1 GBP = 91.80INR                       

BREAKING NEWS

വിവാഹ വാഗ്ദാനം നല്‍കി ഫേസ്ബുക്കിലൂടെ യുവതിയുമായി അടുത്തു; വിവിധ സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ പൊലീസില്‍ പരാതി നല്‍കി ബി ടെക് ബിരുദധാരിയായ യുവതി; കെഎപി ക്യാമ്പിലെ പൊലീസുകാരനെതിരെ പീഡന കേസ്; അറസ്റ്റിലാകും മുമ്പ് ഒളിവില്‍ പോയി പൊലീസുകാരന്‍

Britishmalayali
രഞ്ജിത്ത് ബാബു

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ ഒളിവില്‍. മാങ്ങാട്ടു പറമ്പിലെ കെ.എ. പി. ക്യാമ്പ് സിവില്‍ പൊലീസ് ഓഫീസറായ ചെങ്ങളായി സ്വദേശി ബഷീറാണ് പൊലീസ് കേസെടുത്തതോടെ മുങ്ങിയത്. വിവാഹ വാഗ്ദാനം ചെയ്ത് തൃശ്ശൂര്‍ സ്വദേശിയായ യുവതിയെ വിവിധ ലോഡ്ജുകളില്‍ കൊണ്ടു പോയി പലതവണ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫിന് തൃശ്ശൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്പി. യുടെ നിര്‍ദേശ പ്രകാരം കണ്ണൂര്‍ വനിതാ പൊലീസാണ് കേസെടുത്തത്. പൊലീസുകാരനായ ബഷീറിന്റെ സഹ പ്രവര്‍ത്തകരായ രണ്ടു പേര്‍ കേസൊതുക്കാന്‍ ശ്രമം നടത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ബി.ടെക് ബിരുദധാരിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയം നടിക്കുകയുമായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയതോടെ യുവതി ബഷീറിന്റെ വലയിലായി.

കൂടുതല്‍ അടുപ്പം കാണിച്ചപ്പോള്‍ യുവതി 2018 ഏപ്രില്‍ മാസം തലശ്ശേരിയിലെത്തി. ബഷീറിനോടൊപ്പം തലശ്ശേരിയിലെ ലോഡ്ജില്‍ കൊണ്ടു പോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയ ബഷീര്‍ പിന്നീട് തലശ്ശേരിയിലെ മറ്റൊരു ലോഡ്ജില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായപ്പോള്‍ ബഷീറിന്റെ സുഹൃത്തുക്കളായ കെ.എ. പി. ക്യാമ്പിലെ സഹപ്രവര്‍ത്തകര്‍ നിധീഷ്, രാജു എന്നീ പൊലീസുകാര്‍ കേസൊഴിവാക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയെന്നും തൃശ്ശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category