1 GBP = 85.80INR                       

BREAKING NEWS

ജിജുവിന്റെ ആത്മസമര്‍പ്പണത്തിന് വീണ്ടും അംഗീകാരം; ഏഷ്യന്‍ കോച്ച് ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി മാഞ്ചസ്റ്ററിലെ ജിജു ഫിലിപ്പ് സൈമണ്‍

Britishmalayali
kz´wteJI³

രോഗ്യ രംഗത്തും കലാരംഗത്തും നേട്ടങ്ങള്‍ സ്വന്തമാക്കിയ നിരവധി മലയാളികള്‍ ബ്രിട്ടനില്‍ ഉണ്ടെങ്കിലും കായിക രംഗത്ത് അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ എത്തിപ്പിടിപ്പിച്ചവര്‍ വളരെ കുറവാണ്. ആ കുറവ് നികത്തുകയാണ് മാഞ്ചസ്റ്ററിലെ ജിജു ഫിലിപ്പ് സൈമണിനു ലഭിക്കുന്ന അംഗീകാരങ്ങള്‍. ക്രിക്കറ്റ് കോച്ചായി പ്രവര്‍ത്തിക്കുന്ന ജിജുവിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഏറ്റവും അവസാനമായി മികച്ച കോച്ചിനുള്ള പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.

നാലാമത് ഏഷ്യന്‍ ക്രിക്കറ്റ് അവാര്‍ഡ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് ആണ് ജിജുവിന് ലഭിച്ചത്. ലണ്ടന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ വച്ചു നടന്ന പുരസ്‌കാര ദാന ചടങ്ങില്‍ ഏറെ അഭിമാനത്തോടെയാണ് ജിജു പങ്കെടുത്തത്. ജിജുവിന്റെ ആത്മസമര്‍പ്പണത്തിനു നല്‍കുന്ന പുരസ്‌കാരം ആണെന്നാണ് ഏഷ്യന്‍ ക്രിക്കറ്റ് അവാര്‍ഡ്സ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മുന്‍പ് നാറ്റ് വെസ്റ്റ് ഓസ്‌കാസിന്റെ കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ്, ക്രിക്കറ്റ് ക്‌ളബുകള്‍ പൂട്ടിക്കിടക്കുമ്പോള്‍ ഒരു ക്ലബ് ഉണ്ടാക്കി വളര്‍ത്തി അപൂര്‍വ്വ നേട്ടങ്ങള്‍ കൊയ്തതിന് കോച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് എന്നിവയും ഇസിബിയുടെ കോര്‍ സിറ്റി പ്രോഗ്രാം സ്ട്രാറ്റജി അഡൈ്വസറി ബോര്‍ഡിലേക്ക് ജിജു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 15 വര്‍ഷം മുമ്പ് രൂപീകരിച്ച ഫ്രണ്ട്‌സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് മാഞ്ചസ്റ്ററിനെ ഇംഗ്ലണ്ടിലെ മികച്ച രണ്ടാമത്തെ ക്ലബ്ബാക്കി മാറ്റിയെടുത്തതിനു പിന്നില്‍ ജിജുവിന്റെ കഠിനാധ്വാനമുണ്ട്.

കഴിഞ്ഞ 14 വര്‍ഷമായി മാഞ്ചസ്റ്ററില്‍ താമസിക്കുന്ന ജിജു ഒരു അഡ്വാന്‍സ്ഡ് ഫിസിയോ തെറാപ്പിസ്റ്റ് ആണെങ്കിലും ക്രിക്കറ്റിനെ സ്വന്തം ആത്മാവിനെപ്പോലെ സ്‌നേഹിക്കുന്ന വ്യക്തി കൂടിയാണ്. ലെവല്‍ ടു ക്രിക്കറ്റ് കോച്ചും മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ വോളണ്ടിയറി കോച്ചും ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമായ ലങ്കന്‍ഷെയര്‍ ലയണ്‍സിനായി വോളണ്ടിയറി ഫിസിയോ തെറാപ്പിസ്റ്റും കൂടിയാണ് ജിജു സൈമണ്‍. ഒപ്പം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും ജിജു പ്രാധാന്യം നല്‍കുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ സ്‌കൈ ഡൈവിംഗില്‍ പങ്കെടുത്ത് ധനസഹായ ശേഖരണത്തിലും ജിജു മുഖ്യ പങ്കാളിയായിരുന്നു.

ദൈനംദിന ജീവിതത്തിന്റെ ഭാഗമെന്നോണം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് ജിജു. യുകെയിലും ഇന്ത്യയിലുമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന ജിജു കഴിഞ്ഞ രണ്ടു വര്‍ഷമായി അല്‍ഷിമേഴ്സ് ബാധിച്ചവര്‍ക്കു വേണ്ടി 10 കിലോമീറ്റര്‍ ഓടുന്നു. ഡിമെന്‍ഷ്യ ബാധിച്ചര്‍ക്കായി വോളണ്ടിയറി വര്‍ക്കുകളുമായും സജീവമാണ്. ഉപഹാര്‍ ഓര്‍ഗനൈസേഷന്റെ സ്റ്റെം സെല്‍ ഡൊണേഷന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ ജിജു യുകെയിലെമ്പാടുമായി ക്യാപെയിന്‍ സംഘടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ ഫിസിയോതെറാപ്പി ക്ലിനിക്കിന്റെ ഡയറക്ടര്‍, മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ്ബിന്റെ ചെയര്‍മാന്‍, അഥേനിയം റൈറ്റേഴ്സ് സൊസൈറ്റി റീജിയണല്‍ കോര്‍ഡിനേറ്റര്‍, സമീക്ഷയുടെ മാഞ്ചസ്റ്റര്‍ ട്രഷറര്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങളും ജിജു വഹിക്കുന്നു. സാല്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് എംഎസ്സി അഡ്വാന്‍സിംഗ് ഫിസിയോതെറാപ്പി പാസായത്. ഭാര്യ സീമാ സൈമണ്‍ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ ജെറീയാട്രിക്‌സ് മെഡിസിന്‍ അഡ്വാന്‍സ്ഡ് പ്രാക്ടീഷണറാണ്. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ അവതാരികയായി തിളങ്ങിയ സീമയും ജിജുവിനൊപ്പം ക്രിക്കറ്റ് മേഖലയിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

അവയവ ദാന പ്രചാരണ രംഗത്തും ഡിമെന്‍ഷീ അവയെര്‍നെസ് പരിപാടികളിലും സജീവമാണ് ജിജുവും സീമയും. ഈ വര്‍ഷത്തെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ബെസ്റ്റ് നഴ്സ് അവാര്‍ഡ് നേടിയ സീമ ബാന്റ് എട്ട് എ നേടിയ മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ ക്ലിനിക്കല്‍ എഡ്യുക്കേഷന്‍ ഫെസിലിറ്റേറ്റര്‍ കൂടിയാണ്. നാട്ടില്‍ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളാണ് ഇരുവരും. പന്ത്രണ്ടു വയസുകാരനായ ജെറോന്‍ ജിജു സൈമണ്‍, ഏഴു വയസുകാരിയായ ജിയാഹ് സാറാ സൈമണ്‍ എന്നിവര്‍ മക്കളാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category