1 GBP = 92.30 INR                       

BREAKING NEWS

യുവതിയ്ക്കൊപ്പം വാടക വീട്ടില്‍ കഴിഞ്ഞത് ഒരാഴ്ച മാത്രം; മധ്യവയസ്‌കന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി; മരണ വിവരം അറിഞ്ഞ് പൊലീസെത്തിയതിന് പിന്നാലെ യുവതി മുങ്ങി; വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി പൊലീസ്

Britishmalayali
kz´wteJI³

കൊല്ലം: വാടകയ്ക്കു വീടെടുത്തു യുവതിക്കൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഒരാഴ്ച മാത്രം മുന്‍പാണ് ഇവര്‍ ഒരുമിച്ച് വാടക വീട്ടില്‍ താമസം തുടങ്ങിയതെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 49കാരനായ പരവൂര്‍ സ്വദേശി ബിജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച രാത്രി കിണറ്റില്‍ നിന്ന് കണ്ടെടുത്തത്. ഒരാഴ്ച മുന്‍പാണു യുവതിക്കൊപ്പം ഇയാള്‍ ചാത്തന്നൂരില്‍ വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്.

ശാസ്താംകോട്ട സ്വദേശിയായ യുവതിക്കൊപ്പമാണ് ബിജു ഇവിടെ താമസിച്ചിരുന്നത്. മരണവാര്‍ത്ത പുറത്തറിഞ്ഞ് പൊലീസ് എത്തിയതിന് പിന്നാലെ യുവതി ഇവിടെ നിന്ന് മുങ്ങിയെന്നും വിവരമുണ്ട. അതേസമയം ബിജു കിണറ്റില്‍ വീണ വിവരം രാത്രിതന്നെ യുവതി ബിജുവിന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി പൊലീസ് പറയുന്നു.

രാത്രി ഇവിടെനിന്ന് വഴക്ക് കേട്ടെന്നാണ് അയല്‍വാസികളുടെ മൊഴി. ബിജുവിന്റെ ബന്ധുക്കള്‍ വിവരം കൈമാറിയതനുസരിച്ച് സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് മൃതദേഹം പുറത്തെടുത്ത്. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതോടെ ഇന്നലെ രാവിലെ മുതല്‍ യുവതിയെ കാണാതാവുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category