1 GBP = 86.00INR                       

BREAKING NEWS

എട്ടാം വിംബിള്‍ഡണ്‍ ലക്ഷ്യമിട്ട് 12ാം ഫൈനലില്‍ കച്ചക്കെട്ടി സെറീന വില്യംസ്; സിമോണ ഹാലപ്പ ഇറങ്ങുന്നത് തന്റെ ആദ്യ വിംബിള്‍ഡന്‍ കിരീടം ലക്ഷ്യംവച്ച്; പോരാട്ടം തീപാറും; ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്രാം കിരീടങ്ങള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്തും ഈ പെണ്‍ കരുത്ത്; മത്സരം വൈകിട്ട് 6.30ന്

Britishmalayali
kz´wteJI³

ന്റെ മികവിന്റെ എല്ലാ കഴിവും ഈ പ്രായത്തിലും സെറീന വില്യംസ് പുറത്തെടുത്തപ്പോള്‍ രണ്ടാം സെമിഫൈനല്‍ നീണ്ടു നിന്നത് വെറും 59 മിനിറ്റുകള്‍ മാത്രം. 6-1 നു സെറീനക്കു ആദ്യ സെറ്റ്. രണ്ടാം സെറ്റില്‍ കുറച്ച് കൂടി മികച്ച പ്രകടനം ചെക് താരത്തില്‍ നിന്നുണ്ടായെങ്കിലും സെറീനക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ അത് മതിയായിരുന്നില്ല. പിഴവുകള്‍ കൂടി വരുത്തിയ ചെക് താരത്തിന്റെ സര്‍വീസുകളും അനായാസം ഭേദിച്ച സെറീന രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി. തന്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന സെറീനക്കു പക്ഷെ കടുത്ത പോരാട്ടമാവും ഫൈനലില്‍ നേരിടേണ്ടി വരിക. തന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടം ലക്ഷ്യമിടുന്ന 7 സീഡ് റൊമാനിയന്‍ താരം സിമോണ ഹാലപ്പ് ആണ് സെറീന വില്യംസിന്റെ ഫൈനലിലെ എതിരാളി

തന്റെ ആദ്യ വിംബിള്‍ഡണ്‍ സെമിഫൈനല്‍ കളിക്കുന്ന ചെക് റിപ്പബ്ലിക് താരം 33 കാരി സ്റ്ററയ്കോവക്കു എതിരെ അസാമാന്യ ഫോമിലായിരുന്നു തന്റെ 12 മത്തെ വിംബിള്‍ഡണ്‍ സെമിഫൈനല്‍ കളിക്കുന്ന 11 സീഡ് സെറീന വില്യംസ്. ഇതിനു മുമ്പ് 2000 ത്തില്‍ മാത്രം തന്റെ സഹോദരി വീനസ് വില്യംസിനോട് മാത്രം വിംബിള്‍ഡണ്‍ സെമിഫൈനലില്‍ തോല്‍വി അറിഞ്ഞിട്ടുള്ള സെറീന ലക്ഷ്യമിട്ടത് വിംബിള്‍ഡനിലെ തന്റെ 98 മത്തെ ജയവും കൂടിയായിരുന്നു. ആദ്യ സെറ്റില്‍ ചെക് താരത്തിന്റെ രണ്ടും മൂന്നും സര്‍വീസുകള്‍ ബ്രൈക്ക് ചെയ്ത സെറീന മത്സരത്തിലെ ആധിപത്യം തുടക്കത്തിലെ പിടിച്ചു ഒന്ന് പൊരുതി നോക്കിയ ചെക് താരം സെറീനയുടെ സര്‍വീസ് ഭേദിക്കാനുള്ള അവസരം ഉണ്ടാക്കി എടുത്തതെങ്കിലും സെറീന വഴങ്ങിയില്ല.

ഫൈനലില്‍ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി. കരിയറിലെ തന്റെ ആദ്യ വിംബിള്‍ഡന്‍ കിരീടം ലക്ഷ്യം വച്ചാണ് സിമോണ പുല്‍കോര്‍ട്ടില്‍ സെറീനയെ നേരിടാനൊരുങ്ങുന്നത്. അതേസമയം സെറീനയ്ക്കാകട്ടെ എട്ടാം വിംബിള്‍ഡന്‍ കിരീടവും 24-ാം ഗ്രാന്റ്സ്ലാം കിരീടവുമാണ് ഒറ്റ ജയത്തിനപ്പുറം കാത്തരിക്കുന്നത്. ജയിക്കാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്രാം കിരീടങ്ങള്‍ നേടുന്ന താരമെന്ന നേട്ടത്തില്‍ മാര്‍ഗരറ്റ് കോര്‍ട്ടിനൊപ്പമെത്താനും സെറീനക്ക് സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category