1 GBP = 85.80INR                       

BREAKING NEWS

ബോറിസ് പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ബ്രക്സിറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറിയ പലരും ടോറിയിലേക്ക് മടങ്ങുന്നു; യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ കുതിച്ചുയര്‍ന്ന നിജെല്‍ ഫെരാജിന്റെ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി; ബോറിസ് എത്തുന്നതോടെ ബ്രക്സിറ്റ് സ്നേഹികള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നു

Britishmalayali
kz´wteJI³

ടുത്ത ബ്രക്സിറ്റിനായി വാദിച്ച് നിജെല്‍ ഫെരാജിന്റെ ബ്രക്സിറ്റ് പാര്‍ട്ടിയിലേക്ക് കാല് മാറിയിരുന്ന പലരും ബോറിസ് ജോണ്‍സന്‍ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ടോറി പാര്‍ട്ടിയിലേക്ക് തിരിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ഫെരാജിന്റെ ബ്രക്സിറ്റ് പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയുണ്ടായിരിക്കുന്നുവെന്നും അതിനുള്ള ജനപിന്തുണ കുറഞ്ഞ് കൊണ്ടിരിക്കുന്നുവെന്നും ഏറ്റവും പുതിയ പോള്‍ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ടോറികളെയും ലേബറിനെയും കടത്തി വെട്ടി മുന്നേറിയ ബ്രക്സിറ്റ് പാര്‍ട്ടി ബോറിസിന്റെ വരവോടെ പ്രസക്തി നഷ്ടപ്പെട്ട അവസ്ഥയിലെത്തിയെന്നാണ് വ്യക്തമായിരിക്കുന്നത്. ബോറിസ് എത്തുന്നതോടെ ബ്രക്സിറ്റ് സ്നേഹികള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുകയാണ്.

ഫെരാജിന്റെ പാര്‍ട്ടിക്കുള്ള പിന്തുണ അതിവേഗം കുറഞ്ഞ് കൊണ്ടിരിക്കുന്നുവെന്ന് വെളിപ്പെട്ടിരിക്കുന്നത് ഏറ്റവും പുതിയ  ഒപ്പീനിയന്‍ പോളിലൂടെയാണ്. ഇത് പ്രകാരം ടോറികള്‍ ലേബറിനേക്കാള്‍ അല്‍പം മുമ്പില്‍ നിലകൊള്ളുന്ന അവസ്ഥയാണുള്ളത്. ദി ഇന്റിപെന്റന്റ് പത്രത്തിന് വേണ്ടി നടത്തിയിരിക്കുന്ന ബിഎംജി റിസര്‍ച്ച് സര്‍വേ പ്രകാരം ബ്രക്സിറ്റ് പാര്‍ട്ടിക്ക് നിലവില്‍ വെറും 14 ശതമാനം പേരുടെ പിന്തുണ മാത്രമേയുള്ളൂ. എന്നാല്‍ ടോറികള്‍ക്ക് 28 ശതമാനം പേരുടെയും ലേബറിന് 27 ശഥമാനം പേരുടെയും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 18 ശതമാനം പേരുടെയും പിന്തുണയാണുള്ളത്. 

മേയില്‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് സമയത്ത് തിളങ്ങുന്ന പ്രകടനം കാഴ്ച വച്ച ശേഷമാണ് ദിവസങ്ങള്‍ക്കകം ബ്രക്സിറ്റ് പാര്‍ട്ടി ഏറ്റവും ഒടുവിലെത്തിയിരിക്കുന്നത്. ഒക്ടോബര്‍ 31നകം യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഡീലോട് കൂടിയോ ഡീലില്ലാതെയോ നിശ്ചയമായും വിട്ട് പോകുമെന്ന ബോറിസിന്റെ ഉറച്ച വാഗ്ദാനം ടോറി പാര്‍ട്ടിയിലേക്ക് നിരവധി പേരെ തിരിച്ചെത്തിച്ചിട്ടുണ്ട്. 2016ലെ റഫറണ്ടത്തെക്കുറിച്ചും പുതിയ സര്‍വേയുടെ ഭാഗമായി ബിഎംജി റിസര്‍ച്ച് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. യുകെ യൂണിയന്‍ വിട്ട് പോകണമോ? അല്ലെങ്കില്‍ യൂണിയന്റെ ഭാഗമായി തന്നെ നിലകൊള്ളണമോ? എന്നിവ പോലുള്ള ചോദ്യങ്ങളായിരുന്നു ചോദിച്ചിരുന്നത്. ഇത് പ്രകാരം 53 ശതമാനം പേര്‍ റിമെയിനിനെയും 47ശതമാനം പേര്‍ ലീവിനെയും പിന്തുണച്ചിട്ടുണ്ട്.

നോ ഡീലിലൂടെ യുകെ യൂണിയന്‍ വിട്ട് പോകുന്നതിലും നല്ലത് ബ്രക്സിറ്റ് റദ്ദാക്കുന്നതോ ഇല്ലെങ്കില്‍ രണ്ടാമതൊരു റഫറണ്ടം നടത്തുന്നതോ ആണെന്ന് സര്‍വേയില്‍ പങ്കെടുത്ത നിരവധി പേര്‍ ആവശ്യപ്പെട്ടിരുന്നു. സര്‍വേയുടെ ഭാഗമായി ബിഎംജി റിസര്‍ച്ച് 1532 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ സ്വരൂപിച്ചിരിക്കുന്നത്.  ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെ ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെയായിരുന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ജെറമി ഹണ്ട് ടോറി നേതാവും പ്രധാനമന്ത്രിയുമാകണമെന്ന് പൊതുജനങ്ങളില്‍ 28 ശതമാനം പേര്‍ ആവശ്യപ്പെടുമ്പോള്‍ 22 ശതമാനം പേര്‍ മാത്രമാണ് ബോറിസിനെ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് 13 ശതമാനം പേര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category