1 GBP = 85.40 INR                       

BREAKING NEWS

ജീവന് തുല്യം സ്‌നേഹിച്ച ഭാര്യക്ക് കാമുകനുണ്ടെന്നത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല; ഒടുവില്‍ മൂന്ന് മാസം മുന്‍പ് എല്ലാവരേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയത് സഹിക്കാവുന്നതിലും അപ്പുറമായി; രണ്ട് ആണ്‍മക്കളെയും ഒപ്പം കൂട്ടി രാജേഷ് ജീവിച്ചത് നീറുന്ന മനസ്സുമായി; വീടിന് പുറത്ത് പോലും ഇറങ്ങാത്ത രാജേഷിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും; ഒടുവില്‍ പാലില്‍ വിഷം ചേര്‍ത്ത് ഇളയ മകന് നല്‍കി ആത്മഹത്യ ചെയ്തു; അച്ചനേയും അമ്മയേയും സഹോദരനേയും നഷ്ടപ്പെട്ട് മൂത്ത മകന്‍ ഹരീഷ്

Britishmalayali
kz´wteJI³

കോട്ടയം: ഭാര്യ കാമുകനൊപ്പം ഇറങ്ങി പോയതില്‍ മനം നൊന്ത് മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛനും ആത്മഹത്യ ചെയ്തു. കോട്ടയം അയര്ക്കുന്നം അമയന്നൂര് പൂതി അയ്യന്കുന്നേല് പഠിപ്പുരയ്ക്കല് രാജേഷ് (43) മകന് രൂപേഷ് (11) എന്നിവരെയാണ് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. പാലില്‍ വിഷം ചേര്‍ത്ത് കഴിച്ചാണ് രാജേഷും മകനും ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് രാജേഷിന്റെ ഭാര്യ വീട്ടില്‍ നിന്ന് പിണങ്ങിപ്പോകുന്നത്. ഇപ്പോള്‍ ഇവര്‍ കാമുകന് ഒപ്പമാണ് താമസിക്കുന്നത്.

ഭാര്യ പോയതിനെ തുടര്‍ന്ന് വിഷമത്തിലായിരുന്നു രാജേഷ്. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നു.ബുധനാഴ്ച രാത്രി പാലില്‍ വിഷം കലക്കി മകന്‍ രൂപേഷിന് നല്‍കിയ ശേഷം രാജേഷും വിഷം കലക്കിയ പാല് കുടിക്കുകയായിരുന്നു. മൂത്ത മകന് ഹരീഷ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നില്ല. രാത്രിയില്‍ വീട്ടില്‍ എത്തിയ ഹരീഷ് വിളിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. ഉറങ്ങിപ്പോയിട്ടുണ്ടാകും എന്ന് കരുതി ഹരീഷ് വരാന്തയില്‍ കിടന്നുറങ്ങി.

ഇന്നലെ രാവിലെ ആയിട്ടും കതക് തുറക്കാതായതോടെയാണ് അയല്‍വാസികളെ വിളിച്ചുകൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. വിഷം കലര്‍ത്തിയ പാല്‍ ഗ്ലാസുകളും കണ്ടെടുത്തു. ഹാളിലും കിടപ്പുമുറിയിലുമായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രൂപേഷ്. പ്ലസ് ടു കഴിഞ്ഞ് നില്‍ക്കുകയാണ് ഹരീഷ്.

ഭാര്യക്ക് കാമുകനുണ്ട് എന്ന കാര്യം അറിഞ്ഞത് രാജേഷിനെ മാനസികമായി തകര്‍ത്തിരുന്നു. ഇത് പറഞ്ഞ് ശരിയാക്കാന്‍ ഒരുപാട് തവണ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ പേരില്‍ രാജേഷും ഭാര്യയും തമ്മില്‍ വഴക്കും പതിവായി. ഒടുവില്‍ വീട് വിട്ട് പോയ ഭാര്യ കാമുനൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെ രാജേഷ് മാനസികമായി പിന്നെയും തകര്‍ന്നു. രണ്ട് ആണ്‍മക്കളേയും തന്നെയും ഉപേക്ഷിച്ച് ഭാര്യ പോയി എന്ന് വിശ്വസിക്കാന്‍ രാജേഷിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ തന്നെ ഇത് പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. വളരെ ആക്റ്റിവയിരുന്ന രാജേഷ് പെട്ടന്ന് വീടിനുള്ളല്‍ ഒതുങ്ങി കൂടിയിരുന്നു. അമ്മ ഒപ്പമില്ലാത്തത് മക്കളേയും മാനസികമായി വിഷമിപ്പിച്ചിരുന്നു. ഇതോടെയാണ് എല്ലാം അവസാനിപ്പിക്കാന്‍ രാജേഷ് തീരുമാനിച്ചത്. ഇപ്പോള്‍ അച്ഛനും അനിയനും ആത്മഹത്യ ചെയ്യുകയും അമ്മ കാമുകന് ഒപ്പം പോവുകയും ചെയ്തതോടെ ഒറ്റയ്ക്കായ ഹരീഷാണ് ഇപ്പോള്‍ നാട്ടുകാരുടെ നൊമ്പരമായി മാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category