1 GBP = 86.20 INR                       

BREAKING NEWS

17-ാം വയസില്‍ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ നിര്‍ബന്ധിച്ച് കെട്ടിച്ചു; തിരിച്ചു വന്നയുടന്‍ വീടു വിട്ടിറങ്ങി; സംസ്‌കാരം കാത്തു സൂക്ഷിക്കാന്‍ മക്കളെ ബലി കൊടുക്കുന്ന യുകെയിലെ മലയാളി മാതാപിതാക്കള്‍ അറിയുക ഈ ജീവിതകഥ

Britishmalayali
kz´wteJI³

പാക്കിസ്ഥാനിലെ ബന്ധുക്കളെ കാണുന്നതിനായി അവധിക്ക് നാട്ടില്‍ പോയപ്പോള്‍ താന്‍ 17-ാം വയസില്‍ കസിനുമായി നിര്‍ബന്ധിത വിവാഹത്തിന് വിധേയയായ കദനകഥ വെളിപ്പെടുത്തി ബ്രിട്ടനില്‍ ജനിച്ച യുവതി രംഗത്തെത്തി. എഡിന്‍ബര്‍ഗില്‍ താമസിക്കുന്ന നിലവില്‍ 30 വയസുള്ള നൈല ഖാനാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് തന്റെ ശരീരത്തില്‍ നിന്നും ആത്മാവ് വിട്ടിറങ്ങിപ്പോയ തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും അതിനാല്‍ യുകെയില്‍ തിരിച്ചെത്തിയ ഉടന്‍ താന്‍ വീട് വിട്ടിറങ്ങിപ്പോയെന്നും നൈല വെളിപ്പെടുത്തുന്നു. 

സംസ്‌കാരം കാത്ത് സൂക്ഷിക്കാനെന്ന പേരില്‍ മക്കളെ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത്തരത്തില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന യുകെയിലെ മലയാളി മാതാപിതാക്കള്‍ നൈലയുടെ ജീവിതകഥ മനസിലാക്കുന്നത് നന്നായിരിക്കും. തങ്ങളുടെ മക്കളെ ഇത്തരത്തില്‍ ചെറിയ പ്രായത്തില്‍ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കരുതെന്ന് നൈലയ്ക്കുണ്ടായ ദുരനുഭവത്തിലൂടെ അവര്‍ക്ക് മനസിലാക്കാനും സാധിക്കും. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന നൈല വളരെയധികം പാശ്ചാത്യ രീതികളിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ച് അതിനെ പ്രതിരോധിക്കാനെന്ന ന്യായീകരണം പറഞ്ഞായിരുന്നു രക്ഷിതാക്കള്‍ 17ാം വയസില്‍ നൈലയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചത്.

ചെറുപ്പത്തില്‍ സ്‌കോട്ട്ലന്‍ഡിലായിരുന്നു നൈല ജനിച്ചു വളര്‍ന്നത്. പാക്കിസ്ഥാനിലെ കസിനെ വിവാഹം ചെയ്യണമെന്ന വ്യവസ്ഥ നേരത്തെ തന്നെയുണ്ടെന്ന് തനിക്കറിയാമായിരുന്നെങ്കിലും അതിനായി ചെറുപ്രായത്തില്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിക്കൊണ്ട് മാതാപിതാക്കളും മറ്റ് ചില ബന്ധുക്കളും മുന്നോട്ട് വന്നത് തനിക്ക് കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കിയെന്നാണ് നൈല വെളിപ്പെടുത്തുന്നത്. അതും താന്‍ പാക്കിസ്ഥാനില്‍ ഹോളിഡേക്ക് പോയ വേളയിലായിരുന്നു ഈ നിര്‍ബന്ധിത വിവാഹമെന്നതും തനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നെന്നും യുവതി പറയുന്നു.

തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഒരു കാര്യം സംഭവിക്കുന്നതിന് മേല്‍ തനിക്കൊരു നിയന്ത്രണവും ഇല്ലാതെ പോയതില്‍ താന്‍ അന്ന് ആകെ തകര്‍ന്ന് പോയിരുന്നുവെന്നും നൈല ഓര്‍ക്കുന്നു. പാക്കിസ്ഥാനിലെ കസിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ താന്‍ എപ്പോഴും അസ്വസ്ഥയാകാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ആ വിവാഹത്തിന് നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും നൈല ബിബിസിയോട് വെളിപ്പെടുത്തുന്നു. പാശ്ചാത്യ രീതിയില്‍ വളരുന്ന കൂട്ടുകാര്‍ക്കൊപ്പമാണ് താന്‍ വളര്‍ന്നതെന്നും അതിനാല്‍ അവരുടെ രീതികള്‍ സ്വാഭാവികമായും തന്നിലേക്ക് പകര്‍ന്നിട്ടുണ്ടെന്നും അതിനെ ഒരു കുറ്റമായി കാണേണ്ടതില്ലായിരുന്നുവെന്നും അതിന്റെ പേരില്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത് ശരിയായില്ലെന്നും നൈല ആവര്‍ത്തിക്കുന്നു. 

പാക്കിസ്ഥാനിലേക്ക് ഹോളിഡേക്ക് മാത്രമായാണ് പോകുന്നതെന്നും അവിടെ പോയാലും തന്നെ മാതാപിതാക്കള്‍ വിവാഹത്തിന് നിര്‍ബന്ധിക്കില്ലെന്നുമായിരുന്നു താന്‍ വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ അവസാനം അത് തകരുകയും തനിക്ക് വിവാഹത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരുകയും ചെയ്തുവെന്നും നൈല വിശദീകരിക്കുന്നു. പാശ്ചാത്യ ജീവിതശൈലി അനുവര്‍ത്തിച്ചതിലൂടെ താന്‍ പാപം ചെയ്തുവെന്നും കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും അതിനാല്‍ വിവാഹത്തിലൂടെ അത് ഇല്ലാതാക്കണമെന്നും മാതാപിതാക്കള്‍ തന്നോട് ഉത്തരവിടുകയായിരുന്നുവെന്നും നൈല പറയുന്നു.

വിവാഹത്തിന് ശേഷം അഞ്ചാഴ്ച കഴിഞ്ഞ് നൈല സ്‌കോട്ട്ലന്‍ഡിലേക്ക് തിരിച്ച് വരുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നൈല വീട് വിട്ട് പോവുകയും ചെയ്തിരുന്നു. തനിക്ക് സ്വയം കണ്ടെത്തേണ്ടിയിരുന്നുവെന്നും അതിനാലാണ് കുടുംബത്തെ വിട്ട് ഇറങ്ങിപ്പോയതെന്നും നൈല വിശദീകരിക്കുന്നു. വീട് വിട്ടിറങ്ങിയ തനിക്ക് പലവിധത്തിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം തീര്‍ത്തും തകര്‍ന്നു താന്‍ വീട്ടില്‍ തന്നെ തിരിച്ചെത്തിയെന്നും നൈല വെളിപ്പെടുത്തുന്നു. കസിനില്‍ നിന്നും ഡൈവോഴ്സ് നടത്തിത്തരാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് യൂണിവേഴ്സിറ്റിയില്‍ പഠിക്കാനായി നൈല ഇറങ്ങിത്തിരിക്കുകയും ചെയ്തു. നിലവില്‍ തീര്‍ത്തും സ്വതന്ത്രയായ മുസ്ലീം സ്ത്രീയാണ് താനെന്ന തോന്നലുണ്ടായിരിക്കുന്നുവെന്നും ഇപ്പോള്‍ കുടുംബത്തിന്‍രെ പിന്തുണ തനിക്കുണ്ടെന്നും നൈല വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category