1 GBP = 90.70 INR                       

BREAKING NEWS

കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതായിട്ട് ഏഴ് ആഴ്ച്ച പിന്നിട്ടു.. വര്‍ക്കിങ് കമ്മിറ്റി ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടില്ല; ലോക്സഭാ തോല്‍വിക്ക് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ അഴകൊഴമ്പന്‍ നിലപാടില്‍ ജ്യോതിരാധിത്യ സിന്ധ്യയ്ക്കും മടുത്തു തുടങ്ങി; 'ജനങ്ങളിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പാര്‍ട്ടി സ്വയം നവീകരിക്കണം; ഞാന്‍ ബാക്ക്ഫൂട്ടില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല; ഫ്രണ്ട് ഫൂട്ടില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സിന്ധ്യയുടെ പ്രതികരണം

Britishmalayali
kz´wteJI³

ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാഥനില്ലാതായിട്ട് രണ്ട് മാസം തികയാന്‍ പോകുകയാണ്. പാര്‍ട്ടിയെ മുന്നില്‍ നിന്നും നയിക്കാത്ത രാഹുലിന്റെ നിലപാടില്‍ അമര്‍ഷം പുകയുകയാണ് പാര്‍ട്ടിക്കുള്ളില്‍. നേതാക്കള്‍ സ്ഥാനത്തു തുടരണം എന്നാവശ്യപ്പെട്ടിട്ടും തുടരാത്ത രാഹുലിന്റെ നിലാപാട് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നും ആരും അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടെന്ന രാഹുലിന്റെ നിലപാടും വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്. അതേസമയം രാഹുലിന്റെ നിലപാടില്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരനായ ജ്യോതിരാധിത്യ സിന്ധ്യക്കും അമര്‍ഷം തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസ്സ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധിയുടെ രാജി ചിന്തിക്കാന്‍ പോലും ആവാത്തതായിരുന്നെന്നും പാര്‍ട്ടിയെ വീണ്ടും ജീവസ്സുറ്റതാക്കാന്‍ കഴിവുള്ള ഒരു നേതാവിനെ അദ്ദേഹത്തിന്റെ പകരക്കാരനായി എത്രയും വേഗം കണ്ടത്തണമെന്നാണ് സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ തന്നെ ഏഴ് ആഴ്ച്ച കഴിഞ്ഞു.. എന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാര്‍ട്ടി പ്രസിഡന്റ് ആരായിരിക്കുമെന്നതില്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മിറ്റി ഒരു തീരുമാനത്തില്‍ എത്തേണ്ട സമയമായി. രാഹുലിന് പുറമേ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പദത്തില്‍ നിന്നും സിന്ധ്യ രാജിവെച്ചിരുന്നു.

തുടര്‍ച്ചയായ രണ്ടാമത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതിനെത്തുടര്‍ന്നാണ് രാഹുല്‍ രാജിവെച്ചത്. 2017 ല്‍ അമ്മ സോണിയ ഗാന്ധിയില്‍ നിന്നും പാര്‍ട്ടിയുടെ അധികാരം ഏറ്റെടുത്ത രാഹുല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. 543 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ വെറും 52 അംഗങ്ങളെ എത്തിക്കുവാനേ കോണ്‍ഗ്രസിന് സാധിച്ചുള്ളൂ. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കു സിന്ധ്യ വരണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കോണ്‍ഗ്രസ്സ് ആസ്ഥാനത്തു അടുത്തിടെ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതേസമയം താന്‍ ആ പദവിയിലേക്കില്ലെന്ന് സിന്ധ്യ വ്യക്തമാക്കി.

എന്നാല്‍ ഞാന്‍ ബാക്ക്ഫൂട്ടില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. ഫ്രണ്ട് ഫൂട്ടില്‍ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സിന്ധ്യയുടെ പ്രതികരിച്ചുണ്ട്. ഇത് അദ്ദേഹം നേതൃനിരയില്‍ ഉണ്ടാകുമെന്നതിന്റെ തെളിവായി കണക്കാക്കുന്നു. വളരെ നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് പാര്‍ട്ടി ഇപ്പോള്‍ കടന്നു പോകുന്നത്. ജനങ്ങളിലേക്ക് അവരുടെ വിശ്വാസം ആര്‍ജ്ജിക്കുവാന്‍ തിരിക്കുന്നതിന് മുന്നേ കോണ്‍ഗ്രസ്സ് സ്വയം നവീകരിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സമയമാണ് വന്നു ചേര്‍ന്നിരിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തന്റെയും പാര്‍ട്ടിയുടെയും പരാജയത്തിനു ശേഷം ആദ്യമായി ഭോപ്പാലില്‍ എത്തിയ സിന്ധ്യ കോണ്‍ഗ്രസ്സിന്റെ പോരായ്മകള്‍ എടുത്തുപറയുകയും ചെയ്തിരുന്നു. എഴുപതു വയസ്സിനു മുകളില്‍ പ്രായമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ തലപ്പത്ത് തുടരണോ എന്ന ചോദ്യത്തിന് പ്രായമല്ല ഒരു വ്യക്തിയുടെ കഴിവുകളാണ് പ്രധാനമെന്നും പക്ഷേ സമയമാകുമ്പോള്‍ താനുള്‍പ്പെടെ എല്ലാവര്‍ക്കും മാറേണ്ടി വരുമെന്നും സിന്ധ്യ പ്രതികരിച്ചു.

കര്‍ണ്ണാടകയിലും ഗോവയിലും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് കോണ്‍ഗ്രസ്സ്. മധ്യപ്രദേശിലും മുഖ്യമന്ത്രി കമല്‍ നാഥിനും സിന്ധ്യക്കുമിടയിലെ വിള്ളലുകള്‍ പാര്‍ട്ടിയെ പരുങ്ങലിലാക്കുന്നണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവായ മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷനാവുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേതൃതലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഈ ഗതിയിലാണ് മുന്നേറുന്നതെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രാഹുലിന്റെ പിന്‍ഗാമിയായി യുവ നേതാവ് വേണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ഇതിനെച്ചൊല്ലി യുവ നേതാക്കളും മുതിര്‍ന്ന നേതാക്കളും തമ്മിലുള്ള ചേരിതിരിവ് പ്രകടവുമാണ്. സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ പേരുകള്‍ നേതൃസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതിനിടെയാണ് യുവ നേതാവ് വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്. ഇതിനെത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകള്‍ പരിഗണിക്കപ്പെട്ടു. എന്നാല്‍ സമവായത്തില്‍ എത്താനായില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. ഈ പശ്ചാത്തലത്തിലാണ് മുകുള്‍ വാസ്‌നിക്കിന്റെ പേര് ഉയര്‍ന്നുവന്നത്.

പാര്‍ട്ടി അധ്യക്ഷനായി ദലിത് വിഭാഗത്തില്‍നിന്നുള്ള നേതാവ് വേണമെന്ന് ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് ഇവര്‍ പറയുന്നു. അന്‍പത്തിയൊന്‍പതുകാരനായ മുകുള്‍ വാസ്‌നിക് ഇതിനു പറ്റിയ ആളാണെന്നും യുവനേതൃത്വം വേണമെന്നുള്ളവരെക്കൂടി തൃപ്തിപ്പെടുത്തുന്നതായിരിക്കും ഇതെന്നും അവര്‍ വാദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ പിന്തുണയും വാസ്‌നിക്കിനുണ്ടെന്നാണ് സൂചനകള്‍.

അടുത്തയാഴ്ച ചേരുന്ന പ്രവര്‍ത്തക സമിതി യോഗം പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈയാഴ്ച പ്രവര്‍ത്തക സമിതി ചേരാനിരുന്നതാണെങ്കിലും കര്‍ണാടകയിലെ സംഭവ വികാസങ്ങള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബംഗളൂരുവില്‍നിന്നു മടങ്ങിയെത്തിയതിനു ശേഷമേ പ്രവര്‍ത്തക സമിതിയുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category