1 GBP = 86.00INR                       

BREAKING NEWS

മെയില്‍ ഗാര്‍ഡിയന്‍ഷിപ്പ് നിയമത്തില്‍ വീണ്ടും ഇളവ് വരുത്തി എംബിഎസ്; പാസ്പോര്‍ട്ട് എടുക്കാനും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും പുരുഷന്‍മാരുടെ അനുമതിയും സാന്നിധ്യവും നിര്‍ബന്ധമാക്കിയുള്ള നിയമം ഈ വര്‍ഷം റദ്ദ് ചെയ്യും; വിവാഹത്തിന് മുമ്പുള്ള അനുമതി തല്‍ക്കാലം തുടരും; സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ച് തുടങ്ങിയ സൗദിയെ പരിഷ്‌കരണത്തിലേക്ക് നയിക്കുന്ന കിരീടാവകാശിയുടെ വിപ്ലവങ്ങള്‍ തുടരുമ്പോള്‍

Britishmalayali
kz´wteJI³

സൗദിയില്‍ സ്ത്രീ സ്വാതന്ത്ര്യം കൂടുതല്‍ പ്രദാനം ചെയ്യുന്നതിനുള്ള വിപ്ലവകരമായ നടപടികള്‍ കിരീടാവകാശിയായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അഥവാ എംബിഎസ് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നിലവിലുള്ള മെയില്‍ ഗാര്‍ഡിയന്‍ഷിപ്പ് നിയമത്തിലാണ് വീണ്ടും അദ്ദേഹം ഇളവ് വരുത്താന്‍ പോകുന്നത്. ഇത് പ്രകാരം പാസ്പോര്‍ട്ട് എടുക്കാനും രാജ്യത്തിന് പുറത്ത് യാത്ര ചെയ്യാനും പുരുഷന്‍മാരുടെ അനുമതിയും സാന്നിധ്യവും നിര്‍ബന്ധമാക്കിയുള്ള നിയമം ഈ വര്‍ഷം റദ്ദ് ചെയ്യുന്നതാണ്. എന്നാല്‍  വിവാഹത്തിന് മുമ്പുള്ള അനുമതി തല്‍ക്കാലം തുടരുകയും ചെയ്യും. 

സൗദിയിലെ സ്ത്രീകളെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ച് തുടങ്ങിയ സൗദിയെ പരിഷ്‌കരണത്തിലേക്ക് നയിക്കുന്ന കിരീടാവകാശിയുടെ വിപ്ലവങ്ങള്‍ ഇത്തരത്തില്‍ തുടരുകയാണ്. പുതിയ നിയമ പരിഷ്‌കരണം നിലവില്‍ വരുന്നതോടെ സൗദിയിലെ സ്ത്രീകള്‍ക്ക്  പുരുഷന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കും. നിലവില്‍ രാജ്യത്തുള്ള ഗാര്‍ഡിയന്‍ഷിപ്പ് നിയമങ്ങള്‍ പ്രകാരം ഏത് പ്രായത്തിലുള്ള സ്ത്രീയ്ക്കും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കണമെങ്കിലോ അല്ലെങ്കില്‍ പാസ്പോര്‍ട്ട് എടുക്കണമെങ്കിലോ  ബന്ധുവായ ഒരു പുരുഷന്റെ അനുവാദം വാങ്ങിയിരിക്കണം.

ഇത് സംബന്ധിച്ച നിയമം നേരത്തെ ഡ്രൈവ് ചെയ്യാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഇളവ് ചെയ്ത് കൊടുത്തിരുന്നു. അത് ഇപ്പോള്‍ രാജ്യം വിട്ട് പോകാനാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും അനുവദിക്കാനാണ് എംബിഎസ് പദ്ധതിയിട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച മാറ്റങ്ങള്‍ ഈ വര്‍ഷം നടപ്പില്‍ വരുമെന്നാണ് സൗദി ഒഫീഷ്യലുകള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ വിപ്ലവകരമായ നീക്കത്തെ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ലെന്നാണ് സൗദി രാജകുടുംബത്തിലെ ഒരു അംഗം വെളിപ്പെടുത്തിയിരിക്കുന്നത്. യാതൊരു പ്രശ്നവുമില്ലാതെ ഈ മാറ്റം എത്രയും പെട്ടെന്ന് എങ്ങനെ നടപ്പിലാക്കാനാവുമെന്നാണ്  നിലവില്‍ ചര്‍ച്ച ചെയ്യുന്നതെന്നും രാജകുടുംബാംഗം വ്യക്തമാക്കുന്നു. 

സൗദിയിലെ ഒരു സ്ത്രീ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിനോ അല്ലെങ്കില്‍ പാസ്പോര്‍ട്ടെടുക്കാനോ ഇറങ്ങിത്തിരിച്ചാല്‍ നിലവില്‍ ഇന്റീരിയര്‍ മിനിട്രി ഒരു ട്രാവല്‍ ഡോക്യുമെന്റ് അവരുടെ കൈവശം കൊടുത്ത് വിടുന്നുണ്ട്. അതില്‍ ബന്ധുവായ പുരുഷന്‍ സമ്മതം അറിയിച്ച് ഒപ്പ് വച്ചിരിക്കണമെന്ന് നിര്‍ബന്ധമാണ്.  ആ നിയമമാണ് അടുത്ത് തന്നെ എംബിഎസ് റദ്ദാക്കാന്‍ പോകുന്നത്. ഇതിനായി സമീപകാലത്ത് സൗദി സര്‍ക്കാര്‍ പുരുഷന്‍മാര്‍ക്ക് ഒരു ആപ്പ് ലഭ്യമാക്കിയിരുന്നു. ഇതിലൂടെ സ്ത്രീകള്‍ക്ക് അനുവാദം നല്‍കാനോ അല്ലെങ്കില്‍ നിഷേധിക്കാനോ പുരുഷന്‍മാര്‍ക്ക് സാധിക്കുന്നുണ്ട്.

ഈ അടുത്ത കാലത്ത് ചില സൗദി യുവതികള്‍ രാജ്യം വിട്ട് പോകുന്നതിന് വേണ്ടി തങ്ങളുടെ ിതാക്കന്‍മാരുടെ ഫോണുകളിലെ  ഈ ആപ്പുമായി ബന്ധപ്പെട്ട സെറ്റിംഗില്‍ മാറ്റം വരുത്തിയെന്ന് വെളിപ്പെട്ടിരുന്നു. പുതിയ മാറ്റം വൈകാതെ നടപ്പിലാകുമെങ്കിലും  ഗാര്‍ഡിയന്‍ഷിപ്പ് നിയമത്തിലെ മറ്റ് ഘടകങ്ങള്‍ നിലനില്‍ക്കുന്നതായിരിക്കും. ഇത് പ്രകാരം ഒരു സ്ത്രീക്ക് വിവാഹം കഴിക്കുന്നതിനോ അല്ലെങ്കില്‍ ജയില്‍ വിട്ട് പോകുന്നതിനോ തുടര്‍ന്നും പുരുഷന്റെ സമ്മതം നിര്‍ബന്ധമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category