1 GBP = 88.70 INR                       

BREAKING NEWS

മെന്‍സ ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കെന്റിലെ മലയാളി ബാലന്! സ്റ്റീഫന്‍ ഹോക്കിംഗ്സിനേക്കാള്‍ രണ്ടു മാര്‍ക്ക് അധികം നേടി ഇവാന്‍ അഭിമാനമാകുമ്പോള്‍

Britishmalayali
രാജി ഫിലിപ്പ് തോമസ്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സ നടത്തിയ ഐ ക്യു ടെസ്റ്റില്‍ സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി മലയാളി ബാലന്‍ ഇവാന്‍ സിജു തോമസ്. കെന്റിലെ ചാത്തമില്‍ താമസിക്കുന്ന സിജു തോമസ് - റെനി ദമ്പതിമാരുടെ മകനും ചാത്തമിലെ ന്യൂ ഹൊറൈസണ്‍ ചില്‍ഡ്രന്‍സ് അക്കാഡമിയിലെ വിദ്യാര്‍ത്ഥിയുമായ ഇവാന്‍ സിജു തോമസാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

മനശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ വ്യക്തികളുടെ ബൗദ്ധിക നിലവാരം അളക്കുന്നതാണ് ബ്രിട്ടീഷ് മെന്‍സ ഐക്യു ടെസ്റ്റ്. ലോകമെമ്പാടുമുള്ള ഉയര്‍ന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെന്‍സയില്‍ അംഗത്വം നേടുന്നതിന് നടത്തിയ കാറ്റെല്‍ ബി III ടെസ്റ്റിലാണ് ഇവാന്റെ മിന്നുന്ന പ്രകടനം. സാധ്യമായ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 162 ആണ് ഇവാന്‍ നേടിയത്. മെന്‍സയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 148 ആണ്. മെന്‍സ ടെസ്റ്റില്‍ ഇതുവരെ പങ്കെടുത്തവരില്‍ ഒരു ശതമാനം മാത്രം കൈവരിച്ച സ്‌കോറിനൊപ്പമാണ് ഇവാന്റെ സ്‌കോര്‍.

പതിനൊന്ന് വയസ് മാത്രമുള്ള ഇവാന്‍ നേടിയ സ്‌കോര്‍ പ്രസിദ്ധ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹാക്കിങ്‌സിനെക്കാളും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേക്കാളും രണ്ടു പോയിന്റ് കൂടുതല്‍ ആണെന്ന് അറിയുമ്പോഴാണ് ഇവാന്റെ നേട്ടത്തിന്റെ മഹത്വം നാം അറിയുന്നത്. ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വംശജരായ ഇരട്ട സഹോദരിമാരായ നിക്ഷ ഉപാദ്ധ്യായും ന്യാസ ഉപാദ്ധ്യായും 162 സ്‌കോര്‍ നേടിയിരുന്നു. എങ്കിലും മലയാളി ആയ ഒരു വിദ്യാര്‍ത്ഥി കൈവരിക്കുന്ന ആദ്യ നേട്ടമാണ് ഇവാന്റേത്.

തന്റെ പഠനത്തോടൊപ്പം വായനയിലും കുങ്ഫുവിലും ഡ്രംമ്മിങ്ങിലും പ്രാവീണ്യം നേടുന്ന ഇവാന്‍ റുബിക്സ് ക്യൂബ് ഒരു മിനിറ്റിനകം പൂര്‍ത്തീകരിക്കാനും മിടുക്കനാണ്. ഇവാന്റെ പഠിത്തത്തിലും പാഠ്യേതര വിഷയങ്ങളിലും ഉള്ള കഴിവിനെക്കുറിച്ചു അറിയാമെങ്കിലും ഈ നേട്ടം പ്രതീഷിച്ചില്ലെന്ന് ഇവാന്റെ മാതാപിതാക്കള്‍  അഭിപ്രായപ്പെട്ടു. എന്നാല്‍ അധ്യാപകര്‍ക്ക് ഇവാന്റെ ഈ വിജയത്തില്‍ അത്ഭുതമൊന്നുമില്ല. ഒരു പുസ്തകം വായിക്കുവാന്‍ കൊടുത്താല്‍ ഒന്നല്ലെങ്കില്‍ രണ്ടു മണിക്കൂറിനകം വായിച്ചു തീര്‍ക്കുന്ന ഇവാനെ കാത്തിരിക്കുന്നത് വലിയ വലിയ വിജയങ്ങളാണെന്നു അവര്‍ അഭിപ്രായപ്പെടുന്നു.

ഗണിതശാസ്ത്രം വളരെയേറെ ഇഷ്ടപ്പെടുന്ന ഇവാന് ഗണിത ശാസ്ത്രജ്ഞന്‍ ആകാനാണ് ആഗ്രഹം. തന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിന് തുടക്കമെന്ന നിലയില്‍ റോചെസ്റ്ററിലെ മാത്സ് സ്‌കൂളില്‍ പഠനം തുടരുവാനുള്ള തയാറെടുപ്പിലാണ് ഇവാനും മാതാപിതാക്കളും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category