1 GBP = 93.20 INR                       

BREAKING NEWS

സെന്‍ട്രല്‍ മാഞ്ചസ്റ്ററിലെ പെരുന്നാളിന് നാടന്‍ പലഹാരങ്ങളും സര്‍ബത്തും വാങ്ങാം; ഫാ: ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ പ്രശസ്ത പിന്നണി ഗായകരുടെ ഗാനമേളയും

Britishmalayali
ടോണി കുര്യന്‍

മാഞ്ചസ്റ്റര്‍: വി. തോമാശ്ലീഹായുടെയും വി. അല്‍ഫോന്‍സയുടെയും തിരുനാള്‍ നാളെ സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ ആഘോഷിക്കും. നാളെ ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.30ന് തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോര്‍ജ് എടാട്ടുപറ മുഖ്യ കാര്‍മ്മികന്‍ ആകും. തിരുനാള്‍ കുര്‍ബാനക്ക് ശേഷം കേരളത്തനിമയില്‍ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിശുദ്ധരുടെ തിരുസവരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടക്കും.

വൈകുന്നേരം ലോങ്‌സൈറ്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റി ഹാളില്‍ മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടറും അനുഗ്രഹീത ഗായകനുമായ ഫാ: ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ പ്രസക്ത പിന്നണി ഗായകരായ സാംബശിവ, ഷിനോ പോള്‍ എന്നിവര്‍ അണിയിച്ചൊരുക്കുന്ന ഗാനമേള അരങ്ങേറും. 

സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പള്ളിയും പരിസരങ്ങളും കൊടിതോരണങ്ങളാല്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു. നാടന്‍ പലഹാരങ്ങളുടെ വില്‍പ്പനക്കായി അമ്മമാരുടെ സ്റ്റാളുകള്‍ തയാറായി കഴിഞ്ഞു. വിവിധതരം സര്‍ബത്തുകളുടെ വില്‍പനക്കായി യുവാക്കളുടെ സര്‍ബത്ത് സ്റ്റാളുകളും, വിവിധ തരം കളിപ്പാട്ട സ്റ്റാളുകളും നിരന്നു കഴിഞ്ഞു.

തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാഞ്ചസ്റ്റര്‍ മിഷന്‍ ഡയറക്ടര്‍ ഫാ: ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

പള്ളിയുടെ വിലാസം
St Joseph's R C Church, Longsight, Manchester, M13 0BU

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category