1 GBP = 85.40 INR                       

BREAKING NEWS

ഇസ്രായേലില്‍ ആക്രമണം അഴിച്ച് വിടുന്ന മുസ്ലീംരാജ്യങ്ങളോട് കലഹിച്ച് മിസ് ഇറാക്ക്; വധഭീഷണിക്ക് പുറമെ ഇറാക്കി പൗരത്വും നീക്കം ചെയ്യാന്‍ ആലോചിച്ച് ഇറാക്കി ഭരണകൂടം; സത്യം പറയുന്നതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും സഹിക്കുമെന്ന് സാറാ ഇഡാന്‍; ഒരു സുന്ദരി ലോക മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുമ്പോള്‍

Britishmalayali
kz´wteJI³

ഴിഞ്ഞ മാസം യുഎന്‍ യോഗത്തില്‍ വച്ച് താന്‍ ഇസ്രായേലിനെ പിന്തുണച്ച് സംസാരിച്ചത് മുതല്‍ തനിക്ക് നേരെ കടുത്ത വധഭീഷണിയുയരുന്നുവെന്ന് വെളിപ്പെടുത്തി മിസ് ഇറാക്ക് സാറാ ഇഡാന്‍ രംഗത്തെത്തി.ഇസ്രായേലില്‍ ആക്രമണം നടത്തുന്ന മുസ്ലീരാജ്യങ്ങളെ വിമര്‍ശിച്ചും സാറാ സംസാരിച്ചത് കടുത്ത എതിര്‍പ്പിനാണ വഴിയൊരുക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സാറായുടെ ഇറാക്കി പൗരത്വം റദ്ദാക്കാനും ആലോചന നടക്കുന്നുണ്ട്. എന്നാല്‍ സത്യം പറയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന എന്ത് നഷ്ടവും സഹിക്കാന്‍ താന്‍ തയ്യാറാണെന്നാണ് സാറാ തറപ്പിച്ച് പറഞ്ഞിരിക്കുന്നത്. ഇത്തരത്തില്‍ ഈ സുന്ദരി ലോക മാധ്യമങ്ങള്‍ക്കിടയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

ജൂണ്‍ 25നും 26നും ജനീവയില്‍ വച്ച് നടന്ന യുണൈറ്റഡ് നാഷന്‍സ് ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) യോഗത്തില്‍ വച്ചായിരുന്ന ഈ 29കാരി ഇറാക്കി സുന്ദരി അറബ് ഇസ്രായേലി സമാധാനത്തെ പിന്തുണച്ച് സംസാരിച്ച് പുലിവാല്‍ പിടിച്ചിരിക്കുന്നത്. 2017ലായിരുന്ന സാറാ മിസ് ഇറാക്ക് പട്ടം ചൂടിയിരുന്നത്. നിലവില്‍ കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന സാറാ ജൂണിലെ യുഎന്‍എച്ച്ആര്‍സി യോഗത്തില്‍ രണ്ട് പ്രാവശ്യം സംസാരിക്കാനെത്തിയിരുന്നു. ഹമാസ് ഇസ്രായേലില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെയും ഇറാഖി സര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെയും സാറാ ഈ യോഗത്തില്‍ വച്ച് വിമര്‍ശിച്ചിരുന്നത്  ഇറാഖിലും മറ്റ് മുസ്ലീംരാജ്യങ്ങളിലും കടുത്ത എതിര്‍പ്പിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

എന്നാല്‍ താന്‍ അറബ് -ഇസ്രായേലി സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സാന്ദര്‍ഭികവശാല്‍ ഇവ ഉയര്‍ത്തിക്കാട്ടുകയായിരുന്നുവെന്നാണ് സാറാ പറയുന്നത്.അറബുകള്‍ക്കും ഇസ്രായേലികള്‍ക്കും ഇടയിലുളള പ്രശ്നം വെറും നയപരമല്ലെന്നും മറിച്ച്  മുസ്ലീം രാജ്യങ്ങളില്‍ പഠിപ്പിക്കുന്ന വിശ്വാസസംവിധാനങ്ങളാണ് ഇതിന് പ്രധാന കാരണമെന്നും സാറാ ആരോപിച്ചിരുന്നു. തീവ്രവാദികളുമായി പങ്ക് വയ്ക്കുന്നതിനേക്കാള്‍ ഇസ്രായേലുമായാണ് കൂടുതല്‍ പൊതുതാല്‍പര്യങ്ങള്‍ പങ്ക് വയ്ക്കുന്നതെന്ന് അറബ് രാജ്യങ്ങള്‍ മറന്ന് പോകരുതെന്നും സാറാ ഓര്‍മിപ്പിച്ചിരുന്നു.

ഇത്തരത്തില്‍ യുഎന്നില്‍ ഇസ്രായേലിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പിറ്റേ ദിവസം മുതല്‍  സാറായുടെ ഇറാഖി പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലൂടെ അവര്‍ക്കെതിരെയുള്ള കൊലവിളിയുയര്‍ന്നിരുന്നു. സാറാ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് അവരുടെ ഇറാഖി പൗരത്വം നിലനിര്‍ത്തണമോ എന്ന കാര്യം നിയമപ്രകാരം ആലോചിച്ച് വരുന്നുവെന്നാണ് ഇറാഖി എംപിയായ അലി ഗാന്‍മി മുന്നറിയിപ്പേകിയിരിക്കുന്നത്. യുഎന്‍ വാച്ചിന്റെ അംബാസിഡര്‍ ഫോര്‍ പീസ് അവാര്‍ഡ് ഈ വര്‍ഷം നേടിയിരിക്കുന്നത് സാറായാണ്.തന്റെ ഇറാഖി പൗരത്വം നിലനിര്‍ത്തുന്നതിന് പിന്തുണക്കണമെന്ന് വിവിധ സംഘടനകളോട് ആവശ്യപ്പെട്ട് സാറാ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. സാറായ്ക്ക് പിന്തുണയേകി ഇസ്രായേലി പ്രധാനമന്ത്രി  ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category