1 GBP = 88.30 INR                       

BREAKING NEWS

കുട്ടനാട്ടുകാര്‍ക്ക് സമ്മാനിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍; അടുത്ത സംഗമം സ്വിന്‍ഡണില്‍; തോമസ് ചാക്കോയും സോണി കൊച്ചു തെള്ളിയും ജനറല്‍ കണ്‍വീനര്‍മാര്‍

Britishmalayali
ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

കുട്ടനാട് സംഗമ ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി 11-ാമത് കുട്ടനാട് സംഗമം ബര്‍ക്കിന്‍ഹെഡില്‍ ഡോ. അയ്യപ്പപണിക്കര്‍ നഗര്‍ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്‌കൂളില്‍ വര്‍ണ്ണാഭമായി നടന്നു. കുട്ടനാട് സംഗമം ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് ജോസഫ് തോട്ടുകടവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംഗമത്തില്‍ പങ്കെടുത്ത കുട്ടനാട്ടുകാരില്‍ നിന്ന് തിരഞ്ഞെടുത്ത റോയി തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. റോയ് മൂലംങ്കുന്നം ആമുഖ പ്രസംഗം നടത്തി.

ജെസ്സി വിനോദ് ഡോ. അയ്യപ്പപണിക്കര്‍ സ്മൃതി പഥം അവതരിപ്പിച്ചു സംസാരിച്ചു. ഷൈമോന്‍ തോട്ടുങ്കല്‍, ഷേര്‍ളി ആന്റണി പുറവടി, സിന്നി കാനാച്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജയാ റോയി മൂലംങ്കുന്നം സ്വാഗതവും ബീനാ ബിജു നന്ദിയും രേഖപ്പെടുത്തി. പ്രളയാനന്തര കുട്ടനാടും അതിജീവനവും അതില്‍ യുകെ പ്രവാസികളുടെ പങ്കും' എന്ന വിഷയത്തില്‍ ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍ പ്രബന്ധാവതരണ പ്രസംഗം നടത്തി. മോനിച്ചന്‍ കിഴക്കേച്ചിറ, ജെസ്സി വിനോദ് എന്നിവര്‍ അനുബന്ധ പ്രസംഗങ്ങള്‍ നടത്തി.

ജിസിഎസ്ഇ/എലെവല്‍ പരീക്ഷകളല്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള ഈ വര്‍ഷത്തെ പി. റ്റി. ജോസഫ് പെരുമ്പള്ളില്‍ കുട്ടനാട് ബ്രില്യന്‍സ് സ്മാരക അവാര്‍ഡ് ആഞ്ചല ബെന്‍സണ്‍ ഏറ്റു വാങ്ങി. ജെസ്സി വിനോദിന്റെ നേതൃത്വത്തില്‍ ബര്‍ക്കിന്‍ഹെഡ് ടീം അവതരിപ്പിച്ച 'അമ്മ മനസ്സ്' എന്ന നൃത്ത ശില്‍പ്പം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കുട്ടനാടന്‍ യുവ പ്രതിഭകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വഞ്ചിപ്പാട്ട്, വള്ളം കളിയുടെ ദൃശ്യം ആവിഷ്‌കാരം, കുട്ടനാടിന്റെ തനതായ കലാരൂപങ്ങള്‍ എന്നിവ കുട്ടനാട് സംഗമത്തെ നിറച്ചാര്‍ത്ത് അണിയിച്ചു.

കുട്ടനാടന്‍ വള്ള സദ്യയും ആസ്വാദ്യകരമായി. കുട്ടനാട്ടിലെ 11 പഞ്ചായത്തുകളില്‍ പ്രളയാനന്തര കാലത്തും സഹായമെത്തിച്ച കുട്ടനാടിന് ഒരു ചെറു കൈ സഹായം എന്ന പദ്ധതി തുടരണമെന്നത് പൊതു വികാരമായി മാറി. ജിമ്മി മൂലംങ്കുന്നം, യേശുദാസ് തോട്ടുങ്കല്‍, ആന്റണി പുറവടി, ജോര്‍ജ്ജ് കളപ്പുരയ്ക്കല്‍, ജോസ് ഓടേറ്റില്‍, ജേക്കബ് കുര്യാളശ്ശേരി, അനിസ് ജോസഫ്, സിജുമോന്‍ നെല്ലിക്കുന്നത്ത്, സിജു കാനാച്ചേരി, വിനോദ് മാലിയില്‍, റെജി ജോര്‍ജ്, ബ്ലസണ്‍ മണിമുറി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജയാ റോയ് മൂലംങ്കുന്നവും ധന്യാ ജോസഫും മികച്ച അവതാരകരായി തിളങ്ങി.
വഞ്ചിപ്പാട്ടും ആര്‍പ്പുവിളികളും മുഖരിതമായ അന്തരീക്ഷത്തില്‍ 11ാം മത് കുട്ടനാട് സംഗമ ഭാരവാഹികളില്‍ നിന്ന് കുട്ടനാട് സംഗമ ചുണ്ടന്റെ പങ്കായം അടുത്ത കുട്ടനാട് സംഗമ ജനറല്‍ കണ്‍വീനര്‍ സോണി കൊച്ചുതെള്ളിയില്‍ സ്വിന്‍ഡന്‍ ടീമിന് വേണ്ടി ഏറ്റുവാങ്ങി. കുട്ടനാട് സംഗമം 2019 വിജയകരമാക്കിയ എല്ലാവര്‍ക്കും ബര്‍ക്കിന്‍ഹെഡ് ടീം നന്ദിയര്‍പ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category