം നടത്തുമെന്ന് സൂചിപ്പിച്ച് നേതാക്കള്‍

Britishmalayali
kz´wteJI³

നോ ഡീല്‍ ബ്രക്സിറ്റിലൂടെയാണ് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ യുകെയില്‍ നിന്നും വിട്ട് പോകുന്നതിനും  നോര്‍ത്തേണ്‍ അയര്‍ലന്റ് റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിന്റെ ഭാഗമായി ഏകീകൃത അയര്‍ലന്റാകുന്നതിനുള്ള റഫറണ്ടം നടത്തുമെന്ന് സൂചിപ്പിച്ച് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ബ്രക്സിറ്റ് നടന്നാല്‍ സ്‌കോട്ട്ലന്റിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലണ്ടും യുകെയോട് വിടപറയുന്നതിനുള്ള സാധ്യതയാണ് വര്‍ധിച്ചിരിക്കുന്നത്. 

ബ്രക്സിറ്റ് യഥോചിതം നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വയ്ക്കാന്‍ നിര്‍ബന്ധിതയായ തെരേസ മേയുടെ പിന്‍ഗാമിയാകുന്നതിനായി ബോറിസ് ജോണ്‍സനും ജെറമി ഹണ്ടും മത്സരിച്ച് രംഗത്തുള്ളപ്പോഴാണ് നോര്‍ത്തേണ്‍ അയര്‍ലന്റ് ശക്തമായ നിലപാടുമായി മുന്നോട്ട് വന്നിരിക്കുന്നത്. യൂണിയനുമായുള്ള ബ്രക്സിറ്റ് വിലപേശലില്‍ പ്രധാന തടസമായി നിലകൊള്ളുന്നത് ഐറിഷ് ബാക്ക്സ്റ്റോപ്പാണ്.  

തെരേസയുടെ ബ്രക്സിറ്റ് ഡീലിനെ എംപിമാര്‍ മൂന്ന് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ദയനീയമായി പരാജയപ്പെടുത്തിയിരുന്നു. ഐറിഷ് ബാക്ക്സ്റ്റോപ്പിന്റെ കാര്യത്തില്‍ ഈ കരാറില്‍ വ്യക്തതയില്ലെന്നതായിരുന്നു തെരേസയുടെ ഡീലിനെ തള്ളുന്നതിനുള്ള മുഖ്യ കാരണമായി മിക്ക എംപിമാരും എടുത്ത് കാട്ടിയിരുന്നത്. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ പോവുകയാണ്. ബ്രക്സിറ്റ് നടപ്പിലാക്കുന്നതിന് പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ളത് വെറും മൂന്ന് മാസമാണെന്നിരിക്കെ ഐറിഷ് പ്രശ്നം അദ്ദേഹത്തിന് കടുത്ത തലവേദനയാകുമെന്ന് ഉറപ്പാണ്. 

പുതിയ ഡീലിന് വിലപേശുന്നതിനായി തങ്ങള്‍ യൂണിയന് മുന്നിലെത്തുമെന്നാണ് ബോറിസും ഹണ്ടും വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഏതൊരു സാഹചര്യമുണ്ടായാലും ഇതിനൊരിക്കലും സാധ്യതയില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കടുത്ത നിലപാടെടുത്തിരിക്കുന്നത്. യുകെയെ ഡീലോട് കൂടിയോ ഡിലില്ലാതെയോ എത്രയും വേഗം യൂണിയന് പുറത്തെത്തിക്കുമെന്നാണ് ബോറിസ് പറയുന്നത്. എന്നാല്‍  വീണ്ടും വിലപേശുന്നതിനായി യൂണിയന് സെപ്റ്റംബര്‍ അവസാനം വരെ സമയമേകുമെന്നും അല്ലെങ്കില്‍ തീരെ നിവൃത്തിയില്ലെങ്കില്‍ ഡീലില്ലാതെ യൂണിയന്‍ വിട്ട് പോകുമെന്നുമാണ് ജെറമി ഹണ്ട് നിലപാട് എടുത്തിരിക്കുന്നത്.  

എന്നാല്‍ നോഡീല്‍ സാഹചര്യത്തെ നേരിടുന്നതിനായി കടുത്ത തയ്യാറെടുപ്പുകള്‍ വേണമെന്നാണ് ഐറിഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സിന്‍ ഫെയിന്‍ നേതാവായ  മേരി ലൗ മാക്ഡൊണാള്‍ഡ് നയം വ്യക്തമാക്കിയിരിക്കുന്നത്. എന്തിനെ നേരിടാനും ഈ അവസരത്തില്‍ സര്‍ക്കാര്‍ ഒരുങ്ങേണ്ടതുണ്ടെന്നും ഐറിഷ് ദ്വീപില്‍ ഈ അവസരത്തില്‍ എക്കണോമിക് ബോര്‍ഡര്‍ ഉണ്ടായേക്കാമെന്നും അതിനെ നേരിടാനും സജ്ജമാകേണ്ടതുണ്ടെന്നും അവര്‍ മുന്നറിയിപ്പേകുന്നു. ഭരണഘടനാ ഭേദഗതിക്കായി ഈ അവസരത്തില്‍ അത്യാവശ്യമെങ്കില്‍ യുകെയില്‍ നിന്ന് വിടുന്നതിനും യുണൈറ്റഡ് അയര്‍ലന്റിനായും റഫറണ്ടം നടത്തേണ്ടതുണ്ടെന്നും അവര്‍ നിര്‍ദേശിക്കുന്നു. ക്രമരഹിതമായ ബ്രക്സിറ്റില്‍ ഭാഗഭാക്കാകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് തങ്ങള്‍ ഈ നീക്കം നടത്തുന്നതെന്നും അവര്‍ വിശദീകരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category