1 GBP = 95.00 INR                       

BREAKING NEWS

സാജന്റെ ഫോണിലേക്ക് മൂന്ന് മാസത്തിനിടെ ഒരു നമ്പറില്‍ നിന്നും എത്തിയത് 2800 ഓളം കോളുകള്‍! ഇത്രയും ഫോണ്‍വിളികള്‍ വന്നതില്‍ അസ്വഭാവികത കണ്ട് അന്വേഷണസംഘം; മരിക്കുന്നതിന് മുമ്പും വന്ന ഫോണ്‍വിളിയുടെ ചുരുളഴിക്കാന്‍ നീക്കം; ആത്മഹത്യക്ക് കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതി വിഷയമല്ലെന്ന് ആസൂത്രിതമായി പ്രചരിപ്പിച്ച് സിപിഎം കേന്ദ്രങ്ങള്‍; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ പ്രതിപക്ഷത്തിന് മാറ്റിപറയേണ്ടി വരുമെന്ന മന്ത്രി ഇ പിയുടെ പ്രസ്താവന ശരിയാക്കാനുള്ള ഗൂഢാലോചനയെന്ന് ആരോപിച്ച് കോണ്‍ഗ്രസ്

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ? കണ്ണൂര്‍ സിപിഎമ്മിനെ വിവാദത്തിലാക്കിയ ആത്മഹത്യയില്‍ സിപിഎമ്മിനോട് അടുത്ത കേന്ദ്രങ്ങളില്‍ നിന്നും മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടാക്കുന്ന വിധത്തിലുള്ള പ്രചരണം തുടങ്ങിക്കഴിഞ്ഞു. ആത്മഹത്യ ചെയ്യാന്‍ ഇടയാക്കിയ സംഭവം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി കിട്ടാത്തത് ആണെങ്കിലും വിഷയം വഴിതിരിച്ചുവിട്ടു കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ഒതുക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. ഇത്തരമൊരു നീക്കം കൊടുമ്പിരി കൊണ്ടത് സാജന്റെ ഫോണില്‍ നിന്നുമുള്ള ചില ഫോണ്‍വിളികള്‍ ഉണ്ടെന്ന കാര്ണം പറഞ്ഞു കൊണ്ടാണ്.

സാജന്റെ ഫോണില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 2800 ഓളം കോളുകള്‍ എത്തിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സാജന്റെ പേരില്‍ തന്നെയുള്ള മൊബൈല്‍ ഫോണിലാണ് ഇത്രയും വിളികളുണ്ടായത്. അതേസമയം ഈ ഫോണ്‍ ഉപയോഗിച്ചിരുന്നത് ആരാണെന്ന കാര്യത്തില്‍ അടക്കം അവ്യക്തത നില്‍ക്കുന്നുണ്ട്. സാജന്‍ മാത്രമല്ല ഈ ഫോണ്‍ ഉപയോഗിച്ചതെന്നാണ് പ്രാഥമികമായി അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഈ ഫോണ്‍വിളികള്‍ വന്നതിന്റെ ചുരുളഴിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്. രാത്രി പത്തിന് ശേഷവും ഒരു മണിക്കിടിയിലുമാണ് ഫോണ്‍ വന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍, ഫോണ്‍ ഉപയോഗിച്ചത് ആരെന്ന് വ്യക്തമാക്കാതെ ഒന്നും പറയാന്‍ ആകില്ലെന്നാണ് പൊലീസ് നിഗമനം.

ഒരു ദിവസം തന്നെ 15 മുതല്‍ 27 വരെ ഫോണ്‍ വിളികള്‍ ഉണ്ടായിട്ടുണ്ട്. മരിക്കുന്നതിന് മുമ്പും ഈ നമ്പറില്‍ നിന്നും ഫോണ്‍വിളി എത്തിയതായി സൂചനയുണ്ട്. ഇത്രയും ഫോണ്‍ വിളികള്‍ വന്നത് ഒരേ നമ്പറില്‍ നിന്നു മാത്രമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സാജന്‍ മാനസികമായി തളര്‍ന്നത് പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതുകൊണ്ട് മാത്രമല്ല മറ്റെന്തോ ചില പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നോ എന്ന അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. സാജന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാജന്റെ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള ദുരൂഹത നീക്കാനുള്ള അന്വേഷണത്തിനാണ് പൊലീസ് ശ്രമിക്കുന്നത്.

അതേസമയം ഇതെല്ലാം പറയാമെങ്കിലും സാജന്റെ ആത്മഹത്യക്ക് മുഖ്യകാരണം പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ജീവനക്കാരും പറയുന്നു. 15 കോടി രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്‍വെന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിനുള്ള മനോവിഷമം സാജനെ അലട്ടിയിരുന്നതിന്റെ സാക്ഷിമൊഴികളും തെളിവുകളും നേരത്തെ തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സിപിഎമ്മിനുള്ളിലെ പ്രശ്നങ്ങള്‍ തന്നെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ അനുമതിക്ക് തടസ്സമായി നിന്നതെന്ന് വ്യക്തമാണ്.

കണ്‍വെന്‍ഷന്‍ വിഷയത്തിന് പുറമേ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്ന അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കൂടി മാറ്റാനായാല്‍ അന്വേഷണ റിപ്പോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാജന്റെ കുടുംബാംഗങ്ങളുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സാജന്റെ ഭാര്യ ബീനയുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം മരിച്ചതിന്റെ ആഘാതത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായിട്ടില്ല. അതുകൊണ്ട് ബീനയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്.

പാര്‍ത്ഥാ സെന്ററിന്റെ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയേക്കും. അതേസമയം ഫോണ്‍നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ ഇത് ഏറ്റെടുത്തിട്ടുണ്ട്. ഈ വിഷയത്തില്‍ സിപിഎമ്മിനുള്ളില്‍ ഉണ്ടായ പൊട്ടിത്തെറികള്‍ പരിഹരിക്കാനുള്ള മാര്‍ഗ്ഗമായാണ് ഇതിനെ കാണുന്നത്. സിപിഎമ്മിനുള്ളിലെ വിവാദങ്ങള്‍ മറയ്ക്കാനുള്ള മാര്‍ഗ്ഗമായി ഇതിനെ കാണുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. പി കെ ശ്യാമളക്ക് നേരത്തെ തന്നെ പാര്‍ട്ടി ക്ലീന്‍ചിറ്റ് നല്‍കിയതോടെ ഈ വിഷയത്തില്‍ മറിച്ചൊരു തീരുമാനത്തിലെത്താന്‍ പൊലീസ് അന്വേഷണത്തിലും സാധിക്കില്ലെന്നത് ഉറപ്പാണ്.

സാജന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പ്രതിപക്ഷത്തിന് മാറ്റി പറയേണ്ടി വരുമെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ പ്രസ്താവന ഗൂഢാലോചന നടത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് കണ്ണൂര്‍ ഡി.സി.സി. പ്രസിഡണ്ട് സതീശന്‍ പാച്ചേനി ആരോപിച്ചത്. പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളുടെ വ്യാജ പ്രചരണം നടത്തുകയാണ്. സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭ അദ്ധ്യക്ഷക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് സിപിഎം. നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ രോഷം ഉടലെടുത്തിട്ടുണ്ട്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് പൊലീസിനെ ഉപയോഗിച്ചുള്ള ചില നടപടികള്‍. വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category