1 GBP = 91.30 INR                       

BREAKING NEWS

`ഭാര്യക്കും മക്കള്‍ക്കും എന്നെ ഒരു വിലയുമില്ലെന്ന് മാത്രമല്ല മര്‍ദ്ദനവും`; അവിടെയാകുമ്പോള്‍ താമസവും ഭക്ഷണവും ഒപ്പം സ്നേഹനിധികളായ ചങ്ക് ബ്രോകളും; ഇഷ്ടസ്ഥലമായ ജയിലിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് ഗൃഹനാഥന്‍; സിസിടിവിയില്‍ നോക്കി ബൈക്കും പെട്രോളും മോഷ്ടിച്ച് നാട്ടുകാര്‍ക്ക് മനഃപൂര്‍വ്വം പിടികൊടുത്തു; മൊഴി കേട്ട് ഞെട്ടി പൊലീസ്; ഒടുവില്‍ പ്രതി ഇഷ്ട കേന്ദ്രത്തില്‍ എത്തിയത് ഇങ്ങനെ

Britishmalayali
kz´wteJI³

ചെന്നൈ: ജയിലില്‍ അകപെട്ട് പോയാല്‍ എങ്ങനെയും പുറത്തിറങ്ങിയാല്‍ മതി എന്നാണ് അവിടുത്തെ അന്തേവാസികള്‍ കരുതുന്നത്. ചില സിനിമകളില്‍ ഹാസ്യത്തിനൊക്കെ വേണ്ട് ചില കഥാപാത്രങ്ങള്‍ പറയാറുണ്ട് ഹൊ നാട്ടിലൊക്കെ വലിയ ബുദ്ധിമുട്ടാണ് ജയിലാ സുഖം. ഭക്ഷണം താമസം സൗഹൃദം എല്ലാം നല്ലത് അവിടെയാണ് എന്ന്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെ പറയുന്ന ഒരാളെ നമുക്ക് ചെന്നൈ നഗരത്തില്‍ കാണാന്‍ കഴിയും. ജയിലിലേക്ക് മടങ്ങാന്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ വീണ്ടും മോഷണം നടത്തിയാണ് ചെന്നൈ സ്വദേശി തിരികെ ഇഷ്ട വാസ കേന്ദ്രത്തിലേക്ക് പോയത്.

ജയില്‍ എനിക്ക് വീടുപോലെ, മൂന്നുനേരം ഭക്ഷണം, നല്ല കൂട്ടുകാര്‍- ചെന്നൈയിലെ 52-കാരന്‍ ജ്ഞാനപ്രകാശ് പറയുന്നത് ഇങ്ങനെയാണ്. ജാമ്യത്തിലിറങ്ങിയെങ്കിലും തിരികെ പോകാനായി ഇയാള്‍ മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശത്തെ മോഷണക്കേസില്‍ ആദ്യമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജൂണ്‍ 29-ന് ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. വീട്ടില്‍ തനിക്ക് ഒരു വിലയുമില്ലെന്നും ഭാര്യയും മക്കളും ഉപദ്രവിക്കുകയാണെന്നുമായിരുന്നു പരാതി. ഇതോടെ എങ്ങനെയും ജയിലിലെ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങണമെന്ന ആഗ്രഹം വീണ്ടും ഉണ്ടായത്.

നിര്‍ത്തിയിട്ടിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം തന്റെ ആഗ്രഹം നിറവേറ്റാനിറങ്ങിയത്. ഇതിനായി സി.സി.ടി.വി. സ്ഥാപിച്ച സ്ഥലം തന്നെ തിരഞ്ഞെടുത്തു. എങ്ങനെയെങ്കിലും പൊലീസിന്റെ പിടിയിലായി ജയിലിലേക്ക് മടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നെങ്കിലും മറ്റുവാഹനങ്ങളില്‍നിന്ന് പെട്രോളും മോഷ്ടിച്ചു. ഇതിനിടെയാണ് നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെത്തിച്ച ജ്ഞാനപ്രകാശം മനസുതുറന്നപ്പോള്‍ പൊലീസുകാരും ഞെട്ടിപ്പോയി. പിന്നീട് ഇയാള വീണ്ടും പുഴല്‍ ജയിലിലേക്ക് തന്നെ അയച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category