1 GBP = 86.20 INR                       

BREAKING NEWS

ക്ലാസിക്ക് സെമിയില്‍ നദാലിനെ വീഴ്ത്തി ഫെഡററിന്റെ കുതിപ്പ് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കു വിജയിച്ച്; വിരാമമായത് 11 വര്‍ഷത്തെ കാത്തിരിപ്പിന്; വിംബിള്‍ഡണില്‍ ചരിത്രം കുറിച്ച ഫെഡറര്‍ക്ക് കലാശ പോരാട്ടത്തിലെ എതിരാളി ദ്യോക്കോവിച്ച്; നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് ഫൈനല്‍ പോരാട്ടത്തിനെത്തിയത് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിയെ നിലംപരിശാക്കി

Britishmalayali
kz´wteJI³

ലണ്ടന്‍: ഒരിക്കല്‍ക്കൂടി റാഫേല്‍ നദാലിനു മുന്‍പില്‍ അടിയറവ് പറയേണ്ടി വന്നിരുന്നെങ്കില്‍ ടെന്നീസ് കോര്‍ട്ടിലേക്ക് ഇനിയുണ്ടാവില്ലെന്ന് റോജര്‍ ഫെഡറര്‍ പ്രഖ്യാപിച്ചേക്കുമായിരുന്നോ? ഇനി ആ ചോദ്യം അപ്രസ്‌ക്തമാണ്. കാരണം നദാലിനെ പരാജയപ്പെടുത്തി വിംബിള്‍ഡണ്‍ ഫൈനലില്‍ ആ 37-കാരന്‍ പ്രവേശിച്ചു. സ്‌കോര്‍: 7-6, 1-6, 6-3, 6-4. നാല് സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെമിയില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കു വിജയിച്ച് ഫെഡററിന്റെ ഫൈനല്‍ പ്രവേശം. ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ നൊവാക് ദ്യോക്കോവിച്ചാണ് രണ്ടാം സീഡായ ഫെഡററുടെ എതിരാളി.

എട്ടുതവണ വിംബിള്‍ഡണ്‍ കിരീടം നേടിയ ഫെഡറര്‍, രണ്ടുതവണ നദാലുമായി ഏറ്റുമുട്ടിയപ്പോള്‍ 2008-ലെ വിംബിള്‍ഡണ്‍ ഫൈനലിന്റെ ഓര്‍മയായിരുന്നു ടെന്നീസ് പ്രേമികള്‍ക്ക്. ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമെന്നു വിശേഷിപ്പിക്കപ്പെട്ട ആ മത്സരത്തില്‍ നദാലിനായിരുന്നു വിജയം.11 വര്‍ഷത്തിനുശേഷമാണ് ഇരുവരും വിംബിള്‍ഡണില്‍ ഏറ്റുമുട്ടുന്നത് എന്നതും പ്രത്യേകതയാണ്. അന്ന് 22-കാരനായ നദാല്‍ 26-കാരനായ ഫെഡററെ വീഴ്ത്തിയത് തന്റെ കരിയറിലെ ഏറ്റവും മികച്ച ഗെയിം കളിച്ചാണ്.എന്നാല്‍ ഇന്ന് ഫെഡറര്‍ പകരംവീട്ടി. രണ്ടാംസെറ്റൊഴികെ കാര്യമായ പിഴവുകളൊന്നുമില്ലാതെയായിരുന്നു ഫെഡററുടെ വിജയം.

നേരത്തേ നടന്ന സെമിയില്‍ ദ്യോക്കോവിച്ച് സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗട്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 4-6, 6-3, 6-2. ആറാംതവണയാണ് ദ്യോക്കോവിച്ച് വിംബിള്‍ഡണ്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. നാലുതവണ വിംബിള്‍ഡണ്‍ കിരീടം അണിഞ്ഞ ദ്യോക്കോവിച്ചിനെതിരെ 23-ാം സീഡായ അഗട്ടിന് ഒരു സെറ്റ് നേടാന്‍ കഴിഞ്ഞെങ്കിലും ബാക്കി മൂന്ന് സെറ്റുകളില്‍ ദ്യോക്കോവിച്ചിന് വെല്ലുവിളി ഉയര്‍ത്താന്‍ പോലും അദ്ദേഹത്തിനായില്ല.

തന്റെ 25-ാം ഗ്രാന്‍ഡ് സ്ലാം ഫൈനലിനാണ് ദ്യോക്കോവിച്ച് യോഗ്യത നേടിയത്. മുന്‍പ് കളിച്ച 24 ഫൈനലുകളില്‍ 15 എണ്ണത്തിലും വിജയിക്കാന്‍ താരത്തിനായിരുന്നു. വിബിംള്‍ഡണ്‍ ഫൈനലുകളിലാവട്ടെ നാലുതവണ ജയിച്ച അദ്ദേഹം, ഒരുതവണ മാത്രമാണ് പരാജയപ്പെട്ടത്. 2013-ല്‍ ആന്‍ഡി മുറെയോടു മാത്രമാണു തോറ്റത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category