1 GBP = 88.40 INR                       

BREAKING NEWS

മത്സരം കണ്ടത് ഫോണില്‍; ധോണി ഔട്ടായതു കണ്ട് കുഴഞ്ഞുവീണു; 33കാരനായ ആരാധകന്റെ ഞെട്ടിക്കുന്ന മരണം കൊല്‍ക്കത്തയില്‍

Britishmalayali
kz´wteJI³

ലോകകപ്പ് ക്രിക്കറ്റ് സെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടാകുന്നത് കണ്ട് ആരാധകന്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്‍ക്കത്തയിലെ സൈക്കിള്‍ ഷോപ്പ് ഉടമയായ ശ്രീകാന്ത് മെയ്റ്റി (33) ആണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണില്‍ ലൈവായി മത്സരം കാണുകയായിരുന്നു ശ്രീകാന്ത്. മത്സരത്തിന്റെ അവസാന ഓവറുകളില്‍ നിലയുറപ്പിച്ചിരുന്ന ധോണി റണ്‍ ഔട്ടാകുന്നത് കണ്ട ശ്രീകാന്ത് ഞെട്ടിപ്പോയി. അലറിവിളിച്ച ശ്രീകാന്ത് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ബോധരഹിതനായി നിലത്തുവീണ ശ്രീകാന്തിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ത്യയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചാണ് മുന്‍നിരവിക്കറ്റുകള്‍ തുടരെ നഷ്ടമായത്. ധോണിയെത്തിയതോടെ നേരിയ പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി ധോണി റണ്ണൗട്ടായി. മാര്‍ട്ടിന്‍ ഗപ്തിലിന്റെ നേരിട്ടുള്ള ഏറിനാണ് ധോണി ഔട്ടാകുന്നത്. പതിനെട്ട് റണ്‍സിന് ജയിച്ച ന്യൂസിലാന്‍ഡ് ഫൈനലിലെത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category