1 GBP = 87.20 INR                       

BREAKING NEWS

വാല്‍സിങ്ങാം തീര്‍ത്ഥാടനം ശനിയാഴ്ച; ആത്മീയ-സംഗീത വിരുന്നൊരുക്കാന്‍ ഫാ. ചാമക്കാലയുടെ നേതൃത്വത്തില്‍ 35 അംഗ കൊയര്‍

Britishmalayali
അപ്പച്ചന്‍ കണ്ണഞ്ചിറ

വാല്‍സിങ്ങാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിലെ നസ്രേത്തെന്നു വിഖ്യാതമായ വാല്‍സിങ്ങാമില്‍ നടത്തപ്പെടുന്ന മൂന്നാമത് തീര്‍ത്ഥാടനം ഈമാസം 20നു ശനിയാഴ്ച നടക്കും. തീര്‍ത്ഥാടനം കൂടുതല്‍ ഭക്തി സാന്ദ്രവും, സംഗീതാല്‍മകവും ആക്കുവാന്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാലയുടെ പരിശീലനത്തിലും നേതൃത്വത്തിലും വലിയ ഒരു ഗാന ശുശ്രൂഷക ടീമിനെയാണ് അണിനിരത്തിയിരിക്കുന്നത്. ലണ്ടന്‍ റീജണല്‍ ചാപ്ലൈന്‍സികളുടെ സഹകാരിയും, രൂപതയുടെ ലിറ്റര്‍ജിക്കല്‍ മ്യൂസിക് കോര്‍ഡിനേറ്ററുമായ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാലയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങളില്‍ ഗാന ശുശ്രൂഷ നയിക്കുന്നത്.


ഈ വര്‍ഷം ഗായക പ്രതിഭകളായ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി 35 അംഗങ്ങള്‍ അണിനിരക്കുന്ന വലിയ കൊയര്‍, മരിയന്‍ ഭക്തി നിര്‍ഗ്ഗമിക്കുന്ന ആത്മീയ-സംഗീത വിരുന്നാവും തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുക. 20നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കുന്ന തീര്‍ത്ഥാടന ശുശ്രൂഷകളില്‍ തുടര്‍ന്ന് പ്രശസ്ത ധ്യാന ഗുരുവും, ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. ജോര്‍ജ് പനക്കല്‍ മാതൃ ഭക്തി പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം കുട്ടികളെ അടിമവെക്കുന്നതിനും, ഭക്ഷണത്തിനുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.

മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമര്‍പ്പിച്ചുകൊണ്ട്, തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയന്‍ തീര്‍ത്ഥാടനം 12.45 നു ആരംഭിക്കും. ഉച്ച കഴിഞ്ഞു 2:45ന് തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം മെത്രാന്‍ മാര്‍ സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തീര്‍ത്ഥാടന തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിക്കും. യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള സീറോ മലബാര്‍ വൈദികര്‍ സമൂഹ ബലിയില്‍ സഹ കാര്‍മ്മികരായി പങ്കുചേരും. കുര്‍ബ്ബാന മദ്ധ്യേ തിരുന്നാള്‍ സന്ദേശം പിതാവ് തന്നെ നല്‍കപ്പെടുന്നതാണ്.

അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരെ വാഴിക്കുന്നതോടെ തീര്‍ത്ഥാടന തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും. മാതൃ ഭക്തര്‍ക്കായി മിതമായ നിരക്കില്‍ സ്വാദിഷ്ടമായ കേരളീയ ചൂടന്‍ ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകള്‍ അന്നേ ദിവസം തുറന്നു പ്രവര്‍ത്തിക്കുന്നതാണ് എന്ന് തീര്‍ത്ഥാടന കമ്മിറ്റി അറിയിച്ചു. പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥത്തില്‍ പ്രാര്‍ത്ഥിച്ചൊരുങ്ങിക്കൊണ്ട് വാല്‍സിങ്ങാം തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ ഫാ. തോമസ് പാറക്കണ്ടത്തില്‍, ഫാ. ജോസ് അന്ത്യാംകുളം എന്നിവര്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ടോമി പാറക്കല്‍ - 07883010329, നിതാ ഷാജി - 07443042946 
ദേവാലയത്തിന്റെ വിലാസം
Basilica of Our Lady of Walsingham, Houghton St Giles, Norfolk, Little Walsingham, Walsingham NR22 6AL

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category