1 GBP = 97.70 INR                       

BREAKING NEWS

വൃദ്ധയായ റെസിഡന്റ് സിമ്മര്‍ ഫ്രെയിം സഹിതം മറിഞ്ഞു വീണത് മലയാളിയായ നഴ്‌സിന്റെ ശരീരത്തിലേക്ക്; അടിയില്‍ പെട്ടു പോയ ശ്രീജയുടെ കാല്‍മുട്ടിന് പരിക്കേറ്റു; ഹേവാര്‍ഡ്സ് ഹീത്തിലെ നഴ്‌സിംഗ് ഹോം ഉടമയ്ക്കെതിരെ നല്‍കിയ കേസില്‍ രണ്ടു ലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: ലണ്ടനില്‍ ഒരു മലയാളി നഴ്സിന് ലഭിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുക കഴിഞ്ഞ ദിവസം ബ്രിട്ടീഷ് ഹൈക്കോടതി പ്രഖ്യാപിച്ചു, രണ്ടു ലക്ഷം പൗണ്ട്. ശരീരഭാരമുള്ള രോഗി ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ നില തെറ്റി മലയാളി യുവതിയായ ശ്രീജ സോമന്റെ ദേഹത്തേക്ക് വീണു കാല്‍മുട്ടിന് പരുക്കേറ്റ സംഭവമാണ് കേസിലേക്ക് വഴിതിരിച്ചത്. കേസില്‍ ശ്രീജയ്ക്ക് അനുകൂലമായി വിധി ഉണ്ടായെങ്കിലും ആഷ്ടണിലെ നഴ്‌സിംഗ് ഹോം അപ്പീലിന് പോകുമെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് തീരുമാനം അറിഞ്ഞ ശേഷമായിരിക്കും നഷ്ടപരിഹാരം കിട്ടുമോ എന്ന കാര്യം പൂര്‍ണമായും ഉറപ്പിക്കാനാകുക. കേസിന്റെ തുടര്‍ നടപടികള്‍ വരും ദിവസങ്ങളില്‍ തന്നെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആഷ്ടന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് നടത്തുന്ന നഴ്‌സിംഗ് ഹോമില്‍ വച്ചാണ് 80കാരിയായ വൃദ്ധ റെസിഡന്റ് സിമ്മര്‍ ഫ്രെയിം സഹിതം മറിഞ്ഞു വീണത്. ശ്രീജ അതിനടിയില്‍ പെട്ട് പോവുകയും അവരുടെ കാല്‍ മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് തൊഴിലുടമയോട് ഇത്രയും വലിയ തുക നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി വിധിച്ചത്. 2014 ജൂലായില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നിര്‍ണായകമായ വിധിയുണ്ടായത്.

ആഷ്ടന്‍ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഇവിടുത്തെ സുരക്ഷാ പരിശോധനകള്‍ നടത്തി പിഴവുകള്‍ പരിഹരിച്ചിരുന്നുവെങ്കില്‍ ഈ അപകടം സംഭവിക്കില്ലായിരുന്നുവെന്ന് ശ്രീജയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ തങ്ങളുടെ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരുടെയും റെസിഡന്റുമാരുടെയും അപകടസാധ്യത കണക്കാക്കാനാവില്ലെന്നാണ് ആഷ്ടന്‍ ഹെല്‍ത്ത് കെയറിന്റെ ലോയര്‍മാര്‍ വാദിച്ചത്. അവസാനം ജഡ്ജായ ജെറമി ജോണ്‍സന്‍ ക്യുസി ശ്രീജയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു. തൊഴിലുടമ 'ഡ്യൂട്ടി ഓഫ് കെയര്‍' ലംഘിച്ചുവെന്നും അതിനാല്‍ നിര്‍ബന്ധമായും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.

ഡിമെന്‍ഷ്യ ബാധിച്ചിരുന്ന വൃദ്ധ പുറകിലേക്ക് അടിപതറി വീഴുകയും തനിക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുന്നതിന് മുമ്പ് താന്‍ അടിയില്‍ പെട്ട് പോവുകയുമായിരുന്നുവെന്നാണ് ശ്രീജ വെളിപ്പെടുത്തിത്. അപകടത്തിന് വിധേയയായ ആ വൃദ്ധ സമീപകാലത്ത് ആ കെയര്‍ഹോമിലെത്തിയതിനാല്‍ അവര്‍ക്ക് ഇത്തരത്തില്‍ മറിഞ്ഞ് വീഴുന്ന ശീലമുണ്ടെന്ന് ശ്രീജയ്ക്ക് അറിവില്ലാത്തതിനാല്‍ മുന്‍കരുതലുകളൊന്നും എടുക്കാനായില്ലെന്നും കോടതിക്ക് മുന്നില്‍ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന ആഷ്ടന്‍ ഹെല്‍ത്ത്‌കെയര്‍ വൃദ്ധയെ ഫാള്‍ പ്രിവന്‍ഷന്‍ പ്രോഗ്രാമിനായി റഫര്‍ ചെയ്തില്ലെന്നും അത് അപകടത്തിന് കാരണമായെന്നും കോടതി കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ സ്വിമ്മര്‍ ഫ്രെയിമിന്റെ സഹായത്തോടെ എഴുന്നേറ്റ് നില്‍ക്കുന്ന രോഗിയെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ട് പോകാന്‍ ഒരു കെയററെ മാത്രം നിയോഗിച്ചതിലൂടെ അപകടം ക്ഷണിച്ച് വരുത്തുകയായിരുന്നുവെന്നും കോടതി വിലയിരുത്തി. അതേസമയം ഈ കേസിന്റെ നാള്‍ വഴികള്‍ ഇപ്പോഴും ഒട്ടേറെ യുകെ മലയാളികള്‍ക്ക് പ്രയോജനകരമാവുകയാണ്. ഈ കേസില്‍ വലിയ തുകയുടെ നഷ്ടപരിഹാരം പരിഗണിക്കുന്നതിനാല്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ ഈ വാര്‍ത്തയ്ക്ക് വലിയ ശ്രദ്ധ ലഭിച്ചിരിക്കുകയാണ്. എന്നാല്‍ തുക എത്ര വലുതായാലും കൃത്യമായി രണ്ടായി വിഭജിക്കും വിധം നോ വിന്‍, നോ ഫീ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമ സഹായ സ്ഥാപനത്തെയാണ് ഈ മലയാളി നഴ്‌സ് സമീപിച്ചിരുന്നത് എന്നതാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. അതിനാല്‍ രണ്ടു ലക്ഷം നഷ്ടപരിഹാരം ലഭിച്ചാലും ഒരു ലക്ഷം പൗണ്ട് മാത്രമായിക്കും ഇവര്‍ക്ക് ലഭിക്കുക.

അടുത്ത കാലത്തു വൂസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലില്‍ ജോലിക്കിടെ രോഗിയുടെ മര്‍ദനമേറ്റു മലയാളി നഴ്സിന് തലയ്ക്കു സാരമായ പരുക്കേറ്റിരുന്നു. തുടര്‍ന്ന് മാസങ്ങളോളം ലീവെടുത്തു ഇവര്‍ക്ക് വിശ്രമിക്കേണ്ടിയും വന്നു. നാലുവര്‍ഷം മുന്‍പ് ഡോര്‍സെറ്റില്‍ മലയാളി നഴ്‌സ് നേടിയ 45000 പൗണ്ട് നഷ്ടപരിഹാരമാണ് ഇതിനു മുന്‍പത്തെ വലിയ തുകയായി മലയാളികള്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശ്രീലങ്കന്‍ ഉടമ നടത്തിയ നഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്ന നഴ്സ് തൊഴില്‍, മാനസിക പീഡനങ്ങളില്‍ സഹായം തേടിയാണ് കോടതിക്ക് മുന്നില്‍ എത്തിയത്. ഈ കേസില്‍ ജയിക്കാന്‍ എതിര്‍കക്ഷി കോടതില്‍ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചതാണ് മലയാളി നഴ്സിനു തുണയായി മാറിയത്.
പ്രതിഭാഗം വാദങ്ങള്‍ മാറ്റിപ്പറഞ്ഞതും ആ കേസില്‍ മലയാളി നഴ്സിന് അനുകൂല വിധി ലഭിക്കുവാന്‍ സഹായകമായി. എന്നാല്‍ ഇപ്പോള്‍ ലണ്ടനില്‍ ഉണ്ടായ സംഭവത്തില്‍ തൊഴില്‍ സ്ഥാപനം ഗുരുതരമായ പിഴവുകള്‍ വരുത്തിയതായി ലണ്ടന്‍ ഹൈ കോടതി നിരീക്ഷിച്ചിട്ടുണ്ട്. രോഗിയെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പോലും മലയാളി നഴ്സിന് നല്‍കിയിരുന്നില്ല എന്നും രോഗിയുടെ റിസ്‌ക് അസസ്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ കെയര്‍ ഹോമിനുണ്ടായ വീഴ്ചയും കോടതി നിരീക്ഷിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category