1 GBP = 91.80INR                       

BREAKING NEWS

തോമസ് ചാണ്ടിയുടെ കാര്യത്തില്‍ 'എല്ലാം ശരിയാക്കാന്‍' പിണറായി സര്‍ക്കാര്‍; ലേക് പാലസിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സര്‍ക്കാര്‍ തള്ളി; തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുകൂലം; നഗരസഭയിട്ട 1.17കോടിയുടെ പിഴ സര്‍ക്കാര്‍ വെട്ടിക്കുറച്ച് 34ലക്ഷമാക്കിയത് സെക്രട്ടറിയുടെ ഒത്താശയോടെ; ഇത് സര്‍ക്കാരിന്റെ പുതിയ പദ്ധതി 'സ്നേഹപൂര്‍വ്വം ചാണ്ടിയ്ക്കെന്ന്' സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറവെ പറഞ്ഞ പരസ്യ വാചകമായിരുന്നു എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്ന്. പക്ഷേ ശരിയാകുന്നത് അത്രയും കള്ളപ്പണക്കാര്‍ക്കും റിസോര്‍ട്ട് മുതലാളിമാര്‍ക്കും ആണെന്നുള്ളതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത കെട്ടിടങ്ങള്‍ക്ക് പിഴ ചുമത്തിയ ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഒടുവിലായി തള്ളി. തോമസ് ചാണ്ടിക്ക് എല്ലാം ശരിയാക്കി കൊടുക്കുന്നുണ്ട്. തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പിഴ വെട്ടിക്കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് അനുകൂലമായ തീരുമാനമെടുക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

ചട്ടലംഘനത്തിന്റെ പേരില്‍ ലേക് പാലസ് റിസോര്‍ട്ടിന് നികുതിയും പിഴയും ഉള്‍പ്പെടുത്തി 1.17 കോടി രൂപയാണ് ആലപ്പുഴ നഗരസഭ ചുമത്തിയത്. ഇത് സര്‍ക്കാര്‍ ഇടപെട്ട് വെട്ടിക്കുറച്ച് 34ലക്ഷമാക്കിയിട്ടുണ്ട്. ഇതില്‍ നഗരസഭ സെക്രട്ടറിയുടെ ഒത്താശയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തോമസ് ചാണ്ടിയുടെ കമ്പനി സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കി. അപ്പീലിന്മേല്‍ സര്‍ക്കാര്‍ നഗരകാര്യ ജോയിന്റ് ഡയറക്ടറോട് അന്വേഷണത്തിന് ഉത്തരവിട്ടു. അദ്ദേഹത്തിന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴത്തുക 34 ലക്ഷമായി വെട്ടിക്കുറച്ചത്. ഈ തുക ഈടാക്കിക്കൊണ്ട് കെട്ടിടങ്ങള്‍ നിയമവിധേയമായി ക്രമവത്കരിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍, ഇത് അംഗീകരിക്കാനാവില്ലെന്നും പിഴത്തുക വെട്ടിക്കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും കഴിഞ്ഞമാസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് എല്‍ഡിഎഫ് അംഗങ്ങളും നഗരസഭ സെക്രട്ടറിയും കൗണ്‍സിലില്‍ ആവശ്യപ്പെട്ടെങ്കിലും ഇതിനെ മറികടന്ന് കൗണ്‍സില്‍ തീരുമാനം എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് തോമസ് ചാണ്ടിക്ക് അനുകൂലമായി സര്‍ക്കാര്‍ വീണ്ടും തീരുമാനമെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിന് അനുകൂലമായ നിലപാട് ആയിരുന്നു നഗരസഭ സെക്രട്ടറി സ്വീകരിച്ചത്. സെക്രട്ടറിയുടെ തീരുമാനം നടപ്പാക്കണമെന്നാണ് തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറി ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ പല കെട്ടിടങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ഇവയില്‍ പലതും നിര്‍മ്മിച്ചത്. ഇവയ്ക്ക് കെട്ടിട നമ്പറുകള്‍ പോലും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ കെട്ടിട നികുതിയും അടച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭാ അധികൃതര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഇതോടെയാണ് അനധികൃത നിര്‍മ്മാണങ്ങള്‍ 15 ദിവസത്തിനകം പൊളിച്ചു നീക്കണമെന്ന് നഗരസഭ ലേക്ക് പാലസിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്നാണ് നിര്‍മ്മാണം ക്രമവല്‍ക്കരിക്കണമെന്ന ആവശ്യവുമായി ലേക്ക് പാലസ് നഗരസഭയെ സമീപിച്ചത്. ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി 1.17 കോടിരൂപ അടക്കാന്‍ ലേക്ക് പാലസിന് ഇതോടെ നഗരസഭ നിര്‍ദ്ദേശം നല്‍കി. ഈ ഉത്തരവാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചത്.
അനധികൃത നിര്‍മ്മാണത്തിന്റെ പേരില്‍ തോമസ് ചാണ്ടിക്കെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിണറായി സര്‍ക്കാരില്‍ ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി ഇതേ തുടര്‍ന്നാണ് മന്ത്രിസഭയില്‍ നിന്ന് തന്നെ രാജിവയ്ക്കേണ്ടി വന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category