1 GBP = 86.00INR                       

BREAKING NEWS

അമിതവേഗം ചോദ്യം ചെയ്തതിന് മര്‍ദനമേറ്റ യുവാവു ചികിത്സയില്‍ ഇരിക്കെ മരിച്ചു; മാഹി ഗവ. ആശുപത്രിക്കു സമീപം വിനോദിനെയും സുഹൃത്തിനെയും മര്‍ദിച്ചത് ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന്; അവശനായി റോഡില്‍ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിനോദനെ അവിടെയിട്ടും മര്‍ദിച്ചതായി പൊലീസ്; ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു വിനോദ് നാട്ടിലെത്തിയത് ഈ അടുത്ത കാലത്ത്

Britishmalayali
kz´wteJI³

വടകര: അശ്രദ്ധമായി അമിത വേഗത്തിലും വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് ക്രൂര മര്‍ദനമേറ്റ ചോറോട് കൂടത്തില്‍ സി.കെ.വിനോദന്‍(45) മരിച്ചു. ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആണ് അന്ത്യം.തിങ്കളാഴ്ച രാത്രി എട്ടോടെ മാഹി ഗവ. ആശുപത്രിക്കു സമീപം വിനോദനും സുഹൃത്തും റോഡിലൂടെ നടന്നുപോകുമ്പോള്‍ അശ്രദ്ധമായും അമിത വേഗത്തിലും ഓടിച്ച ടൂറിസ്റ്റ് വാനിന്റെ ഡ്രൈവറോട് അക്കാര്യം പറഞ്ഞ് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഡ്രൈവറും കൂടെയുള്ളവരും മര്‍ദിക്കുകയായിരുന്നു. അവശനായി റോഡില്‍ തലയടിച്ചു വീണു ഗുരുതരമായി പരുക്കേറ്റ വിനോദനെ അവിടെയിട്ടും മര്‍ദിച്ചുരുന്നതായി പൊലീസ്. വെന്റിലേറ്ററിലായിരുന്ന വിനോദന്‍ ഇന്നലെ രാവിലെ ആറേകാലോടെയാണ് മരിച്ചത്.

സുഹൃത്ത് പ്രദീപനും മര്‍ദനമേറ്റു മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും നില ഗുരുതരമായി തുടര്‍ന്നതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മര്‍ദനം നടന്നതിന്റെ പിറ്റേന്നു മാഹി പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വാന്‍ ഡ്രൈവര്‍ അഴിയൂര്‍ കിഴക്കേ പാലക്കൂല്‍ ഫര്‍സല്‍ (39), വാനിലുണ്ടായിരുന്ന സുഹൃത്ത് അഴിയൂര്‍ ചെറിയത്ത് റോഡ് കുഞ്ഞിമാതാലായത്തില്‍ വി.കെ.ഷിനാസ് (30) എന്നീ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് ബുധനാഴ്ച ഫര്‍സലിനെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഷിനാസിനെയും അറസ്റ്റ് ചെയ്തു. മഞ്ചക്കല്‍ ബോട്ട് ഹൗസിന് സമീപം കഞ്ചാവുമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിനോദനെ മര്‍ദിച്ച വാന്‍ ഡ്രൈവര്‍ ഫര്‍സലിന്റെ സഹായിയാണെന്ന് തിരിച്ചറിഞ്ഞതും മാഹി എസ്ഐ ഇളങ്കോ അറസ്റ്റ് ചെയ്തതും. റിമാന്‍ഡിലായ ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. മടപ്പള്ളി ആശാരിക്കോട്ട പരേതരായ ചന്തുവിന്റെയം പാറുവിന്റെയും മകനാണ് മരിച്ച വിനോദന്‍. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ ശേഷം നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പ്രബിത. സഹോദരങ്ങള്‍: അശോകന്‍, മനോജന്‍, ശോഭ, ഷൈല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category